0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 23 [Smitha]

Author : സ്മിത Read All Parts 543

തലമുടിയ്ക്ക് മേല്‍ ചുവന്ന സ്കാര്‍ഫ്!

ഷബ്നത്തിന്‍റെ തോക്ക് ആദ്യം ജോയലിന് നേരെ, പിന്നെ ഗായത്രിയുടെ നേരെ ഉയര്‍ന്നു.

“ജോയല്‍!!”

ഗായത്രി ഭയന്ന് അവനോട് ചേര്‍ന്നു നിന്നു.

“പുട്ട് യുവര്‍ ഗണ്‍ ഡൌണ്‍!”

ജോയല്‍ ആക്രോശിച്ചു.

“ഡോണ്ട് മൂവ്!!”

ഷബ്നം അലറി.

“അനങ്ങരുത് ആരും! ടില്‍ ഐ ഫിനിഷ് ടോക്കിംഗ്! ടില്‍ ഐ ഫിനിഷ് ഡൂയിങ്ങ്!”

“ജോയല്‍ കൊന്നത് രണ്ടുപേരെ! ബെന്നറ്റ്‌ ഫ്രാങ്ക് എന്ന മീഡിയ ആക്റ്റിവിസ്റ്റിന്‍റെ മെയില്‍ ഹാക്ക് ചെയ്ത് അതില്‍ അദ്ധേഹത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നു തെളിയിക്കുന്ന മെയിലുകള്‍ പ്ലാന്‍റ് ചെയ്ത ശര്‍മ്മയെ കൊന്നത് റിയ....!”

ഗായത്രി ജോയലിനെ നോക്കി.

“അതിനു എല്ലാത്തിനും സപ്പോര്‍ട്ടു നിന്ന തോമസ്‌ പാലക്കാടന്‍ എം പിയെ ചുട്ടെടുത്തത് ഡെന്നീസ്!”

അവന്‍ അവളെ ചേര്‍ത്ത് പിടിച്ചു.

“എനിക്ക് ഒരു അച്ഛന്‍ ഉണ്ടായിരുന്നു....”

കിതച്ചുകൊണ്ട് അവള്‍ തുടര്‍ന്നു.

“അനാഥയായ, യത്തീംഖാനയില്‍ വളര്‍ന്ന എനിക്ക് സ്വന്തം അച്ഛനെക്കാള്‍ സ്നേഹം തന്ന ഒരു മനുഷ്യന്‍! എന്നെ അഡോപ്റ്റ് ചെയ്ത് സ്വന്തം മകളേപ്പോലെ നിയമപരമായി തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനുള്ള വര്‍ക്കുകള്‍ നടക്കുമ്പോഴാണ്....”

അവളുടെ മിഴികള്‍ നിറഞ്ഞുതുളുമ്പി.

“അപ്പോഴാണ്‌ ഒരു ചെകുത്താന്‍ അദ്ധേഹത്തിന്‍റെ ജീവനോടുക്കുന്നത്! എന്ത് ചെയ്യണം ഞാന്‍? എന്ത് ചെയ്യും നിങ്ങളാണ് എന്‍റെ സ്ഥാനത്തെങ്കില്‍?”

“ആര്? ആര് കൊന്നു നിന്‍റെ അച്ഛനെ?”

രാകേഷ് ചോദിച്ചു.

“സ്പെഷ്യല്‍ ടീം ഡയറക്ടര്‍ അല്ലെ?”

ഷബ്നം പുച്ഛത്തോടെ രാകെഷിനോട് ചോദിച്ചു.

“എന്നിട്ട് എന്നോടാണോ ഇതൊക്കെ ചോദിക്കുന്നെ? ശരി! ഞാന്‍ പറയാം. ആളെ പറയില്ല...ഒരു ക്ലൂ തരാം...!”

അത് പറഞ്ഞ് അവളുടെ ഇടത് കൈ ജാക്കറ്റിനകത്തേക്ക് കയറി.
അടുത്ത നിമിഷം ഇടത് കൈയ്യിലും

💬 Comments

View all comments