Chapter Title : സൂര്യനെ പ്രണയിച്ചവൾ 23 [Smitha]
അദ്ഭുതം നിറച്ച് ആ കാഴ്ച നോക്കിനിന്നു.
“ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് എനിക്കറിയില്ല എന്ന് നീ കരുതണ്ട!”
ജോയല്‍ അവളുടെ വാക്കുകള്‍ കേട്ടു.
അവന്‍ നോക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ പോത്തന്‍ ജോസഫിലാണ്.
തോക്ക് അയാളുടെ തലയ്ക്ക് നേരെയും.
“എക്സ് ക്യാറ്റഗറി പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നയാളാണ് എന്‍റെ അച്ഛന്‍!”
പോത്തന്‍ ജോസഫിന്‍റെ നേരെ തോക്ക് ചൂണ്ടി ഗായത്രി പറഞ്ഞു.
“കമാന്‍ഡോസ് എന്നെയും പഠിപ്പിച്ചിരുന്നു ഇത് ഉപയോഗിക്കുന്ന രീതി...”
അവള്‍ ഒരു ചുവട് കൂടി അയാളുടെ നേരെ അടുത്തു.
“അന്നൊക്കെ പക്ഷെ ഒരു പ്രാര്‍ഥനയെ എനിക്കുണ്ടായിരുന്നുള്ളൂ....ഇത് ഉപയോഗിക്കേണ്ട ഒരു സന്ദര്‍ഭം എന്‍റെ ലൈഫില്‍ ഉണ്ടാകരുതേ എന്ന്...”
അവള്‍ അയാളെ നോക്കി.
“പറ!”
അവള്‍ സ്വരമുയര്‍ത്തി.
“എന്തിനാ നിങ്ങള് മൂന്നും ജോടെ പപ്പയെ കൊന്നെ?”
“ഓഹോ!!”
അസഹ്യമായ വേദനയ്ക്കിടയിലും പോത്തന്‍ ജോസഫ് കലി പൂണ്ടലറി.
“എന്തിനാ കൊന്നേന്ന് എക്സ് ക്യാറ്റഗറി പ്രൊട്ടക്ഷന്‍ ഉണ്ടാരുന്ന തന്തേടെ മോള്‍ക്കറിയണോ? അറിഞ്ഞാ എന്‍റെ നേരെ ചൂണ്ടിപ്പിടിച്ചിരിക്കുന്ന ആ തോക്കില്ലേ? അത് വെച്ച് മോള് പൊട്ടിക്കും പുന്നാര തന്തേടെ തലമണ്ട നോക്കി!”
ഗായത്രിക്ക് ഒന്നും മനസ്സിലായില്ല.
അവള്‍ ജോയലിനെ നോക്കി.
അവന്‍റെ കണ്ണുകള്‍ പോത്തന്‍ ജോസഫിലാണ്.
“എന്താ?”
അവള്‍ സാവധാനം, അല്‍പ്പം ഭയത്തോടെ പോത്തന്‍ ജോസഫിനോട് ചോദിച്ചു.
“നിങ്ങള്‍ എന്താ പറഞ്ഞെ?”
“നിന്‍റെ തന്ത പദ്മനാഭന്‍ തമ്പി, കേന്ദ്ര മന്ത്രി, അയാള് പറഞ്ഞിട്ടാ...അയാള് കാരണവാ ഞങ്ങള് ഈ ജോയലിന്റെ പപ്പയെ കൊന്നത്!”
ഗായത്രിയുടെ ശ്വാസഗതി ഉയര്‍ന്നു.
കണ്ണുകള്‍ വിടര്‍ന്നു.
തന്‍റെ ദേഹം ദുര്‍ബലമാകുന്നതും താന്‍ ഏതു നിമിഷവും നിലത്തേക്ക് കുഴഞ്ഞു വീഴുമെന്നും അവള്‍ക്ക് തോന്നി.
“ജോ....”
വേദനയും പശ്ച്ച്ചാത്താപവും കുറ്റബോധവും നിറഞ്ഞ സ്വരത്തില്‍ ഗായത്രി അവനെ വിളിച്ചു.
“അയാടെ കള്ളത്തരം ..... ബില്ല്യന്‍ ഡോളര്‍ അഴിമതി ജോയലിന്റെ പപ്പാ കണ്ടുപിടിച്ചു...അത് പബ്ലിഷ് ചെയ്യാതിരിക്കാന്‍ ഭീഷണിപ്പെടുത്തി, കാലുപിടിച്ചു, അയാള് സമ്മതിച്ചില്ല...അതുകൊണ്ട് കൊന്നു....അതിനു കൈനിറച്ച് ചോദിച്ച പൈസേം തന്നു അയാള്...”
പോത്തന്‍ ജോസഫ് തുടര്‍ന്നു.
അയാള്‍ ഉരുവിട്ട ഓരോ വാക്കും ഗായത്രിയുടെ ഹൃദയത്തെ ഇടിച്ചു നുറുക്കി.
തലയ്ക്ക് മുകളില്‍ കാറ്റിലിളകുന്ന ഇലച്ചാര്‍ത്ത് ശിഥിലമായ അസ്ഥികളെപ്പോലെ തന്നെ നോക്കുന്നത് അവള്‍ കണ്ടു.
തന്‍റെ ഹൃദയമിടിപ്പ്
💬 Comments
View all comments