0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 12 [Smitha]

Author : സ്മിത Read All Parts 241

ശേഖര്‍ റാവു അലിയാസ് ആസാദ്,”

ശര്‍മ്മയുടെ കണ്ണുകള്‍ മിഴിഞ്ഞു.

“മാവോയിസ്റ്റ് ടെററിസ്റ്റ് ആസാദിന്‍റെ?”

പദ്മനാഭന്‍ തമ്പി പുഞ്ചിരിയോടെ തലകുലുക്കി.

“പിന്നെ ലിംഗ് ഷുണ്യാന്‍...അയാളുടെയും...”

“മൈ ഗോഡ്!”

ശ്യാം മോഹന്‍ ശര്‍മ്മ ഞെട്ടിപ്പോയി.

“ആ ചൈനീസ് ആയുധഇടപാട് കാരനോ? അയ്യോ അയാളെ ഇന്‍റ്റര്‍പ്പൊളൊക്കെ ലിസ്റ്റില്‍ പെടുതിയിരിക്കുന്നതല്ലേ?”

പദ്മനാഭന്‍ തമ്പി അയാളെ അല്‍പ്പ നേരം നിശബ്ദനായി നോക്കി.
പിന്നെ ചിരിച്ചു.

“എന്താ സാര്‍?”

ശ്യം മോഹന്‍ വര്‍മ്മ ചോദിച്ചു.

“ഞാന്‍ നിന്‍റെ അക്കൌണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തത് എന്തിനായിരുന്നു?”

“ബെന്നറ്റ് ഫ്രാങ്കിന്‍റെ മെയിലിലേക്ക് ഡാര്‍ക്ക് സോഫ്റ്റ്‌വെയര്‍ പ്ലാന്‍റ് ചെയ്യാന്‍.”

“അല്ലാതെ എന്നോട് മറ്റേത്തിലെ ചോദ്യം ചോദിക്കാനല്ലല്ലോ? ആണോ?”

ശ്യം മോഹന്‍ വര്‍മ്മയുടെ മുഖം താഴ്ന്നു.
അയാളുടെ വിരലുകള്‍ ലാപ്പ് ടോപ്പില്‍ അതിദ്രുതം ചലിച്ചു.
നിമിഷങ്ങള്‍ കഴിഞ്ഞുപോയി.
ശ്യാം മോഹന്‍ ശര്‍മ്മയുടെ നെറ്റിയിലൂടെ വിയര്‍പ്പ് ചാലുകള്‍ ഒഴുകിയിറങ്ങി.
പത്ത് മിനിറ്റിനു ശേഷം അയാള്‍ പദ്മനാഭന്‍ തമ്പിയെ നോക്കി.
അയാള്‍ പെരുവിരല്‍ ഉയര്‍ത്തി വിജയമുദ്ര കാണിച്ചു.
പദ്മനാഭന്‍ തമ്പിയുടെ ചുണ്ടില്‍ മന്ദഹാസം വിടര്‍ന്നു.

“ഇനി ശര്‍മ്മയ്ക്ക് പോകാം!”

അയാള്‍ എഴുന്നേറ്റു.
ശ്യാം മോഹന്‍ ശര്‍മ്മയുടെ കാര്‍ ഗേറ്റ് കടന്നു നീങ്ങിയപ്പോള്‍ പദ്മനാഭന്‍ തമ്പി ഫോണെടുത്തു.

“ഇങ്ങ്ഹാ, സഹദേവാ...പോത്തനോട്‌ എന്നെ വന്ന് കാണാന്‍ പറയണം. പത്ത് മിനിട്ടിനുള്ളില്‍...ഫോണ്‍ വിളിച്ച് പറയരുത്...നേരിട്ട് ചെന്നു പറയണം,”

പിന്നെ അയാള്‍ അല്‍പ്പം ആലോചനയിലാണ്ട് പുറത്തേക്ക് നോക്കി.
പത്ത് മിനിറ്റാകുന്നതിനു മുമ്പ് പുറത്ത് ഐവറിക്കളറില്‍ ഒരു പോര്‍ഷെ ഗേറ്റ് കടന്നു വന്ന് കോമ്പൌണ്ടില്‍ പാര്‍ക്ക് ചെയ്തു.
അതില്‍ നിന്നും ദീര്‍ഘകായനായ ഒരാള്‍ ഇറങ്ങി.
ചടുലമായ ചലനങ്ങളോടെ തന്നെ കാത്തിരിക്കുന്ന പദ്മനാഭന്‍ തമ്പിയുടെ നേരെ അയാള്‍ നീങ്ങി.

“എന്താ സാര്‍?”

അയാളുടെ മുമ്പില്‍ വിനയത്തോടെ നിന്നുകൊണ്ട് ആഗതന്‍ ചോദിച്ചു.

“ഇരിക്ക് പോത്താ,”

മുമ്പിലെ കസേരയെ ചൂണ്ടി പദ്മനാഭന്‍ തമ്പി പറഞ്ഞു.

“നിനക്കും എനിക്കം പ്രയോജനമുള്ള ഒരു കാര്യമുണ്ട്...”

പോത്തന്‍ ജോസഫ് അയാളുടെ മുമ്പില്‍ ഭവ്യതയോടെയിരുന്നു.

“സാറല്‍പ്പം ടെന്‍ഷനില്‍ ആണല്ലോ...”

അയാളുടെ മുഖത്തേക്ക് നോക്കി പോത്തന്‍ ജോസഫ് ചോദിച്ചു.

“ഏയ്‌...”

അയാളുടെ ചോദ്യം അവഗണിച്ചുകൊണ്ട് പദ്മനാഭന്‍ തമ്പി പറഞ്ഞു.

“ടെന്‍ഷന്‍ ഒന്നുമില്ല ..നിന്നെപ്പോലെ ഒരു

💬 Comments

View all comments