Chapter Title : സൂര്യനെ പ്രണയിച്ചവൾ 16 [Smitha]
ഇന്നലെ,”
റിയ അറിയിച്ചു.
സംഘാംഗങ്ങള്‍ ഷബ്നത്തേ അനുമോദിച്ച് നോക്കി.
“ഫിസിക്കല്‍ ആക്ഷനോ?”
ചോദ്യം സന്തോഷില്‍ നിന്നുമായിരുന്നു.
“രണ്ടു റൈവല്‍സ് വരെ ഓക്കേ...”
റിയ പറഞ്ഞു.
“ഇന്നലെ മൂന്ന്‍ പേരെ വെച്ച് നോക്കി...ബട്ട് ഷബ്നത്തിന് അവരെ ടേക് ഓണ്‍ ചെയ്യാന്‍ കഴിഞ്ഞില്ല...”
ഷബ്നത്തിന്‍റെ മുഖം വാടി.
“സന്തോഷ് ചേട്ടാ, അതിനെന്നാ!”
അവള്‍ ദയനീയമായ സ്വരത്തില്‍ അയാളെ നോക്കി.
“പ്രാക്ടീസിലല്ലേ ഞാന്‍ ഡെഫീറ്റഡ് ആയത്...ഗ്രൌണ്ട് ആക്ഷനില്‍ ഞാന്‍ ഓക്കേ ആകും..പ്ലീസ് ഒന്ന് സമ്മതിക്ക് സന്തോഷ് ചേട്ടാ!”
സന്തോഷും ജോയലും പരസ്പ്പരം നോക്കി.
ജോയല്‍ തന്‍റെ കിറ്റ് തുറന്നു.
അതില്‍ നിന്നും ടി വി റിമോട്ടിന്റെ ആകൃതിയിലുള്ള ഒരു ട്രാന്‍സിസ്റ്റര്‍ പുറത്തെടുത്തു.
“എന്താ ഇത്?”
അവന്‍ ഷബ്നത്തോട് ചോദിച്ചു.
“ഡിറ്റെണക്റ്റര്‍!”
അവള്‍ പെട്ടെന്ന് ഉത്തരം പറഞ്ഞു.
“ഏതാണ് ഇതിലെ എക്സ്പ്ലോഷന്‍ ബട്ടന്‍?”
“റെഡ്!”
“ഈ യെല്ലോ ബട്ടന്‍ എന്തിനുള്ളതാണ്?”
“എക്സ്പ്ലോഷന്‍ പ്രോസ്സസ് പോസ് ചെയ്യാന്‍,”
“എത്ര സമയം?”
“ടെന്‍ റ്റു തെര്‍ട്ടി മിനിറ്റ്സ്,”
“അത് കഴിഞ്ഞ് എക്സ്പ്ലോഷന്‍ അബോര്‍ട്ട് ചെയ്യണമെങ്കില്‍?”
“എങ്കില്‍ അതിന്‍റെ പോയിന്‍റ് സിക്സ് മോഡ്യൂള്‍ തുറക്കണം. നെഗറ്റീവ് ഫ്രീസിംഗ് ഡൈനാമിറ്റ് ഡിസ്ജോയിന്‍റ് ചെയ്യണം. ബീറ്റിംഗ് നോര്‍മ്മല്‍ ആകുമ്പോള്‍ ജോയിന്‍റ് ചെയ്യണം...”
ജോയലും സന്തോഷും ലാലപ്പനും പരസ്പ്പരം നോക്കി.
അവരെന്ത് പറയുന്നു എന്നറിയാന്‍ ഷബ്നം കാതോര്‍ത്തു.
സന്തോഷ് ഗൌരവത്തില്‍ ഷബ്നത്തേ നോക്കി.
അവള്‍ മിടിയ്ക്കുന്ന ഹൃദയത്തോടെ കാതുകള്‍ കൂര്‍പ്പിച്ചു.
“യൂ ആര്‍ ഇന്‍!”
അയാള്‍ പെട്ടെന്ന് പറഞ്ഞു.
ഷബ്നം ദീര്‍ഘമായി നിശ്വസിച്ചു.
“താങ്ക്യൂ!!”
ആവള്‍ ആഹ്ലാദിരേകത്തോടെ മന്ത്രിച്ചു.
പെട്ടെന്ന് സന്തോഷിന്‍റെ മൊബൈല്‍ ഫോണില്‍ നിന്നും വാട്സ് ആപ്പ് ടോണ്‍ മുഴങ്ങി.
അയാള്‍ അതെടുത്ത് നോക്കി.
“ടെന്‍ ...ഫൈവ് ..ബി .... റെഡ് ..ഗ്രീന്‍...”
അയാള്‍ മന്ത്രിച്ചു.
“പാറമട മുതലാളി ഐസക്കിനെ ഉണ്ണിയും സംഘവും വളഞ്ഞു....”
സന്തോഷിന്‍റെ കണ്ണുകള്‍ തിളങ്ങി.
“നമ്മുടെ ഊഹം ശരിയാണ് എങ്കില്‍ ഇപ്പോള്‍ അസ്ലത്തിന്‍റെ മെസേജ് വരും റിസോര്‍ട്ടില്‍ നിന്ന്...”
“റിസോര്‍ട്ടില്‍?”
ഷബ്നം ചോദിച്ചു.
“റിസോര്‍ട്ടില്‍ എന്താ?”
“ഒഹ്!”
റിയ പെട്ടെന്ന് പറഞ്ഞു.
“നീ ആക്ഷനില്‍ ഉണ്ടാവില്ല എന്ന് കരുതി ഞാന്‍ പറയാതിരുന്നതാണ്, ആസ് പേര്‍ റൂള്‍...നിശ്ചയം നടക്കുന്നത്
💬 Comments
View all comments