0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 14 [Smitha]

Author : സ്മിത Read All Parts 424

റിയ എന്നോടെല്ലാം പറഞ്ഞു... അത് വരെ എനിക്ക് ഏട്ടനെ എന്‍റെ സ്വന്തമായി കിട്ടണം എന്നൊക്കെ ..എന്നൊക്കെ ...എന്താ പറയുക? ഒരു തനി നാടന്‍ പെണ്ണിനെപ്പോലെ ഞാന്‍ ചിന്തിച്ചു, സ്വപ്നം കണ്ടു, പക്ഷെ....”

ജോയല്‍ അദ്ഭുതത്തോടെ അവളുടെ ഓരോ വാക്കും സശ്രദ്ധം കേട്ടു.

“പക്ഷെ റിയ എന്നോട് ഗായത്രിയെക്കുറിച്ച് പറഞ്ഞു ഇപ്പോള്‍....”

ഷബ്നം തുടര്‍ന്നു.

ഗായത്രിയുടെ പേര് ഉച്ചരിച്ചപ്പോള്‍ അവന്‍റെ മുഖഭാവം എന്താണ് എന്ന് ഷബ്നം ശ്രദ്ധിച്ചു. പ്രത്യേകിച്ച് ഒരു ഭാവമാറ്റം അവന്‍റെ മുഖത്ത് കാണാതെ വന്നപ്പോള്‍ അവള്‍ അദ്ഭുതപ്പെട്ടു.

“ആ കഥ കേട്ടുകഴിഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ ഏട്ടന്‍ എനിക്ക് കാമുകന്‍ അല്ല, എനിക്ക് സ്വന്തം ഏട്ടനാണ് എന്ന് ഞാന്‍ ഉറപ്പിച്ചു, മനസ്സിനെ പഠിപ്പിച്ചു....”

അപ്പോഴേക്കും റിയ അങ്ങോട്ട്‌ വന്നു.

“എന്താ ജോയല്‍?”

റിയ ചോദിച്ചു.

“എന്താന്നോ? എന്നുവെച്ചാല്‍?”

ഒന്നും മനസ്സിലാകാതെ ജോയല്‍ ചോദിച്ചു.

“എന്നുവെച്ചാല്‍ റിയേ റിയേ എന്ന് എന്തിനാണ് എന്നെ വിളിച്ച് ഇങ്ങോട്ട് വരുത്തിയത് എന്ന്!”

റിയ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.

“ആ! അതോ!”

പെട്ടെന്ന് ഓര്‍മ്മിച്ച് ജോയല്‍ പറഞ്ഞു.

“ഈ കുട്ടി എന്‍റെ മുമ്പീന്നു കരയാനോക്കെ തുടങ്ങീപ്പം...അന്നേരം വിളിച്ചതല്ലേ? എന്നിട്ട് കരച്ചില്‍ ഒക്കെ നിര്‍ത്തി ഹാപ്പിയായി കൂളായി വന്നപ്പഴാണോ നീ വരുന്നേ?”

“അത് ശരി!”

അവള്‍ മുഖം ചുളിച്ച് അവനെ നോക്കി.

“മിസ്റ്റര്‍ ജോയല്‍!”

അവള്‍ ഗൌരവത്തില്‍ പറഞ്ഞു.

“താങ്കള്‍ റിയേ എന്ന് വിളിച്ചതിനും എന്‍റെ വരവിനുമിടയില്‍ ഏകദേശം മൂന്ന്‍ മിനിറ്റ് വ്യത്യാസമേ സംഭവിച്ചിട്ടുള്ളൂ...”

പെട്ടെന്ന് അവള്‍ ഷബ്നത്തേ നോക്കി.

“അല്ല നീയെന്തിനാ കരഞ്ഞേ?”

“അത്...”

ഷബ്നം ജോയലിനെ നോക്കി.

“അല്ല..അതിപ്പം വീണ്ടും ഇവിടെ

💬 Comments

View all comments