Chapter Title : സൂര്യനെ പ്രണയിച്ചവൾ 23 [Smitha]
സൂര്യനെ പ്രണയിച്ചവൾ 23
Sooryane Pranayichaval Part 23 | Author : Smitha | Previous Parts

ഗായത്രിയുടെ കയ്യില്‍ മുറുകെപ്പിടിച്ച് ജോയല്‍ തിരിഞ്ഞു നോക്കി.
വിജയാശ്രീലാളിതനായി തന്നെ നോക്കി മുഖം വിശാലമാക്കി ചിരിക്കുന്നയാളുടെ കണ്ണുകളില്‍ അവന്‍ തറച്ചു നോക്കി.
“പോത്തന്‍ ജോസഫ്!”
ജോയല്‍ മന്ത്രിച്ചു.
“ദ ഗെയിം ഈസ് അപ്പ്!”
കയ്യിലെ തോക്ക് അവന്‍റെ നേരെ ഉയര്‍ത്തി അയാള്‍ പറഞ്ഞു.
“എന്തെടാ കണ്ണൊക്കെ ഇങ്ങനെ തുറിപ്പിച്ച് നോക്കുന്നെ?”
പരിഹാസം നിറഞ്ഞ ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.
“ചത്ത് മലയ്ക്കാന്‍ പോകുവാ നീ! അന്നേരം വെളീല്‍ വന്നാ മതീ നിന്‍റെയീ കണ്ണു രണ്ടും!”
ജോയല്‍ അയാളുടെ കണ്ണുകളിലേക്ക് തറച്ച് നോക്കി.
“ജോയലേ!”
അയാള്‍ ചിരിച്ചുകൊണ്ട് വിളിച്ചു.
“അപ്പന്‍റെ സുഖവിവരം തിരക്കി മകന് പോകാന്‍ സമയമായി!”
“യെസ്!”
ജോയല്‍ അത്യന്തം ശാന്തത പാലിച്ചുകൊണ്ട് പറഞ്ഞു.
“ദ ഗെയിം ഈസ് അപ്പ്! സോ പ്രിസൈസ്ലി, സൊ ഡെഫെനിറ്റ്ലി....”
ജോയല്‍ ഗായത്രിയെ നോക്കി.
“ഒരു ചെറിയ തിരുത്ത് മിസ്റ്റര്‍ പോത്തന്‍ ജോസഫ്!”
ജോയല്‍ മുമ്പില്‍ നില്‍ക്കുന്ന പോലീസ് ഓഫീസറോട് പറഞ്ഞു.
“ഞാന്‍ ചത്ത് മലയ്ക്കാന്‍ പോകുവാ എന്ന പ്രയോഗം തെറ്റ്! ഞാന്‍ എന്‍റെ പപ്പയെ തിരക്കി ഇപ്പം പോകുവാ എന്ന പ്രയോഗം അതിലേറെ തെറ്റ്!
അവന്‍റെ വാക്കുകള്‍ മനസ്സിലാക്കാതെയെന്നോണം പോത്തന്‍ ജോസഫ് അവരെ ഇരുവരേയും മാറി മാറി നോക്കി.
“നീ വരച്ച കളത്തിലേക്ക് അറിയാതെ വന്ന് ചാടീത് ആണ് ഞാന്‍ എന്ന് നീ കരുതിയോ?”
ജോയല്‍ ചോദിച്ചു.
“അല്ല!”
അവന്‍ തുടര്‍ന്നു.
“എന്‍റെ ടെക്സ്റ്റ് ബുക്ക് ട്രാജക്റ്ററിയിലേക്ക് നിന്നെ ഞാന്‍ ക്ഷണിച്ചു വരുത്തുകയായിരുന്നു....അല്ലെങ്കില്‍ നീയും പദ്മനാഭന്‍ തമ്പിയും ഒരിമിക്കുന്ന ഇടം നോക്കി ഞാന്‍ കാത്തുനിക്കുവാരുന്നു!”
അത് പറഞ്ഞതും ജോയല്‍ കാലുമടക്കി മുമ്പില്‍ നിന്ന പോത്തന്‍ ജോസഫിനെ ആഞ്ഞു ചവിട്ടി.
അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ പിമ്പോട്ടു മലര്‍ന്നു വീണു.
ജോയല്‍ അയാളുടെ മേലേക്ക് കുതിച്ചു.
“എടീ!!”
നിലത്ത് നിന്ന് പോത്തന്‍ ജോസഫിനെ കോളറില്‍ പിടിച്ച് ഉയര്‍ത്തിക്കൊണ്ട് പിമ്പോട്ടു മുഖം തിരിച്ച് അവന്‍ ഗായത്രിയെ നോക്കി അലറി.
“നിക്കുന്നിടത്ത്ന്ന് ഒരിഞ്ചുപോലും അനങ്ങിയേക്കരുത്! നിന്‍റെ മുമ്പില്‍ ഇവനെ
💬 Comments
View all comments