Chapter Title : സൂര്യനെ പ്രണയിച്ചവൾ 23 [Smitha]
“ജോ ...എന്‍റെ ജോ....”
അവള്‍ അവനെ അമര്‍ത്തിപ്പുണര്‍ന്നു.
“ഇത്രേം വേദന... ഇത്രേം സങ്കടം....ഇതൊക്കെ ഉള്ളില്‍ കൊണ്ടുനടന്ന്.... ഇങ്ങനെ ...ഇത്രേം കൊല്ലം തീ തിന്ന്...ഈശ്വരാ...ഞാന്‍....”
അസഹ്യമായ സങ്കടത്താല്‍ ഗായത്രി പൊട്ടിക്കരഞ്ഞു.
അവളുടെ കണ്ണുനീര്‍ അവന്‍റെ ജാക്കറ്റ് നനയ്ക്കുമ്പോള്‍ ജോയല്‍ അവളുടെ സുഗന്ധമുള്ള തലമുടിയില്‍ തലോടി.
“സാരമില്ല...കരയാതെ ....”
അവന്‍ പറഞ്ഞു.
“ഹഹഹ!”
ഉച്ചത്തിലുള്ള പൊട്ടിച്ചിരി കേട്ട് അവര്‍ ആലിംഗനത്തില്‍ നിന്നുമകന്നു പിമ്പിലേക്ക് നോക്കി.
കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച തോക്കുമായി പോത്തന്‍ ജോസഫ്!
“ഇനി രക്ഷയില്ല!”
അയാള്‍ പൊട്ടിച്ചിരിക്കിടയില്‍ പറഞ്ഞു.
“അടുത്ത മൂവ് എന്‍റെയാ! റാണിക്കും രാജാവിനും ഒരേ പോലെ ചെക്ക് വെച്ചാ ഞാന്‍ നിക്കുന്നെ!”
അത് പറഞ്ഞ് അയാള്‍ തോക്കുയര്‍ത്തി.
“ജോ!”
ഗായത്രി ഭയത്തോടെ ജോയലിനെ നോക്കി.
പെട്ടെന്ന് വെടിയൊച്ച മുഴങ്ങി.
കൈയ്ക്ക് വെടിയേറ്റ്, കയ്യില്‍ നിന്നും തോക്ക് നഷ്ട്ടപ്പെട്ട് പോത്തന്‍ ജോസഫ് വീണ്ടും പിമ്പില്‍ നിന്ന മരത്തിലേക്ക് ചാരി വീണു.
ജോയലും ഗായത്രിയും ചുറ്റും നോക്കി.
“രാകേഷ്!!”
അല്‍പ്പമകലെ ഉയര്‍ത്തിപ്പിടിച്ച തോക്കുമായി തങ്ങളെ സമീപിക്കുന്ന രാകേഷിനെ നോക്കി ജോയല്‍ മന്ത്രിച്ചു.
“രാകേഷ് മഹേശ്വര്‍!!”
അയാള്‍ ഗൌരവം നിറഞ്ഞ ഭാവത്തോടെ തങ്ങളെ സമീപിക്കുകയാണ്.
“ജോയല്‍ ബെന്നറ്റ്!”
രാകേഷ് ഗൌരവത്തില്‍ വിളിച്ചു.
പിന്നെ അവന്‍ പോത്തന്‍ ജോസഫിനെ നോക്കി.
“കഥയൊക്കെ ഞാന്‍ അറിഞ്ഞു....”
ജോയലിനെ നോക്കി രാകേഷ് പറഞ്ഞു.
“കുറച്ച മെയിലുകള്‍ അല്‍പ്പം ഫോണ്‍ കോള്‍സ്... ഐബിയ്ക്കും റോയ്ക്കും ഒക്കെ..പിന്നെ ഹോം മിനിസ്ട്രീല്‍ ഉണ്ട് കുറച്ച് ദോസ്ത് ലോഗ്....”
അവന്‍റെ കണ്ണുകള്‍ ഗായത്രിയില്‍ പതിഞ്ഞു.
“എല്ലാം അടുക്കിപ്പെറുക്കി സ്റ്റോറിയാക്കിയപ്പോള്‍ വില്ലന്‍ സ്ഥാനത്ത് വന്നത് എനിക്ക് പിറക്കാതെ പോലെ അമ്മായി അച്ഛനാണ്... പറഞ്ഞില്ലേ
💬 Comments
View all comments