0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 12 [Smitha]

Author : സ്മിത Read All Parts 448

കുടുക്കാന്‍ സാര്‍ പ്ലാന്‍ ചെയ്യണമെങ്കില്‍ തക്ക കാരണം വേണല്ലോ...”

പദ്മനാഭന്‍ തമ്പി ഭയത്തോടെ പോത്തനേ നോക്കി.

“സാറ് എന്നെ ഇങ്ങനെ നോക്കുവോന്നും വേണ്ട!”

അയാള്‍ മന്ത്രിയോട് പറഞ്ഞു.

“പറഞ്ഞ പണി ഞാന്‍ വെടിപ്പായി ചെയ്യാം...ചുമ്മാതെയല്ലല്ലോ... ചെയ്യുന്ന പണീടെ കനത്തിനു പറ്റിയ തുട്ട് വാങ്ങിയിട്ടല്ലേ...പക്ഷെ...”

പോത്തന്‍ മുമ്പോട്ട്‌ ഒന്നാഞ്ഞിരുന്നു.

“പക്ഷെ എനിക്ക് കാരണമറിയണം...ദ റിയല്‍, കണ്‍വിന്‍സിംഗ് റീസണ്‍...”

പദ്മനാഭന്‍ തമ്പിയുടെ മുഖം ക്ഷോഭം കൊണ്ട് ജ്വലിച്ചു.

“നെനക്ക് കാരണം അറിയണം അല്ലെ?”

അയാള്‍ ശബ്ദമുയര്‍ത്തി.

“പറയാം...കാരണം ഞാന്‍ പറയാം!”

അയാള്‍ എഴുന്നേറ്റു.

അയാളിത്രവേഗം ഭ്രാന്തമായ ചേഷ്ടകളോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് എന്തിനെന്നു പോത്തന് മനസ്സിലായില്ല.

“നെനക്ക് മകളുണ്ടോ?”

“ഒണ്ട്...”

“അറിയാം എനിക്ക് നെനക്ക് മകള്‍ ഉണ്ടെന്ന്! ..ഇപ്പം പത്ത് വയസ്സല്ലേ പ്രായമുള്ളൂ...? ആറേഴു കൊല്ലം കഴിഞ്ഞ് കഞ്ഞീം വെള്ളോം കുടിക്കാന്‍ കെല്‍പ്പില്ലാത്ത ഒരുത്തന്‍ വന്ന് നിന്‍റെ മോളെ കണ്ണും കയ്യും കാണിച്ച് കൊളുത്തിയാ നീ എന്നാ ചെയ്യും?”

“കൊന്ന് കെട്ടിത്തൂക്കും!”

പോത്തന്‍ ഭീഷണമായ സ്വരത്തില്‍ പറഞ്ഞു.

“ആണല്ലോ! കൊന്ന്കെട്ടിത്തൂക്കൂല്ലോ! അല്ലെ? അതേ ഞാനും ചെയ്യുന്നുള്ളൂ...”

“എന്നുവെച്ചാല്‍ ഗായത്രിമോള്‍ക്ക്...?”

അയാള്‍ മുഖത്ത് സംഭ്രമം വരുത്തി ചോദിച്ചു.

“അതെ...”

പദ്മനാഭന്‍ തമ്പി വികാരാവേശത്തോടെ തുടര്‍ന്നു.

“എന്‍റെ കണ്ണിലെ കൃഷ്ണമണിയാ എന്‍റെ മോള്‍! പൊന്നുപോലെയാ അവളെ ഞാന്‍ വളര്‍ത്തുന്നേ! ആവളെ ബെന്നറ്റിന്റെ ചെറുക്കന്‍, വശീകരിച്ച് കൊച്ചിന്റെ മനസ്സ് മാറ്റിയാ ഞാന്‍ എന്നാ ചെയ്യണം? നീ പറഞ്ഞത് പോലെ കൊന്ന് കെട്ടിത്തൂക്കുകയല്ലേ വേണ്ടത്?”

പോത്തന്‍ പിന്നെയും ചിരിച്ചു.

“നീയീ പിന്നേം പിന്നേം ഇങ്ങനെ തൊലിക്കുന്നത് എന്തിനാ?”

“സാറേ കൊച്ചിനെ പ്രേമിച്ചത് ബെന്നറ്റ് സാറിന്റെ ചെറുക്കനല്ലേ? അതിന്

💬 Comments

View all comments