Chapter Title : സൂര്യനെ പ്രണയിച്ചവൾ 16 [Smitha]
ഫ്രീസിംഗ് ഡൈനാമിറ്റ് ഡിസ്ജോയിന്‍റ് ചെയ്യണം. ബീറ്റിംഗ് നോര്‍മ്മല്‍ ആകുമ്പോള്‍ ജോയിന്‍റ് ചെയ്യണം...”
ജോയലും സന്തോഷും ലാലപ്പനും പരസ്പ്പരം നോക്കി.
അവരെന്ത് പറയുന്നു എന്നറിയാന്‍ ഷബ്നം കാതോര്‍ത്തു.
സന്തോഷ് ഗൌരവത്തില്‍ ഷബ്നത്തേ നോക്കി.
അവള്‍ മിടിയ്ക്കുന്ന ഹൃദയത്തോടെ കാതുകള്‍ കൂര്‍പ്പിച്ചു.
“യൂ ആര്‍ ഇന്‍!”
അയാള്‍ പെട്ടെന്ന് പറഞ്ഞു.
ഷബ്നം ദീര്‍ഘമായി നിശ്വസിച്ചു.
“താങ്ക്യൂ!!”
ആവള്‍ ആഹ്ലാദിരേകത്തോടെ മന്ത്രിച്ചു.
പെട്ടെന്ന് സന്തോഷിന്‍റെ മൊബൈല്‍ ഫോണില്‍ നിന്നും വാട്സ് ആപ്പ് ടോണ്‍ മുഴങ്ങി.
അയാള്‍ അതെടുത്ത് നോക്കി.
“ടെന്‍ ...ഫൈവ് ..ബി .... റെഡ് ..ഗ്രീന്‍...”
അയാള്‍ മന്ത്രിച്ചു.
“പാറമട മുതലാളി ഐസക്കിനെ ഉണ്ണിയും സംഘവും വളഞ്ഞു....”
സന്തോഷിന്‍റെ കണ്ണുകള്‍ തിളങ്ങി.
“നമ്മുടെ ഊഹം ശരിയാണ് എങ്കില്‍ ഇപ്പോള്‍ അസ്ലത്തിന്‍റെ മെസേജ് വരും റിസോര്‍ട്ടില്‍ നിന്ന്...”
“റിസോര്‍ട്ടില്‍?”
ഷബ്നം ചോദിച്ചു.
“റിസോര്‍ട്ടില്‍ എന്താ?”
“ഒഹ്!”
റിയ പെട്ടെന്ന് പറഞ്ഞു.
“നീ ആക്ഷനില്‍ ഉണ്ടാവില്ല എന്ന് കരുതി ഞാന്‍ പറയാതിരുന്നതാണ്, ആസ് പേര്‍ റൂള്‍...നിശ്ചയം നടക്കുന്നത് നമുക്ക് ആദ്യം കിട്ടിയ വിവരമനുസരിച്ച് കുടുംബക്ഷേത്രത്തില്‍ ആണെന്നല്ലേ? അത് നമ്മളെ മിസ്ഗൈഡ് ചെയ്യനാരുന്നു...അസ്ലം ഉണ്ട് കല്യാണപ്പാര്‍ട്ടിക്കാരുടെ കൂടെ...”
അത് പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ തന്നെ സന്തോഷിന്‍റെ ഫോണ്‍ വീണ്ടും ശബ്ദിച്ചു.
എല്ലാവരും ആകാംക്ഷയോടെ അയാളെ നോക്കി.
“യെസ് , യെസ്!!”
സന്തോഷ് ആകാംക്ഷയോടെ പറഞ്ഞു.
“അസ്ലം ആണ്...നമ്മള്‍ ക്വാറി മുതലാളി ഐസക്കിന്റെ വീട്ടിലേക്കാണ് എന്ന് കരുതി സ്പെഷ്യല്‍ ടീം ലീഡര്‍ രാകേഷും സംഘവും അങ്ങോട്ട് വെച്ചു പിടിച്ചിട്ടുണ്ട് എന്ന്!”
“ദെന്‍ ഗെറ്റ് ഇന്‍ ദ വാന്‍!”
ജോയല്‍ ഗര്‍ജ്ജിച്ചു.
ചടുലമായ ചലനങ്ങളോടെ റിയയും ഷബ്നവും ലാലപ്പനും
💬 Comments
View all comments