0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 16 [Smitha]

Author : സ്മിത Read All Parts 282

വിളിച്ചു ചോദിച്ചു.

“ഇല്ല...”

റിയ പറഞ്ഞു.

“കാല്‍ക്കുലേഷന്‍ ശരിയാണേല്‍ ഇനിയും അഞ്ചു മിനിറ്റ് കഴിഞ്ഞേ നമ്മുടെ വിഷ്വല്‍ ഫീല്‍ഡില്‍ രാകേഷിന്റെ വണ്ടി പ്രവേശിക്കൂ...”

“ശരി!”

ജോയല്‍ എഴുന്നേറ്റു.

“ഇനി അഞ്ചു മിനിറ്റില്‍ കൂടുതല്‍ സമയമില്ല....”

അവന്‍ പുറത്തേക്ക് നോക്കി.

“ലാലപ്പാ, പ്ലാന്‍ എ...നീ റിയേടെ കൂടെ വാനില്‍ത്തന്നെ...ഞാനും ഷബ്നവും സന്തോഷ്‌ ചേട്ടനും ഗ്രൗണ്ടില്‍...ഷബ്നം ഓര്‍മ്മയുണ്ടല്ലോ ഫസ്റ്റ് ഓപ്പറേഷന്‍ ആണ്...ചിലപ്പോള്‍ പോലീസ് കാണും...”

“റിസോര്‍ട്ടില്‍ യൂണിഫോമിട്ട പോലീസ് ആരുമില്ല...”

റിയ മോണിട്ടര്‍ സസൂക്ഷമം വീക്ഷിച്ചുകൊണ്ട് പറഞ്ഞു.

“സിവില്‍ ഡ്രെസ്സില്‍ നമ്മള്‍ കണ്ടിട്ടുള്ള ആരും തന്നെ പോലീസ് ആയിട്ടില്ല...”

“പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ?”

ജോയല്‍ ഷബ്നത്തെ നോക്കി.

“ഗണ്‍ എപ്പോഴും റെഡിയായി കൈയ്യില്‍ കാണണം... കിറ്റ്‌ തോളില്‍ എപ്പോഴും കൈകടത്താന്‍ പാകത്തില്‍...പിന്നെ ...”

അവന്‍ അവളെ ഗൌരവത്തോടെ നോക്കി.

“അറിയാം ഏട്ടാ...പിന്നെ ...പിന്നെ ഓസ്മിയം ടെട്രോക്സൈഡ്....”

ആ മാരക വിഷത്തിന്റെ പേര് ഷബ്നം ഉച്ചരിച്ചപ്പോള്‍ റിയ അവളെ നോക്കി.
ഷബ്നം പുഞ്ചിരിയോടെ റിയയെ നോക്കി.
ജോയല്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച തോക്കുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തി.
ലാലപ്പന്‍ വാനിന്റെ സീറ്റിനടിയില്‍ നിന്നു കലാഷ്നിക്കോവ് പുറത്തെടുത്തു.
പോക്കറ്റില്‍ റിവോള്‍വര്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തി.
*******************************************************

“മോന്‍ പോയ സ്ഥലം ദൂരെയാണോ മേനോന്‍?”

മഹേശ്വര വര്‍മ്മ, രാകേഷിന്റെ അച്ഛന്‍, പദ്മനാഭന്‍ തമ്പിയോട് ചോദിച്ചു.
മൈക്കിലൂടെ ഭക്ഷണം കഴിക്കാനുള്ള അറിയിപ്പ് നല്‍കിക്കഴിഞ്ഞതേയുള്ളൂ അയാളപ്പോള്‍.

“ഇവിടെ നിന്നും ഇരുപത് കിലോമീറ്റര്‍ ദൂരമുണ്ട്,”

പദ്മനാഭന്‍ തമ്പി പറഞ്ഞു.

“വര്‍മ്മ സാര്‍ പേടിക്കേണ്ട! രാകേഷ് വിജയിച്ചു വരും!”

“ചുമ്മാ അവിടെ വരെ ഒന്ന് പോയാലോ എന്നാലോചിക്കുന്നു!”

അദ്ദേഹം പറഞ്ഞു.

“അങ്ങനെയെങ്കില്‍ ഞാനും വരാം!”

പദ്മനാഭന്‍ തമ്പി ഉത്സാഹത്തോടെ പറഞ്ഞു.

“നമുക്ക് ഒരുമിച്ച് പോകാം!”

മഹേശ്വര വര്‍മ്മയുടെ മുഖം പ്രസന്നമായി.

“ആരും അറിയണ്ട! പ്രത്യേകിച്ചും പെണ്ണുങ്ങള്‍!

പദ്മനാഭന്‍ തമ്പി തന്‍റെ മുറിയിലേക്ക് പോയി.
അഞ്ചു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരികെ വന്നു.

“എങ്ങോട്ട് പോയതാ?”

പുറത്തേക്ക്, കാറിനടുത്തേക്ക് നടക്കവേ മഹേശ്വര വര്‍മ്മ തിരക്കി.

“പോകുന്ന സ്ഥലത്തിന്‍റെ പ്രത്യേകത അനുസരിച്ച് അല്‍പ്പം പ്രിപ്പറേഷന്‍ ഒക്കെ വേണ്ടേ സാര്‍!”

പദ്മനാഭന്‍ തമ്പി ചിരിച്ചു.

“എന്നുവെച്ചാല്‍?”

മനസ്സിലാകാതെ മഹേശ്വര വര്‍മ്മ

💬 Comments

View all comments