Chapter Title : സൂര്യനെ പ്രണയിച്ചവൾ 16 [Smitha]
“നിന്‍റെ അച്ഛന്‍!”
അവന്‍ പുച്ഛത്തോടെ പറഞ്ഞു.
“അതെ!”
അതേ ആവേശത്തില്‍ ഗായത്രി.
“അതെ എന്‍റെ അച്ഛന്‍! രാജ്യസ്നേഹിയായ എന്‍റെ അച്ഛന്‍! സ്വന്തം രാജ്യത്തെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ സഹായിച്ച്, നിയമത്തിന്‍റെ കയ്യില്‍ ഒടുങ്ങിയ നിങ്ങളുടെ അച്ഛനെപ്പോലെയല്ല...അറി...”
“നിര്‍ത്തെടീ!!”
ഗായത്രി പറഞ്ഞു തീരുന്നതിനു മുമ്പ് ജോയല്‍ അലറി.
അവള്‍ കിടുങ്ങി വിറച്ചു.
രംഗത്തിന്‍റെ അപ്രതീക്ഷിതമായ പോക്കില്‍ ആകാംക്ഷ ഒളിപ്പിക്കാനാവാതെ ഷബ്നം മുകളിലേക്ക് വന്നു.
“നിനക്ക് എന്തറിയാം എന്‍റെ പപ്പായെപ്പറ്റി? നിനക്ക് എന്തറിയാം നിന്‍റെ അച്ഛനെപ്പറ്റി? അറിഞ്ഞാല്‍ പുന്നാര മോളെ, മനുഷ്യത്തമുണ്ടെങ്കില്‍ നീ തന്നെ കയറ്റും അയാടെ തലയോട്ടിക്കകത്ത് വെടിയുണ്ട! അറിയുമോ നിനക്ക്?”
“അറിയാം!”
ആവേശമൊട്ടും ചോരാതെ ഗായത്രി തിരിച്ചടിച്ചു.
“പറഞ്ഞുള്ള അറിവല്ല...നേരിട്ട് കണ്ട അറിവ്! ഇപ്പം കയ്യിലിരിക്കുന്ന ആ ആയുധമില്ലേ? അതുകൊണ്ട്, ആ ആയുധം കൊണ്ട്, പിശാച് പോലും അറയ്ക്കുന്ന മുഖത്തോടെ നിങ്ങള്‍ കൊന്ന് തള്ളുന്നത്! ലൈവ് വിഷ്വല്‍! കുലത്തൊഴിലായി കൊന്ന് തള്ളുന്നവരുടെ കുടുംബത്തിലാണ് പിറവിയെന്ന് കണ്ണുമടച്ച് പറയാം! നല്ല സീസണ്‍ഡ് കില്ലേഴ്സിനെപ്പോലെ എത്ര കൃത്യമായാണ് അന്ന് തോക്ക് പിടിച്ച് കൊന്ന് തള്ളുന്ന രംഗം ഞാന്‍ ടി വിയില്‍ കണ്ടത്!”
കണ്ണുകളില്‍ അഗ്നിസ്ഫുലിംഗങ്ങളോടെ ഗായത്രി അവനെ നോക്കി.
“..പിന്നെ എന്തറിയണം?”
കിതച്ചുകൊണ്ട് അവള്‍ ചോദിച്ചു.
“നിങ്ങള്‍ എത്ര മനുഷ്യരെ പച്ചയ്ക്ക് തിന്നിട്ടുണ്ടെന്നോ? എല്ലാ കണക്കും എന്‍റെ കയ്യിലുണ്ട്...കാണാപ്പാഠം! നാഗാലാന്‍ഡില്‍ വെച്ച് നാല്‍പ്പത് പേരെ! ചന്ദ്രഗിരിയില്‍ പതിനെട്ട് പേരെ, റാന്‍ ഓഫ് കച്ചില്‍ ഇരുപത് പേരെ! ചത്തീസ്ഗഡില്‍ അന്‍പതിനു മേല്‍! കര്‍ണ്ണാടകത്തില്‍ പതിനാറ് പേരെ!....”
അവളുടെ സ്വരം വിറച്ചു.
കണ്ണുകള്‍ നിറഞ്ഞു.
“ജീവിതകാലം മുഴുവന്‍ ഞാന്‍ പ്രാര്‍ഥിച്ചത് ഈശ്വരന്‍റെ മുമ്പിലാണ്... പക്ഷെ എനിക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടതോ പിശാചും! നിങ്ങള്‍...ഭീകരന്‍! ടെററിസ്റ്റ്! പിശാച്!”
നിയത്രിക്കാനാവാത്ത ദേഷ്യത്തോടെ ജോയല്‍ സമീപം നിന്ന ഷബ്നത്തേ നോക്കി.
“വാടീ!”
അവന്‍ ഷബ്നത്തോട് ഗര്‍ജ്ജിച്ചു.
പിന്നെ കൊടുങ്കാറ്റിന്റെ വേഗത്തില്‍ പടികള്‍ ഇറങ്ങി.
പരിസരം സസൂക്ഷമം വീക്ഷിച്ചുകൊണ്ട് ഷബ്നവും അവന്‍റെ പിന്നാലെ ചെന്നു.
കലിയടങ്ങാതെ ജോയല്‍ ചുറ്റും നോക്കി.
മണ്ഡപത്തിന് സമീപം അലങ്കരിച്ച മേശപ്പുറത്ത് വെച്ചിരുന്ന വിലയേറിയ മദ്യക്കുപ്പികളിലൊന്നവനെടുത്തു.
മണ്ഡപത്തിന് നേരെ എറിഞ്ഞു.
“ഉന്നം തെറ്റാതെ ഷൂട്ട് ചെയ്യെടീ!”
മുമ്പോട്ട് എറിയപ്പെട്ട
💬 Comments
View all comments