0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 24 [Smitha] [Climax]

Author : സ്മിത Read All Parts 715

സൂര്യനെ പ്രണയിച്ചവൾ 24

Sooryane Pranayichaval Part 24 | Author : Smitha | Previous Parts


സൂര്യനെ പ്രണയിച്ചവള്‍ - അവസാന അദ്ധ്യായം.

ഷബ്നത്തിന്‍റെ പിന്‍ഭാഗം കടും ചുവപ്പില്‍ കുതിര്‍ന്നിരുന്നു... ധരിച്ചിരുന്ന ടോപ്പ് രക്തത്തില്‍ കുതിര്‍ന്ന്, നിലത്തേക്ക് രകതമിറ്റ് വീഴുന്നു.... കാടിന്‍റെ മായികമായ ദൃശ്യസാമീപ്യത്തില്‍, വെയിലും വലിയ നിഴലുകളും ഇഴപിരിയുന്ന നേരം ആ രംഗം ഭീദിതമായിരുന്നു.

“മോളെ....”

അസഹ്യമായ ദൈന്യതയോടെ ജോയല്‍ ഷബ്നത്തിന്‍റെ നേരെ കുതിച്ചു. ഒപ്പം ഗായത്രിയും, രാകേഷും. അവള്‍ക്കഭിമുഖമായി, കുനിഞ്ഞിരുന്ന് ജോയല്‍ അവളുടെ മുഖത്തേക്ക് നോക്കി. “എന്തായിത്? എന്താ പറ്റിയെ? ആരാ ഇത്?”

“അവരെന്നെ...”

ഷബ്നം കിതച്ചു.

“സാറിന്‍റെ ആള്‍ക്കാര്....”

ഷബ്നം രാകേഷിനെ നോക്കി.

“ഷൂട്ട്‌ ചെയ്തു...എനിക്ക്....”

ഗായത്രിയുടെ മുഖത്ത് കണ്ണുനീര്‍ ചാലുകള്‍ നിറഞ്ഞു.

“ജോ...!”

അതിദയനീയ സ്വരത്തില്‍ ഗായത്രി വിളിച്ചു.

“ഇപ്പം തന്നെ കുട്ടിയെ ഹോസ്പ്പിറ്റലൈസ് ചെയ്യണം....ഉടനെ!!”

“വേണ്ട!”

കിടന്നുകൊണ്ട് തന്നെ ഷബ്നം കയ്യുയര്‍ത്തി വിലക്കി.

“ഞാന്‍ ഹോസ്പ്പിറ്റല്‍ വരെയത്തില്ല....”

“എങ്ങനെയെങ്കിലും ഹോസ്പ്പിറ്റലൈസ് ചെയ്തെ പറ്റൂ...”

രാകേഷും അഭിപ്രായപ്പെട്ടു.

“ചേച്ചീ....”

രാകേഷിന്റെ വാക്കുകള്‍ ശ്രദ്ധിക്കാതെ ഷബ്നം ഗായത്രി നീട്ടിയ കയ്യില്‍ മുറുകെപ്പിടിച്ചു. ഗായത്രി അവളെന്താണ് പറയാന്‍ പോകുന്നതെന്നറിയാന്‍ കാതുകള്‍ കൂര്‍പ്പിച്ചു.

“പാവാ എന്‍റെ ഏട്ടന്‍....പൊന്നുപോലെ നോക്കണം...”

മുഖത്തേക്ക് ഇറ്റുവീഴുന്ന കണ്ണുനീര്‍ക്കണങ്ങളോടെ ഗായത്രി തലകുലുക്കി.

“വിട്ടു കളയരുത്...ഇനി...”

“ഇല്ല...”

കണ്ണുനീര്‍കൊണ്ട് മുറിഞ്ഞിടറിയ സ്വരത്തില്‍ ഗായത്രി ഷബ്നത്തിന്‍റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

“അല്ലാഹ്...”

പുഞ്ചിരിയോടെ ഷബ്നം മുകളിലെ ഇലച്ചാര്‍ത്തുകളുടെ വിടവിലൂടെ തെളിയുന്ന ആകാശത്തേക്ക് നോക്കി.

“എനിക്കിനി സന്തോഷത്തോടെ പോകാം...ഒഹ് ..വേദന സഹിക്കാനാവുന്നില്ല...ഏട്ടാ എനിക്ക്....”

“മോളെ..പറ...ഞാന്‍...”

അവളുടെ കയ്യില്‍ പിടിച്ചുകൊണ്ട് ജോയല്‍ ചോദിച്ചു.

“എനിക്ക്

💬 Comments

View all comments