Chapter Title : സൂര്യനെ പ്രണയിച്ചവൾ 12 [Smitha]
തമ്പി അയാളെ അസഹ്യതയോടെ നോക്കി.
“ശരി..അത് എന്നതായാലും പറയണ്ട...ഞാന്‍ എന്നതാ ചെയ്യണ്ടേ? അയാളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ്? തട്ടണോ?”
വളരെ ശാന്തനായി, നിര്‍മ്മമതയോടെയാണ് പോത്തന്‍ അത് ചോദിച്ചത്.
പദ്മനാഭന്‍ തമ്പി തലകുലുക്കി.
“ശരി...”
പോത്തന്‍ പറഞ്ഞു.
അയാള്‍ പിന്നെ ഗൌരവമായി എന്തോ ആലോചിക്കാന്‍ തുടങ്ങി.
“രാജ്യത്തെ വി വി ഐ പി ജേണലിസ്റ്റ് ആണ് ബെന്നറ്റ് സാര്‍ ..അതുകൊണ്ട്...”
“നീ കണക്ക് കൂട്ടി കൂടുതല്‍ കഷ്ട്ടപ്പെടണ്ട...എമൌണ്ട് പറഞ്ഞാല്‍ മതി!”
“ട്വെന്റി ക്രോര്‍!”
“സമ്മതിച്ചു...”
പദ്മനാഭന്‍ തമ്പി പറഞ്ഞു.
“ട്വെന്റി എനിക്ക്...”
പോത്തന്‍ തുടര്‍ന്നു.
“എന്‍റെ കൂടെയുള്ള പോലീസ്കാര്‍ക്ക് ഓരോന്ന് വീതവും...”
“എത്ര പോലീസ്കാരുണ്ടാവും?”
“ഒരഞ്ചു പേരെങ്കിലുമുണ്ടാവും....”
“സമ്മതിച്ചു...”
പദ്മനാഭന്‍ തമ്പി പെട്ടെന്ന് പറഞ്ഞു.
“എപ്പം വേണം?”
“ഇപ്പം! ഈ നിമിഷം! ശരിക്കും പറഞ്ഞാല്‍ ആള്‍റെഡി ലേറ്റ് ആയി...”
പോത്തന്‍ നെറ്റി ചുളിച്ച് പദ്മനാഭന്‍ തമ്പിയെ നോക്കി.
“സാറ് പറഞ്ഞ എമൌണ്ട് എന്‍റെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യ്!”
പോത്തന്‍ പറഞ്ഞു.
“പോലീസ്കാര്‍ക്ക് കൊടുക്കാനുള്ളതും കൂടി...”
അയാള്‍ എഴുന്നേറ്റു.
“താമസിക്കരുത്...”
കാറിന്‍റെ ഡോര്‍ തുറന്നുകൊണ്ട് പോത്തന്‍ പറഞ്ഞു.
“നാളത്തെ കുളിരുള്ള പ്രഭാതത്തില്‍ നമുക്ക് ബെന്നറ്റ് സാറ് കൊല്ലപ്പെട്ട വാര്‍ത്ത വായിക്കേണ്ടേ? അതുകൊണ്ട് എല്ലാം ഒന്ന് പെട്ടെന്നായിക്കോട്ടെ!”
[തുടരും ]
💬 Comments
View all comments