Chapter Title : സൂര്യനെ പ്രണയിച്ചവൾ 11 [Smitha]
വര്‍ധിച്ചു.
“ഹണ്‍ഡ്രഡ് സി,”
തോമസ് പാലക്കാടന്‍ ആവേശത്തോടെ പറഞ്ഞു.
“നൂറു കോടി!”
അദ്ദേഹം ചിരിച്ചു.
പിന്നെ ഒന്ന് നിവര്‍ന്നിരുന്നു.
“അതിനര്‍ത്ഥം തെറ്റ് ചെയ്യുന്നു എന്ന് മന്ത്രിക്ക് ബോധ്യമുണ്ട് എന്നല്ലേ?”
“അതിപ്പം സാര്‍!”
അയാള്‍ തല ചൊറിഞ്ഞു.
“അതിപ്പം ഇതിപ്പം എന്നല്ല പറയേണ്ടത്. ഞാന്‍ ക്ലിയര്‍ ആയി ഒന്നുകൂടി ചോദിക്കാം. നിയമവിരുദ്ധമായി ചൈനീസ് ടെലക്കോം കമ്പനി ടയാങ്ങുമായി പന്ത്രണ്ട് ലക്ഷം കോടിയുടെ ഇടപാട് ഉണ്ടാകാന്‍ പോകുന്നു എന്നത് നേരുതന്നെയല്ലേ?”
“അതെ!”
“അതില്‍ കമ്മീഷന്‍ മാത്രം അന്‍പതിനായിരം കൊടിയല്ലേ പദ്മനാഭന്‍ തമ്പിയ്ക്ക് കിട്ടാന്‍ പോകുന്നത്?”
“അതെ!”
ബെന്നറ്റ് ഫ്രാങ്ക് ചിരിച്ചു.
“എനിക്കിപ്പോള്‍ നാലപ്പത്തി ഏഴ് വയസ്സുണ്ട്!”
അദ്ദേഹം തുടര്‍ന്നു.
“അത്യാഗ്രഹം മൂത്ത് ഇനി ഒരു നാല്‍പ്പത് വര്‍ഷം കൂടി ജീവിച്ചേക്കാം. മദ്യപാനം , പുകവലി, ഒന്നും ശീലമില്ലാത്തത് കൊണ്ട് ശരീരം അധികം ഡാമേജ് ആയിട്ടില്ല എന്ന അഹങ്കാരത്തില്‍ ആണിത് പറയുന്നത്...”
ഒന്ന് നിര്‍ത്തി അദ്ദേഹം അയാളെ നോക്കി.
ബെന്നറ്റ് ഫ്രാങ്ക് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അയാള്‍ക്ക് മനസ്സിലായില്ല.
“ഇപ്പോള്‍ എത്രയൊക്കെ ആര്‍ഭാടം കാണിച്ച് ജീവിച്ചിട്ടും എനിക്ക് അന്‍പതിനായിരം രൂപയേക്കാള്‍ കൂടുതല്‍ ചിലവാകുന്നില്ല ഒരുമാസം”
അദ്ദേഹം തുടര്‍ന്നു.
“എന്നുവെച്ചാല്‍ ഒരു എന്‍റെ ചിലവ് എന്ന് പറയുന്നത് ഏകദേശം ആറുലക്ഷം രൂപ ആ കാല്‍ക്കുലേഷനില്‍ മുമ്പോട്ട് പോയാല്‍ ഇനി എനിക്ക് ഏകദേശം രണ്ടരക്കോടി അല്ലെങ്കില്‍ കൂടിപ്പോയാല്‍ മൂന്ന്‍ കോടി രൂപ മതി അടുത്ത നാല്‍പ്പത് വര്‍ഷക്കാലം ജീവിക്കാന്‍....അപ്പോള്‍ എന്ത് ചെയ്യും ഞാന്‍ ഈ നൂറു കോടി കൊണ്ട്...?”
പരിഹസിക്കുകയാണ് അദ്ദേഹം തന്നെ എന്ന് അപ്പോഴാണ് തോമസ് പാലക്കാടന് മനസ്സിലായത്.
“എനിക്ക് കിട്ടുന്ന ശമ്പളം
💬 Comments
View all comments