0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 14 [Smitha]

Author : സ്മിത Read All Parts 425

പറയണ്ട!”

അവന്‍ ഷബ്നത്തിന് നേരെ തിരിഞ്ഞ് അല്‍പ്പം ശബ്ദമുയര്‍ത്തിപ്പറഞ്ഞു.

“ആഹാ!”

റിയ രണ്ടുപേരെയും മാറി മാറി നോക്കി.

“വീണ്ടും പറയണ്ട എന്നുവെച്ചാല്‍? എന്താടി അത്?”

“അത് റിയേ...”

ഷബ്നം ആദ്യമൊന്ന് ലജ്ജിച്ചു.

പിന്നെ ജോയലിന്റെ നേരെ അല്‍പ്പം ദൈന്യതയോടെ നോക്കി.

“അത് ഞാന്‍ എന്‍റെ മനസ്സിലെ ആ കാര്യം ജോ ..അല്ല ഏട്ടനോട് പറഞ്ഞ് ഒന്ന് ക്ലീനാക്കുവാരുന്നു....”

“ഏട്ടനോ?”

റിയ ഷബ്നത്തേ അദ്ഭുതപ്പെട്ടു നോക്കി.

“അതെ, ഏട്ടന്‍...ആങ്ങള, സഹോദരന്‍...കൂടെപ്പിറപ്പ്‌...”

അവള്‍ ദൃഡമായ സ്വരത്തില്‍ പറഞ്ഞു.

“നെനക്കറിയാല്ലോ...”

ഷബ്നം തുടര്‍ന്നു.

“എനിക്ക് ഏട്ടനോട് ആദ്യം തോന്നിയ ഇഷ്ടം..നീ ഗായത്രിയുടെ കഥ പറയുന്നത് വരെ എനിക്ക് ഏട്ടനോട് ഉണ്ടായിരുന്ന ഇഷ്ടം എന്താണ് എന്ന് നിനക്കറിയില്ലേ? പക്ഷെ ഗായത്രിയുടെ കഥ കേട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി ..ഇനിയും ഞാന്‍ ഏട്ടനെ ആ രീതിയില്‍ കാണരുത് എന്ന് ..അതൊന്നു പറഞ്ഞു തിരുത്തി മനസ്സൊന്നു ക്ലീനാക്കാന്‍ വന്നതാ ഞാന്‍ ..അന്നേരം ഞാന്‍ ഒന്ന് കരഞ്ഞു ..അത്കൊണ്ടാ ഏട്ടന്‍ നിന്നെ വിളിച്ചെ...”

“ഒരു പുന്നാര ഏട്ടനും അതിലും പുന്നാര അനീത്തീം!”

റിയ ചിരിച്ചു.

“എന്‍റെ പൊന്നെ, ഞാന്‍ ആദ്യം ഈ സാധനത്തിനെ പ്രൊപ്പോസ് ചെയ്തതാ...കാണാന്‍ അത്ര വലിയ കുഴപ്പമില്ല അതുകൊണ്ട് ഐ ലവ് യൂ പറഞ്ഞാല്‍ എന്നെ കയ്യും നീട്ടി സ്വീകരിക്കും പിന്നത്തെ സീന്‍ സ്വിറ്റ്സര്‍ലന്‍ഡ് അല്ലേല്‍ ന്യൂസിലാന്‍ഡിലെ ഏതേലും തടാകക്കരയില്‍ ചാം ച്ച ചോം ചച്ച ചുമര് ച ച്ച ചാ എന്നൊക്കെ ഡ്യൂവറ്റ് പാടി കുറച്ചൊക്കെ മരം ചുറ്റി പ്രേമം ഒക്കെ ആസ്വദിക്കാം എന്നൊക്കെ ഞാന്‍ വിചാരിച്ചു എന്‍റെ പെണ്ണേ...പക്ഷെ...”

റിയയുടെയും ശബ്ദം

💬 Comments

View all comments