Chapter Title : സൂര്യനെ പ്രണയിച്ചവൾ 14 [Smitha]
നിന്നും നോക്കിയപ്പോള്‍ പൂന്തോട്ടത്തിന് ഒരു പ്രത്യേക ഭംഗി...അപ്പോള്‍ അടുത്ത് നിന്നു നോക്കണം എന്ന് തോന്നി...”
“അത് വെറുതെ...”
അവന്‍ ചിരിച്ചു. അവന്‍റെ നോട്ടം തന്‍റെ കണ്ണുകളില്‍ തറഞ്ഞിരിക്കുകയാണ്. അപ്പോള്‍ ഒന്നും ഒളിക്കാന്‍ തനിക്ക് കഴിയില്ല.
“ചോട്ടി സാഹിബാ...”
അവന്‍ പറഞ്ഞു.
“പൂന്തോട്ടം ഇന്ന് കൂടുതല്‍ സുന്ദരമായി തോന്നുന്നു എങ്കില്‍, അത്അടുത്ത നിന്നു കാണണം എന്ന് തോന്നുന്നു എങ്കില്‍, അതിന് ഒരു കാരണമേയുള്ളൂ...”
അത് പറഞ്ഞ് അവന്‍ വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി. ഗായത്രിയുടെ കണ്ണുകളില്‍, ചുണ്ടുകളില്‍, ദേഹം മുഴുവന്‍, പ്രണയം നല്‍കിയ ഉന്മത്തതയുടെ സ്വര്‍ണ്ണ വെളിച്ചം നിറഞ്ഞു. അവള്‍ നാണിച്ച് അവനെ നോക്കി. പ്രണയലാവണ്യത്തിന്‍റെ കടും നിറങ്ങള്‍ അവളുടെ നാണത്തില്‍ അലിഞ്ഞുനിറഞ്ഞു.
“മുജേ ലഗ്താ ഹേ കി ആപ് കിസി കെ പ്യാര്‍ മേ ഹേ...”
ആകാശത്തിലെ നക്ഷത്രങ്ങളുടെ മുഴുവന്‍ ശോഭയും അവളുടെ കണ്ണുകളില്‍ നിറഞ്ഞു അപ്പോള്‍.
പനിനീര്‍പ്പൂക്കളിലെ മുഴുവന്‍ സുഗന്ധാമൃതവും അവളുടെ അധരത്തിലേക്ക് കുതിച്ചെത്തി അപ്പോള്‍...
ഐ തിങ്ക് യൂ ആര്‍ ഇന്‍ ലവ് വിത്ത് സം വണ്‍.... ചോട്ടി സഹിബാ, എനിക്കുറപ്പാണ് നീ ആരുമായോ പ്രണയത്തിലാണ്....
വെള്ളാരം കണ്ണുകളുള്ള, തലാങ്ങ് മലഞ്ചെരിവിലേ ഇടയകന്യകയുടെ പ്രണയരക്തത്തില്‍ തീയായി പടര്‍ന്നിറങ്ങിയ സുന്ദരന്‍ എത്രപെട്ടെന്നാണ് തന്‍റെ മനസ്സ് വായിച്ചത്!
“ആരാണ് അയാള്‍ ചോട്ടി സഹിബാ?”
അവന്‍റെ പെട്ടെന്നുള്ള ചോദ്യം അവളുടെ കണ്ണുകളിലെ ഇന്ദ്രനീലവര്‍ണ്ണത്തെയിളക്കി.
“ജോയല്‍...”
അവള്‍ മന്ത്രിക്കുന്നത് പോലെ പറഞ്ഞു. അതി വിശുദ്ധമായ ഒരു വാക്ക് ഉച്ചരിക്കുന്നത് പോലെ.
“ജോയല്‍ ബെന്നറ്റ്...”
വീര്‍ ബഹാദൂര്‍ സിങ്ങിന്റെ കണ്ണുകളും വിടര്‍ന്നു. അവനവളെ സാകൂതം നോക്കി.
“ഹേ! ഭഗവാന്‍!”
പ്രാര്‍ഥനയുടെ ഒരു
💬 Comments
View all comments