Chapter Title : സൂര്യനെ പ്രണയിച്ചവൾ 11 [Smitha]
വര്‍ഷക്കാലം ജീവിക്കാന്‍....അപ്പോള്‍ എന്ത് ചെയ്യും ഞാന്‍ ഈ നൂറു കോടി കൊണ്ട്...?”
പരിഹസിക്കുകയാണ് അദ്ദേഹം തന്നെ എന്ന് അപ്പോഴാണ് തോമസ് പാലക്കാടന് മനസ്സിലായത്.
“എനിക്ക് കിട്ടുന്ന ശമ്പളം ഏകദേശം രണ്ടു ലക്ഷമാണ് ഇപ്പോള്‍...”
അദ്ദേഹം തുടര്‍ന്നു.
“ഏകദേശം അത്രതന്നെയുണ്ട് എന്‍റെ ഭാര്യയ്ക്കും. ബഹുമാനപ്പെട്ട പാര്‍ലമെന്‍റ് അംഗത്തിന് ഞാന്‍ പറയുന്നത് മനസ്സിലാകുന്നുണ്ടോ?”
തോമസ് പാലക്കാടന്‍ ഒരു ഇളിഭ്യച്ചിരി ചിരിച്ചു.
“ഇപ്പോള്‍ തന്നെ മുകേഷ് അംബാനിയേക്കാള്‍ അഹങ്കാരമുണ്ട് എനിക്ക്...”
ബെന്നറ്റ് ഫ്രാങ്ക് ചിരിച്ചു.
“ഇനി നൂറു കോടി കൂടി കിട്ടിക്കഴിഞ്ഞാല്‍ ആ അഹങ്കാരമിത്തിരി കൂടും എന്നതല്ലാതെ മറ്റെന്തെങ്കിലും പ്രയോജനവുമുണ്ട് എന്നെനിക്ക് തോന്നുന്നില്ല...”
അദ്ദേഹം എഴുന്നേറ്റു.
“തോമസിന് മറ്റെന്തെങ്കിലും പറയാനുണ്ടോ?”
അയാളും എഴുന്നേറ്റു.
“എനിക്ക് ഒരു എഡിറ്റോറിയല്‍ മീറ്റിംഗ് ഉണ്ട്. മാനേജിംഗ് എഡിറ്റര്‍ ഒക്കെ പങ്കെടുക്കുന്നതാണ്,”
“സാര്‍, പത്മനാഭന്‍ തമ്പിയുടെ പൊസിഷന്‍ അറിയാമല്ലോ!”
തോമസ് പാലക്കാടന്റെ സ്വരം മാറി.
“ടെലക്കോം മിനിസ്റ്റര്‍ അല്ലെ?”
അദ്ദേഹം ചോദിച്ചു.
“പോര്‍ട്ട്‌ഫോളിയോ ചേഞ്ച് ആയോ ഇതിനിടയില്‍?”
“ഇത്രയൊക്കെ പരിഹസിക്കുമ്പോള്‍ അദ്ധേഹത്തിന്റെ പൊസിഷന്‍ സാറിനെപ്പോലെയുള്ള ഒരാള്‍ക്ക് ചെയ്യുന്ന ദോഷമേന്താണ് എന്നുകൂടി ഒന്നോര്‍ക്കണം!”
“നാളെ മുതല്‍ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ഓരോന്നായി ആ സ്റ്റോറി വന്നുതുടങ്ങുമ്പോള്‍ ഏത് പൊസിഷന്‍ വെച്ചാണ് അയാള്‍ എനിക്ക് ദോഷമുണ്ടാക്കുന്നത് എന്ന് തനിക്കറിയാമോ?”
തോമസ് പാലക്കടന്റെ മുഖം വിഷണ്ണമായി.
]തുടരും[
💬 Comments
View all comments