Chapter Title : സൂര്യനെ പ്രണയിച്ചവൾ 10 [Smitha]
കാര്യങ്ങള്‍ എനിക്ക് ...”
അവള്‍ക്ക് ലജ്ജമൂലം ഒഴുക്കോടെ പറയാന്‍ കഴിഞ്ഞില്ല.
“ഒരു പെണ്ണാണ്...പറയാന്‍ കഴിയില്ല...അത് ... ജോയല്‍ ആണ് എന്നോട് പറയേണ്ടത്... ജോയല്‍ അത് എന്നോട് പറയും എന്ന് ഞാന്‍ ... റിയലി ...ജോയല്‍ എന്നോട് അത് പറയും എന്ന് ...പലപ്പോഴും ഞാന്‍ ജോയോട് അടുത്ത് മിങ്കിള്‍ ചെയ്തു..ലാസ്റ്റ് ഇയര്‍ മുതല്‍ക്കേ .... മറ്റെല്ലാ കുട്ടികളെക്കാളും .ഐ മീന്‍ ഗേള്‍സിനെക്കാളും ഞാന്‍ എപ്പോഴും ജോയലിന്റെ കൂടെയുണ്ടായിരുന്നു..... അറിയാമോ ജോയ്ക്ക്? ഈ ക്യാമ്പസ്സില്‍ വേറെ ആരാ ജോയലിനെ ജോ എന്ന് വിളിച്ചിട്ടുള്ളേ ? ഓര്‍ത്ത് നോക്കിക്കേ ആരേലും വിളിച്ചിട്ടുണ്ടോ ജോ എന്ന്? മറ്റാരും ജോയലിനെ ജോ എന്ന് വിളിച്ചിട്ടില്ല. അങ്ങനെയെങ്കിലും ജോയല്‍ എന്‍റെ മനസ്സ് കാണും എന്ന് കരുതി.”
ജോയല്‍ അദ്ഭുതപ്പെട്ടു.
അവള്‍ പറഞ്ഞത് അവന് വിശ്വസിക്കാനായില്ല.
ഗായത്രി തന്നോട് സാധാരണമായതില്‍ക്കൂടുതല്‍ ഇടപഴകിയിട്ടുണ്ടോ?
യെസ്!
പെട്ടെന്നവന് മനസ്സിലായി.
ലൈബ്രറിയില്‍, കളിസ്ഥലങ്ങളില്‍, കാന്റീനില്‍, ഇടനാഴികകളില്‍, ക്യാമ്പസ്സിലെ മരത്തണലുകളില്‍, സാംസ്ക്കാരിക-കായിക മത്സരങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ എപ്പോഴും നിഴല്‍ പോലെ ഗായത്രിയുണ്ടായിരുന്നു.
താന്‍ പക്ഷെ അതില്‍ അസാധാരണത്വമൊന്നും കണ്ടിരുന്നില്ല.
മറ്റ് കൂട്ടുകാരെപ്പോലെ ഒരാള്‍.
അങ്ങനെ മാത്രം ഇടപഴകി!
അതില്‍ക്കൂടുതല്‍ ഒന്നും തന്നെ താന്‍ കണ്ടിരുന്നില്ല.
ഒരുപക്ഷെ അവളുടെ തീക്ഷണ സൌന്ദര്യമായിരിക്കാം അതിന് കാരണം.
ഇത്രയും സുന്ദരിയായ ഒരു പെണ്ണിന് തന്നോട് പ്രണയം തോന്നാന്‍ ഒരു സാധ്യതയുമില്ല എന്ന് തന്‍റെ ഉപബോധമനസ്സില്‍പ്പോലും ബോധ്യമുണ്ടായിരുന്നത് കൊണ്ടാവാം.
പക്ഷെ അവള്‍ തന്നെ ഇപ്പോള്‍ പറയുകയാണ്.
അവളുടെ രക്തത്തില്‍, ശ്വാസത്തില്‍, പ്രാണനില്‍ താനുണ്ടായിരുന്നു എന്ന്!
ജീവരേണുക്കളെ നിദ്രയില്‍ നിന്നുമുണര്‍ത്തുന്ന സംഗീതത്തില്‍ നിന്നും സ്വര്‍ണ്ണത്തൂവലുകള്‍ അടര്‍ന്ന് തന്‍റെ മേല്‍ പെയ്തിറങ്ങുന്നു.
💬 Comments
View all comments