0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 10 [Smitha]

Author : സ്മിത Read All Parts 506

ദൂരെ ഗോതമ്പ് പാടങ്ങളുടെ അതിരില്‍, പുലരിക്കാറ്റില്‍ തിരയിളക്കുന്ന ജമന്തിപ്പൂക്കളുടെ സുവര്‍ണ്ണ ഗന്ധം ക്ഷേത്രത്തില്‍ നിന്നുമൊഴുകുന്ന ദേവസങ്കീര്‍ത്തനത്തിലലിഞ്ഞ് അവരെ തഴുകി.
അപ്പോള്‍ പ്രണയത്തിന്‍റെ തീവ്രമായ ഒരു കനല്‍മിന്നല്‍ തന്‍റെ ഇന്ദ്രിയങ്ങള സുഖകരമായി പൊള്ളിച്ചത് ജോയല്‍ അറിഞ്ഞു.
പ്രണയത്തിന്‍റെ വിണ്‍ശംഖ് മീട്ടുന്നതാരാണ്?

“ഗായത്രി, അത് പക്ഷെ ..ഞാന്‍...അങ്ങനെ ഗായത്രിയെ...ഒരിക്കല്‍പ്പോലും...അല്ല ഞാന്‍ മറ്റാരോടും അങ്ങനെ..ഗായത്രിക്ക് അറിയാമല്ലോ...”

ഗായത്രിയുടെ പുഞ്ചിരിയുടെ ഊഷ്മളത അല്‍പ്പം കുറഞ്ഞു.

“അതെനിക്ക് മനസിലായത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു ഡ്രാമ...”

അവള്‍ പറഞ്ഞു.

“കാരണം എങ്ങനത്തെ പെണ്‍കുട്ടിയാണ് ജോയലിന്റെ മനസ്സില്‍ ഉള്ളതെന്ന് എനിക്കറിയണമായിരുന്നു. യൂ നോ...എനിക്കെന്തോ നോര്‍മ്മല്‍ അല്ലാത്ത ഒരു കോണ്‍ഫിഡന്‍സ് ആരുന്നു ജോയലിനെ എനിക്ക് പെട്ടെന്ന് കിട്ടും എന്നൊക്കെ... അതിന് എനിക്ക് ഒത്തിരി ക്വാളിറ്റി ഉണ്ട് എന്നൊക്കെ ഞാന്‍ അങ്ങ് വിശ്വസിച്ചു ...കാരണം എന്നാന്ന് വെച്ചാ കുറെ പേര് എന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട് ... ജോയലിന്റെ ഭാഷേല്‍ പറഞ്ഞാല്‍ ..എന്താ അത്? ആ, വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച കുറേപ്പേര്... ഞാന്‍ അത്രയ്ക്കങ്ങ് മോശം അല്ലാത്ത കൊണ്ടല്ലേ അവരെന്നെ പ്രൊപ്പോസ് ചെയ്തെ, അപ്പോള്‍ ജോയലിനെ എനിക്ക് ഈസിയായി കിട്ടും എന്നൊക്കെ ഞാനങ്ങു കരുതി..."

അവളൊന്നു നിര്‍ത്തി ജോയലിന്റെ അദ്ഭുതം പ്രകടിപ്പിക്കുന്ന കണ്ണുകളിലേക്ക് നോക്കി.
"...അപ്പൊ ജോ എന്നെ അവോയിഡ് ചെയ്തപ്പോ എനിക്ക് ഡൌട്ടടിച്ചു. ജോയ്ക്ക് വേറെ ആരോടേലും ഇഷ്ടമുണ്ടോ? അതോ ഞാന്‍ ജോയുടെ സങ്കല്‍പ്പത്തില്‍ ഉള്ള ഗേള്‍ അല്ലെ? ജോയുടെ സങ്കല്‍പ്പത്തിലെ കുട്ടി എങ്ങനെ ആരിക്കും? ജോയോട്‌ ഇതൊക്കെ നേരെ അങ്ങ് ചോദിക്കാന്‍ പറ്റുമോ? നെവര്‍! പിന്നെ എന്താ ഒരു മാര്‍ഗ്ഗം? അപ്പൊ തോന്നിയ ഐഡിയ ആണ് ഇത്!

💬 Comments

View all comments