0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 16 [Smitha]

Author : സ്മിത Read All Parts 286

നോക്കരുത്!”

“അത്ശരി!!”

താന്‍ അവളെ ദേഷ്യം പിടിപ്പിക്കുന്ന സ്വരത്തില്‍ പറഞ്ഞു.

“എന്നുവെച്ചാല്‍ പെണ്ണുങ്ങളൊക്കെ വിചാരിച്ചോട്ടെ ഞാന്‍ ഒരു പോങ്ങന്‍ ആണ് എന്നല്ലേ?”

“പോങ്ങന്‍ എന്ന് വെച്ചാല്‍? ഇതെന്തോക്കെ വേഡ് ആണ് ജോ ഈ പറയുന്നേ?”

“പോങ്ങന്‍ എന്ന് വെച്ചാല്‍?”

താന്‍ ആലോചിച്ചു.

“ഡെഫിനീഷന്‍ വേണോ എക്സാമ്പിള്‍ വേണോ?”

“എക്സാമ്പിള്‍ മതി. അപ്പൊ മനസ്സിലാക്കാന്‍ എളുപ്പമല്ലേ?”

“ശരി!”

ജോയല്‍ ചിരിച്ചു.

“എക്സാമ്പിള്‍ പറയാം! പോങ്ങന്‍ എന്ന പദത്തിന് ബെസ്റ്റ് എക്സാമ്പിള്‍ ആണ് ഗായത്രി മേനോന്‍...”

“ഛീ!!”

അവള്‍ തന്‍റെ ചുമലില്‍ അടിച്ചു.

“എന്നെ കളിയാക്കിയതാ അല്ലെ! ഞാന്‍ കൂട്ടില്ല!”

അത് പറഞ്ഞ് അവള്‍ എഴുന്നേറ്റു.
താനും എഴുന്നേറ്റു.
അവള്‍ തന്നെ നോക്കിക്കൊണ്ട് പിറകോട്ടു നടക്കാന്‍ തുടങ്ങി.
താന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് മുമ്പോട്ടും.

“നോക്കല്ലേ എന്നെ ഇങ്ങനെ...”

മഞ്ഞിലൂടെ പിമ്പോട്ട് നടക്കവേ, തന്‍റെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ ഗായത്രി പറഞ്ഞു.

“എന്നെ മേല് മൊത്തം പൊള്ളിപ്പോകുന്നു ജോ ഇങ്ങനെ എന്നെ നോക്കുമ്പോള്‍ .... എനിക്ക് വയ്യ എന്‍റെ ജോ ....”

പെട്ടെന്ന് മണാലിയിലെ ആ മധ്യാഹ്നനേരം അവന്‍റെ കണ്ണുകളില്‍ നിന്നും മറഞ്ഞു.
ഇപ്പോള്‍ തന്നെ അതിരൂക്ഷമായ നോട്ടം കൊണ്ട് ദഹിപ്പിക്കുകയാണ് അവള്‍.
അവളുടെ മുഖത്ത് ഇപ്പോള്‍ പരിഹാസമാണ്!
ഓരോ പടിയും ജോയല്‍ മുകളിലേക്ക് കയറിയത് ഗായത്രിയുടെ കണ്ണുകളില്‍ നോക്കിക്കൊണ്ടാണ്.
പടികള്‍ പിന്നിട്ട് അവന്‍ അവളുടെ മുമ്പിലെത്തി.

“പദ്മനാഭന്‍ തമ്പി എവിടെ?”

അവളുടെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ ജോയല്‍ ചോദിച്ചു.

“ഹ്മം...!”

പരിഹാസം ധ്വനിക്കുന്ന സ്വരത്തില്‍ ഗായത്രി അമര്‍ത്തി മൂളി.

“ഇങ്ങനെ എന്‍റെ അടുത്ത് എത്താന്‍ ഒരു വൃത്തികെട്ട ഗെയിം നിങ്ങള്‍ കളിച്ചില്ലേ? വേറെ എവിടെയോ ആണ് നിങ്ങള്‍ എന്ന് പോലീസിനെ തെറ്റിധരിപ്പിച്ച്? അവിടേക്ക് പോയിരിക്കുകയാ എന്‍റെ അച്ഛന്‍. നിങ്ങള്‍ അവിടെ ഉണ്ട് എന്നറിഞ്ഞ്! എന്‍റെ അച്ഛന്‍ നിങ്ങളെപ്പോലെയല്ല...നിങ്ങളെപ്പോലെയുള്ള കൊടും ഭീകരന്മാരുടെ സ്ഥലത്തേക്ക് നിങ്ങളെ തിരക്കിപ്പോയിരിക്കുന്നു...”

സമീപത്ത് നിന്ന സാവിത്രി അത് കേട്ട് ഭയന്ന് മകളെ നോക്കി.
പദ്മനാഭന്‍ തമ്പി രാകേഷിന്റെ പിന്നാലെ പോയ വിവരം അവര്‍ അറിഞ്ഞിരുന്നില്ല.

ജോയല്‍ ചിരിച്ചു.
പരിഹാസവും വേദനയും പുച്ചവും നിറഞ്ഞ ചിരി.

💬 Comments

View all comments