Chapter Title : സൂര്യനെ പ്രണയിച്ചവൾ 14 [Smitha]
മന്ത്രണം അവനില്‍നിന്നും അവള്‍ കേട്ടു. അവന്‍ കണ്ണുകള്‍ പതിയെ അടച്ചു. തലാങ്ങിലെ ബുദ്ധിസ്റ്റ് മൊണാസ്ട്രിയില്‍ പുരോഹിതന്‍റെ ത്രിപിടക വാഹകനായി നിന്നിട്ടുണ്ട് അവന്‍. അതുകൊണ്ട് തന്നെ രഹസ്യാത്മകമായ മന്ത്ര സിദ്ധികളൊക്കെ ഇവന് വശമുണ്ട് എന്ന് അച്ഛന്‍ പറഞ്ഞിരുന്നു.
“എന്താ ഭയ്യാ?”
വീര്‍ ബഹാദൂര്‍ സിംഗ് കണ്ണുകള്‍ തുറന്നപ്പോള്‍ അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
“ചോട്ടി സാഹിബാ...!”
അവന്‍റെ സ്വരത്തില്‍ പതര്‍ച്ചയുണ്ടോ? അവള്‍ സംശയിച്ചു.
“എന്താ? എന്താ പ്രാര്‍ഥിച്ചപ്പോള്‍ തോന്നിയത് ഭയ്യാ?”
“അത്...”
അവന്‍ ഒന്ന് പരുങ്ങി.
“എന്താണെങ്കിലും പറയൂ”
അവള്‍ വീണ്ടും ആവശ്യപ്പെട്ടു. തന്നെ കളിപ്പിക്കാന്‍ ശ്രമിക്കുകയാണ് അവനെന്നു അവള്‍ക്ക് തോന്നി. അങ്ങനെ ആകണേ ഈശ്വരാ! അവളുടേയും ഉള്ളുരുകി.
“കുറച്ച് കുഴപ്പങ്ങള്‍ സംഭവിക്കും എന്ന് തോന്നുന്നു ചോട്ടി സാഹിബാ...”
നെഞ്ചിലേക്ക് ഒരു തീഗോളം വന്ന് പതിക്കുന്നത് പോലെ അവള്‍ക്ക് തോന്നി.
“ഗായത്രി...”
മുകളില്‍ നിന്നും ആകാംക്ഷ നിറഞ്ഞ ശബ്ദത്തില്‍ സാവിത്രി മകളെ വിളിച്ചു.
“എന്താ മമ്മി?”
അവള്‍ മുകളിലേക്ക് നോക്കി.
“പെട്ടെന്ന് ഒന്ന് വന്നെ മോളെ! വേഗം!!”
അവള്‍ മുകളിലേക്ക് വേഗത്തില്‍ കയറിച്ചെന്നു.
സാവിത്രി ടെലിവിഷന്റെ മുമ്പിലാണ്.
ആജ് തക് ഹിന്ദി ന്യൂസ് ചാനലാണ്.
“എന്താ മമ്മി?”
അവള്‍ ടെലിവിഷന്‍ സ്ക്രീനിലേക്ക് നോക്കാതെ സാവിത്രിയോട് ചോദിച്ചു.
“മോളെ, ഇത്...”
സാവിത്രി സ്ക്രീനിലേക്ക് വിരല്‍ ചൂണ്ടി.
“ഈ കുട്ടി മോള്‍ടെ കോളേജിലെ അല്ലെ? ....നോക്കിക്കേ ...അല്ലെ ....? കോളേജിന്റെ പേരൊക്കെ പറയുന്നു....”
ഗായത്രി പെട്ടെന്ന് ടെലിവിഷന്‍ സ്ക്രീനിലേക്ക് മുഖം തിരിച്ചു. ഹൃദയം നുറുങ്ങിപ്പൊടിയുന്ന ശബ്ദമവള്‍ കേട്ടു.
“പുതിയ ഒരു ടെററിസ്റ്റുകൂടി ഉദയം കൊണ്ടിരിക്കുന്നു....”
ആജ് തക്കിലെ ന്യൂസ് അനലിസ്റ്റ്, അഗ്രസീവ് ജേണലിസ്റ്റ്
💬 Comments
View all comments