0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 23 [Smitha]

Author : സ്മിത Read All Parts 273

പറയാനാകാതെ അവള്‍ വിതുമ്പി.
രാകേഷ് ജോയലിനെ സംശയത്തോടെ നോക്കി.

“ആശുപത്രിയില്‍ ബോധമില്ലാതെയും ആശുപത്രി വിട്ടു പിന്നെ ബോധത്തോടെയും ജീവിക്കുമ്പോള്‍ ഒരു ചിന്ത...ഒരേയൊരു ചിന്തമാത്രമേ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ....ഇനി ജീവിക്കുന്നത് എന്‍റെ അച്ഛന് വേണ്ടി...മരിക്കുന്നതും എന്‍റെ അച്ഛന് വേണ്ടി....”

അവള്‍ ക്രൌര്യം നിറഞ്ഞ മുഖത്തോടെ അവരെ മാറി മാറി നോക്കി.

“പുട്ട് യുവര്‍ ഗണ്‍ ഡൌണ്‍!!”

രാകേഷ് വീണ്ടും ആക്രോശിച്ചു.

“അനങ്ങിയാല്‍ ഓഫീസറെ തലമണ്ട ഞാന്‍ ചകിരിച്ചോറുപോലെയാക്കും!”

ഷബ്നം ചിരിച്ചു.

“എന്‍റെ തോക്കിനോ എനിക്കോ നിങ്ങടെ ഡിഫന്‍സ് അക്കാഡമീന്ന് കിട്ടിയ ഡിസിപ്ലിന്‍ ഒന്നുമില്ല! ആ ഓര്‍മ്മ വേണം! ഇങ്ങനെ ഫില്‍മി ഡയലോഗ് ഒക്കെ നല്ല റിഥത്തില്‍ വെച്ച് കാച്ചുന്നേന് മുമ്പ്! പറഞ്ഞില്ലെന്നു വേണ്ട!””

അവള്‍ ജോയലിനെ നോക്കി.

“ആ ടൈം വന്നു...”

ഷബ്നം തുടര്‍ന്നു.

“എന്‍റെ അച്ഛന്‍ ചിന്തിയ ചോരയ്ക്ക് പകരം ചോദിക്കാനുള്ള ടൈം! യാ അല്ലാഹ്!! ഈ നിമിഷത്തിന് വേണ്ടി എത്ര നോമ്പ് നോറ്റു ഞാന്‍! എത്ര സലാഹുകള്‍! എത്ര ഫജിറുകള്‍! എത്ര ജുമുവകള്‍! എത്ര സലാത്ത് എ ജുഫാലിയാകള്‍....”

അവള്‍ ഒരു നിമിഷം കണ്ണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി.

പിന്നെ തോക്കുയര്‍ത്തി.

“ഇത്....”

തോക്കുയര്‍ത്തി അവള്‍ മന്ത്രിച്ചു.

“എന്‍റെ അച്ഛനെ കൊന്നതിന്....”

ഷബ്നത്തിന്‍റെ വലത് കയ്യിലെ തോക്ക് തീതുപ്പി!
നെഞ്ചില്‍ വെടിയേറ്റ് പോത്തന്‍ ജോസഫ് വീണ്ടും മരത്തിലേക്ക് ചാഞ്ഞു.
ഗായത്രിയും രാകേഷും ഇടിവെട്ടേറ്റത് പോലെ ആ കാഴ്ച്ച നോക്കി നിന്നു.

“ജോ...!”

ആ കാഴ്ച നല്‍കിയ തീവ്രമായ വിസ്മയത്തില്‍ അവള്‍ ജോയലിനെ ഭയത്തോടെ ചേര്‍ത്ത് പിടിച്ചു.

“എന്തായിത്? എന്തായീ കുട്ടി പറയുന്നേ?”

“ഇതെന്‍റെ അമ്മയെ വിധവയാക്കിയതിന്....”

ഷബ്നത്തില്‍ നിന്നും അവര്‍ അടുത്ത വാക്കുകള്‍ കേട്ടു.

അടുത്ത നിമിഷം അവളുടെ ഇടത് കൈയ്യിലെ തോക്ക് ഗര്‍ജ്ജിച്ചു.
ജോസഫ് പോത്തന്റെ നെഞ്ച് തുളച്ച് വീണ്ടും ബുള്ളറ്റ് പാഞ്ഞു.

“ഇത്...”

ഷബ്നം വീണ്ടും വലത് കയ്യിലെ തോക്കുയര്‍ത്തി.

“ഇതെന്‍റെ ഏട്ടന്‍റെ ജീവിതം തകര്‍ത്തതിന്! എന്‍റെ ഏട്ടന്‍റെ പ്രണയം തകര്‍ത്തതിന്....”

ഇത്തവണ ബുള്ളറ്റ് ലക്‌ഷ്യം കണ്ടത് പോത്തന്‍ ജോസഫിന്‍റെ നെറ്റിയിലായിരുന്നു.
അയാള്‍ ചത്ത് മലച്ച് നിലത്തേക്ക് വീണു.
ആ കാഴ്ചകളത്രയും കണ്ട് നിന്ന ഗായത്രി

💬 Comments

View all comments