Chapter Title : സൂര്യനെ പ്രണയിച്ചവൾ 14 [Smitha]
ഉച്ചരിച്ചപ്പോള്‍ അവന്‍റെ മുഖഭാവം എന്താണ് എന്ന് ഷബ്നം ശ്രദ്ധിച്ചു. പ്രത്യേകിച്ച് ഒരു ഭാവമാറ്റം അവന്‍റെ മുഖത്ത് കാണാതെ വന്നപ്പോള്‍ അവള്‍ അദ്ഭുതപ്പെട്ടു.
“ആ കഥ കേട്ടുകഴിഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ ഏട്ടന്‍ എനിക്ക് കാമുകന്‍ അല്ല, എനിക്ക് സ്വന്തം ഏട്ടനാണ് എന്ന് ഞാന്‍ ഉറപ്പിച്ചു, മനസ്സിനെ പഠിപ്പിച്ചു....”
അപ്പോഴേക്കും റിയ അങ്ങോട്ട് വന്നു.
“എന്താ ജോയല്‍?”
റിയ ചോദിച്ചു.
“എന്താന്നോ? എന്നുവെച്ചാല്‍?”
ഒന്നും മനസ്സിലാകാതെ ജോയല്‍ ചോദിച്ചു.
“എന്നുവെച്ചാല്‍ റിയേ റിയേ എന്ന് എന്തിനാണ് എന്നെ വിളിച്ച് ഇങ്ങോട്ട് വരുത്തിയത് എന്ന്!”
റിയ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.
“ആ! അതോ!”
പെട്ടെന്ന് ഓര്‍മ്മിച്ച് ജോയല്‍ പറഞ്ഞു.
“ഈ കുട്ടി എന്‍റെ മുമ്പീന്നു കരയാനോക്കെ തുടങ്ങീപ്പം...അന്നേരം വിളിച്ചതല്ലേ? എന്നിട്ട് കരച്ചില്‍ ഒക്കെ നിര്‍ത്തി ഹാപ്പിയായി കൂളായി വന്നപ്പഴാണോ നീ വരുന്നേ?”
“അത് ശരി!”
അവള്‍ മുഖം ചുളിച്ച് അവനെ നോക്കി.
“മിസ്റ്റര്‍ ജോയല്‍!”
അവള്‍ ഗൌരവത്തില്‍ പറഞ്ഞു.
“താങ്കള്‍ റിയേ എന്ന് വിളിച്ചതിനും എന്‍റെ വരവിനുമിടയില്‍ ഏകദേശം മൂന്ന്‍ മിനിറ്റ് വ്യത്യാസമേ സംഭവിച്ചിട്ടുള്ളൂ...”
പെട്ടെന്ന് അവള്‍ ഷബ്നത്തേ നോക്കി.
“അല്ല നീയെന്തിനാ കരഞ്ഞേ?”
“അത്...”
ഷബ്നം ജോയലിനെ നോക്കി.
“അല്ല..അതിപ്പം വീണ്ടും ഇവിടെ പറയണ്ട!”
അവന്‍ ഷബ്നത്തിന് നേരെ തിരിഞ്ഞ് അല്‍പ്പം ശബ്ദമുയര്‍ത്തിപ്പറഞ്ഞു.
“ആഹാ!”
റിയ രണ്ടുപേരെയും മാറി മാറി നോക്കി.
“വീണ്ടും പറയണ്ട എന്നുവെച്ചാല്‍? എന്താടി അത്?”
“അത് റിയേ...”
ഷബ്നം ആദ്യമൊന്ന് ലജ്ജിച്ചു.
പിന്നെ ജോയലിന്റെ നേരെ അല്‍പ്പം ദൈന്യതയോടെ നോക്കി.
“അത് ഞാന്‍ എന്‍റെ മനസ്സിലെ ആ കാര്യം ജോ ..അല്ല ഏട്ടനോട് പറഞ്ഞ് ഒന്ന് ക്ലീനാക്കുവാരുന്നു....”
“ഏട്ടനോ?”
റിയ ഷബ്നത്തേ അദ്ഭുതപ്പെട്ടു നോക്കി.
“അതെ, ഏട്ടന്‍...ആങ്ങള, സഹോദരന്‍...കൂടെപ്പിറപ്പ്...”
അവള്‍ ദൃഡമായ സ്വരത്തില്‍ പറഞ്ഞു.
“നെനക്കറിയാല്ലോ...”
ഷബ്നം തുടര്‍ന്നു.
“എനിക്ക് ഏട്ടനോട് ആദ്യം തോന്നിയ ഇഷ്ടം..നീ ഗായത്രിയുടെ കഥ പറയുന്നത് വരെ എനിക്ക് ഏട്ടനോട് ഉണ്ടായിരുന്ന ഇഷ്ടം എന്താണ് എന്ന് നിനക്കറിയില്ലേ? പക്ഷെ ഗായത്രിയുടെ കഥ കേട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി ..ഇനിയും ഞാന്‍ ഏട്ടനെ ആ രീതിയില്‍ കാണരുത് എന്ന് ..അതൊന്നു പറഞ്ഞു തിരുത്തി മനസ്സൊന്നു
💬 Comments
View all comments