0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 23 [Smitha]

Author : സ്മിത Read All Parts 535

ബെന്നറ്റ്‌ എത്രപേരെ കൊന്നിട്ടുണ്ട്?”

“ര...രണ്ട് ....രണ്ടുപേരെ....”

ഗായത്രി അതിരില്ലാത്ത വിസ്മയത്തോടെ ജോയലിനെയും പോത്തന്‍ ജോസഫിനെയും മാറി മാറി നോക്കി.

“ആരെയൊക്കെ?”

“ഹവില്‍ദാര്‍ രവി, ഹവില്‍ദാര്‍ അശോക്‌!”

“എന്തിനാ ഞാനവരെ കൊന്നത്?”

“അവര്‍ ...പി ..പിന്നെ ഞാനും ജോയലിന്‍റെ പപ്പയെ ....”

“പറയെടാ!”

തോക്കുയര്‍ത്തി ജോയല്‍ അലറി.

“പ്ലീസ് .. പ്ലീസ്....!!”

അയാള്‍ അതിദയനീയ ഭാവത്തോടെ അവനെ നോക്കി.

“ഞാന്‍ പറയാം...ഞാന്‍ പറയാം...”

പോത്തന്‍ ജോസഫ് വേദനയിലും വിയര്‍പ്പിലും ഭയത്തിലും പൂണ്ട് കിതച്ചു.

“ഞങ്ങള്‍ ..ഞങ്ങള്‍ മൂന്നും ജോയലിന്റെ പപ്പയെ കൊന്നു! അതിന്...”

“എങ്ങനെ?”

പോത്തന്‍ ജോസഫ് ദയനീയമായി ജോയലിനെ നോക്കി.

“പറയാം...”

ജോയലിന്റെ മുഖത്തെ ഭാവം നേരിടാനാകാതെ അയാള്‍ പരുങ്ങി.

“വീട്ടീന്ന് വിളിച്ചിറക്കിക്കൊണ്ട് പോയി....”

അയാള്‍ പറഞ്ഞു.

“എന്നിട്ട് ഷഗുന്‍ ഘാട്ടിലെത്തിയപ്പോള്‍ പോലീസ് ജീപ്പില്‍ നിന്നുമിറക്കി വെടി വെച്ച് ......”

ബാക്കി പറയാനാവാതെ അയാള്‍ തലകുനിച്ചു.

ഗായത്രി ഞെട്ടിത്തരിച്ച് ജോയലിനെ നോക്കി.
അപ്പോള്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത!
ബെന്നറ്റ്‌ ഫ്രാങ്ക് പോലീസിനെ വെടിവെച്ച് കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു, പോത്തന്‍ ജോസഫും സംഘവും പിന്തുടര്‍ന്നു, ബെന്നറ്റ്‌ ഫ്രാങ്ക് കാറില്‍ നിന്നും പോലീസ് സംഘത്തിനു നേരെ വെടിയുതിര്‍ത്തു, അപ്പോള്‍ പോത്തന്‍ ജോസഫിന് അദ്ധേഹത്തെ വെടിവെച്ചുകൊല്ലേണ്ടി വന്നു...

എന്നിട്ട് അദ്ധേഹത്തിന്റെ കൊലയാളി തന്നെ ആ രംഗം വിവരിക്കുന്നു!

ഈശ്വരാ!!

ഗഗന കൂടാരത്തില്‍ നിന്നും ഭീമാകാരമായ ഒരു ശിലാഖണ്ഡം ശിരസ്സിലേക്ക് പതിച്ചതിന്റെ അസഹ്യതയിലെന്നോണം ഗായത്രി അവിശ്വസനീയതയും അമ്പരപ്പും വേദനയും നിറഞ്ഞ കണ്ണുകളോടെ ജോയലിനെ നോക്കി.
വിദൂരതയില്‍ നിന്നും ദുഖസാന്ദ്രമായ ഒരു വയലിന്‍ സംഗീതം കേക്കുന്നുണ്ടോ?
ജീവിതത്തില്‍ അവശേഷിക്കുന്ന മോഹവും വിരഹവും സ്വപ്ന

💬 Comments

View all comments