0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 14 [Smitha]

Author : സ്മിത Read All Parts 213

അവള്‍ മുറ്റത്തേക്ക് ഇറങ്ങി. അവിടെ വീരപ്പന്‍ സന്തോഷിനോട് സംസാരിച്ചുകൊണ്ട് നില്‍ക്കുന്നു ജോയല്‍.

“എന്താ ഷബ്നം?”

സന്തോഷ്‌ അവളോട്‌ ചോദിച്ചു.

“എനിക്ക് ജോയലിനോട് ഒരു കാര്യം...”

“രഹസ്യമോ? അങ്ങനെ ഒരു രഹസ്യം നമുക്കിടയില്‍ പതിവില്ലല്ലോ...”

ജോയല്‍ നെറ്റി ചുളിച്ചുകൊണ്ട് ഷബ്നത്തേ നോക്കിപ്പറഞ്ഞു.

“പ്ലീസ്! ഒരു മിനിറ്റ്!”

അവള്‍ അപേക്ഷയുടെ സ്വരത്തില്‍ പറഞ്ഞു.

“ചെല്ല്!”

സന്തോഷ്‌ ജോയലിന്റെ നേരെ കണ്ണുകള്‍ കാണിച്ചു. അവള്‍ മുറ്റത്തിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങി.

“പറയൂ, ഷബ്നം...”

ജോയല്‍ പറഞ്ഞു.

അവള്‍ കൈകള്‍ കൂപ്പുന്നത് കണ്ടപ്പോള്‍ അവനൊന്ന് അന്ധാളിച്ചു.

“എന്തായിത്? എന്താ നിനക്ക് പറ്റിയെ?”

“ഞാന്‍...”

അവളുടെ കണ്ണുകള്‍ നിറയുന്നത് അവന്‍ കണ്ടു.

“ശ്യെ! എന്താ കുട്ടീ ഇത്?”

അവന്‍ ചുറ്റും നോക്കി.

“റിയേ, എടീ, ഇങ്ങോട്ടൊന്ന് വന്നെ!”

“വേണ്ട!!”

ഷബ്നം വിലക്കി.

“റിയയെ വിളിക്കണ്ട...എനിക്ക് ...”

അവള്‍ കണ്ണുകള്‍ തുടച്ചു.

“എനിക്ക് ഏട്ടനോട് ... ഒരു കാര്യം കണ്‍ഫസ്സ് ചെയ്യാനുണ്ട്... അത് പറഞ്ഞില്ലേല്‍ എനിക്ക് സമാധാനമുണ്ടാവില്ല....”

“അവള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ജോയലിന് മനസ്സിലായില്ല.

“റിയയ്ക്ക് അറിയാം ... എനിക്ക് ഏട്ടനെ ഇഷ്ടമാണ് ..അല്ല ആയിരുന്നു....എനിക്ക് വല്ലാത്ത ഇഷ്ടമായിരുന്നു ...ഇഷ്ടമാണ് ...പക്ഷെ ...അല്‍പ്പം മുമ്പ് ...”

അവളുടെ വാക്കുകള്‍ വിക്കുകയും ശ്വാസം ഉയരുകയും ചെയ്തു. സുന്ദരിയായ ആ പെണ്‍കുട്ടിയില്‍ നിന്നും പുറത്തേക്ക് വന്ന വാക്കുകള്‍ കേട്ട് അവനൊന്നന്ധാളിച്ചു.

“മോളെ, നീ...”

അവന്‍ കയ്യുയര്‍ത്തി. വിലക്കാനെന്ന പോലെ.

“ഇല്ല ഏട്ടാ...”

മിഴിനീരിനിടയില്‍ അവള്‍ പുഞ്ചിരിച്ചു.

“എനിക്ക് ജീവനേക്കാള്‍ ഇഷ്ടമായിരുന്നു...ഇപ്പഴും ആണ് ...പക്ഷെ ഇപ്പഴത്തെ ഇഷ്ടം ആദ്യത്തെ പോലെയല്ല...”

അവളൊന്നു നിര്‍ത്തി അവനെ നോക്കി.

“ഇപ്പോള്‍ എനിക്ക് എന്‍റെ സ്വന്തം ഏട്ടനെപ്പോലെ, എന്‍റെ മൂത്ത സഹോദരനെപ്പോലെ...അതെ ..അതുപോലെയാണ് ...കാരണം അല്‍പ്പം മുമ്പ് റിയ എന്നോടെല്ലാം പറഞ്ഞു... അത് വരെ എനിക്ക് ഏട്ടനെ എന്‍റെ സ്വന്തമായി കിട്ടണം എന്നൊക്കെ ..എന്നൊക്കെ ...എന്താ പറയുക? ഒരു തനി നാടന്‍ പെണ്ണിനെപ്പോലെ ഞാന്‍ ചിന്തിച്ചു, സ്വപ്നം കണ്ടു, പക്ഷെ....”

ജോയല്‍ അദ്ഭുതത്തോടെ അവളുടെ ഓരോ വാക്കും സശ്രദ്ധം കേട്ടു.

“പക്ഷെ റിയ എന്നോട് ഗായത്രിയെക്കുറിച്ച് പറഞ്ഞു ഇപ്പോള്‍....”

ഷബ്നം തുടര്‍ന്നു.

ഗായത്രിയുടെ പേര്

💬 Comments

View all comments