0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 12 [Smitha]

Author : സ്മിത Read All Parts 240

ചെയ്യപ്പെട്ടു കഴിഞ്ഞ് അഞ്ചു മിനിട്ടിനുള്ളില്‍ ഞാന്‍ പറഞ്ഞ എമൌണ്ട് ഡെപ്പോസിറ്റഡ് ആകും. അതിന്‍റെ കണ്‍ഫര്‍മേഷന്‍ കിട്ടിക്കഴിഞ്ഞു മതി ഞാന്‍ പറഞ്ഞ പണി ചെയ്യാന്‍!”

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറിയുടെ കൈകള്‍ വേഗത്തില്‍ ചലിച്ചു.
ലാപ്പ് തുറന്നുകൊണ്ട്, മുഖത്തെ വിയര്‍പ്പ് തുടച്ചുകൊണ്ട് അയാള്‍ അതി ദ്രുതം മോണിട്ടറിലേക്ക് നോക്കി.
ടൈപ്പ് ചെയ്തു.
പിന്നെ പദ്മനാഭന്‍ തമ്പിയെ നോക്കി.

“ഫിഗര്‍ ദ ട്രാന്‍സാക്റ്റിംഗ് എമൌണ്ട് വിത്ത് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ആവശ്യപ്പെടുന്നു...”

നെഞ്ചിടിപ്പോടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറി പറഞ്ഞു.

അയാളുടെ ശ്വാസവേഗമേറി.
പദ്മനാഭന്‍ തമ്പി പുഞ്ചിരിച്ചു.
അയാള്‍ തന്‍റെ ലാപ്പ് ടോപ്പ് തുറന്നു.

“ബാങ്ക് പെഴ്സണല്‍ ഐ ഡി?”

അയാള്‍ ശ്യാം മോഹന്‍ ശര്‍മ്മയോടു ചോദിച്ചു.
വിറയ്ക്കുന്ന ശബ്ദത്തില്‍ ശ്യാം മോഹന്‍ ശര്‍മ്മ തന്‍റെ പുതിയ അക്കൌണ്ട് റിക്വസ്റ്റിന്‍റെ ഐ ഡി അയാളോട് പറഞ്ഞു.

“ഫൈവ് ഡിജിറ്റ് സീക്രട്ട് പിന്‍ നമ്പര്‍?”

ശ്യാം മോഹന്‍ അതും പറഞ്ഞു.

“മീഡിയം പാസ് വേഡ്?”

പദ്മനാഭന്‍ തമ്പിയില്‍ നിന്നും വാക്കുകള്‍ ശരവേഗത്തില്‍ വന്നു.

വിയര്‍പ്പ് തുടച്ചുകൊണ്ട് ശ്യാം മോഹന്‍ ശര്‍മ്മ തന്‍റെ മീഡിയം പാസ് വേഡ് അയാള്‍ക്ക് പറഞ്ഞു കൊടുത്തു.

“സ്ട്രോങ്ങ്‌ പാസ് വേഡ്?”

“സാര്‍....”

ശ്യാം മോഹന്‍ ശര്‍മ്മ ഭയത്തോടെ അയാളെ നോക്കി.

“സ്ട്രോങ്ങ്‌ പാസ് വേഡ്?”

അയാള്‍ ആവര്‍ത്തിച്ചു.

“ടെന്‍ സ്മാള്‍ ജി, ഫോര്‍ ബോള്‍ഡ് എക്സ്, ത്രീ ഫോര്‍ ഫൈവ്, ഫോര്‍ ഹാഷ്, ഫോര്‍ അറ്റ്‌ ദ റേറ്റ് , റ്റു അണ്ടര്‍ സ്കോര്‍....”

അയാളുടെ വിറയാര്‍ന്ന ശബ്ദത്തിനനുസരിച്ച് പദ്മനാഭന്‍ തമ്പി ടൈപ്പ് ചെയ്തു.
എന്നിട്ട് മോണിട്ടര്‍ ശ്യാം മോഹന്‍ ശര്‍മ്മയുടെ നേരെ തിരിച്ചു.
മോണിട്ടറില്‍, ചുവപ്പിന്‍റെ പശ്ചാത്തലത്തില്‍ പച്ച നിറത്തില്‍ തെറിക്കുന്ന അസ്ത്ര ചിഹ്നങ്ങള്‍!
അതിന്‍റെ മുകളില്‍ നീല അക്ഷരങ്ങള്‍:-

“.......ട്രാന്‍സ്ഫറിംഗ് ഫൈവ് മില്ല്യന്‍ ഡോളേഴ്സ് ഫ്രം 6114************ BXON റ്റു 9256***********ZARK......”

ശ്യാം മോഹന്‍ ശര്‍മ്മയുടെ മുഖത്ത് ഇപ്പോഴും അവിശ്വസനീയതയും സംഭ്രമവുമാണ്.

“ആരുടെയൊക്കെ ഐ ഡികളുമായി ബന്ധിപ്പിക്കാവുന്ന സോഫ്റ്റ്‌വെയര്‍ ആണ് സാര്‍ ഞാന്‍ ബെന്നറ്റ്‌ ഫ്രാങ്കിന്‍റെ മെയിലില്‍ പ്ലാന്‍റ് ചെയ്യേണ്ടത്?”

അയാള്‍ ചോദിച്ചു.

“ചന്ദ്ര

💬 Comments

View all comments