0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 9 [Smitha]

Author : സ്മിത Read All Parts 582

യെസ്...!
ഗായത്രിയാണ്!
അതേ!
അവളുടെ നോട്ടം.
ഭാവം.
വാക്കുകള്‍.

കണ്ണുകളിലെ കത്തുന്ന പ്രണയഭാവം!
അവള്‍ തന്നെ!
അവന്‍റെ നെഞ്ചില്‍ സുഖമുള്ള ഒരു കുളിര്‍ നിറഞ്ഞു.

കാര്‍ഡ്സ് വാങ്ങാന്‍ സഹായിക്കുന്ന സെയില്‍സ് ഗേളിനോട് ഗായത്രി എന്തോ പുഞ്ചിരിയോടെ സംസാരിക്കുന്നുണ്ട്.
അത് കേള്‍ക്കാന്‍ അവന്‍ അവരുടെ സമീപത്ത് നിന്നു.

“മാഡത്തിന്‍റെ ബോയ്‌ ഫ്രണ്ട് ഒരുപാട് സുന്ദരന്‍ ആയിരിക്കുമല്ലേ?”

ഗായത്രി പുഞ്ചിരിച്ചു.

“യാ, ഒരുപാട്!”

അവള്‍ പറയുന്നത് അവന്‍ കേട്ടു.

“എന്താ അങ്ങനെ ചോദിച്ചേ?”

“മാഡം, എന്ത് സുന്ദരിയാ! ഇത്രേം സ്റ്റണ്ണിങ്ങ് ബ്യൂട്ടിയായ ഒരു പെണ്ണിനേ ഞാന്‍ കണ്ടിട്ടില്ല. അപ്പോള്‍ ബോയ്‌ ഫ്രണ്ടും അതുപോലെ ആയിരിക്കൂല്ലോ!”

ഗായത്രിയുടെ മുഖത്ത് നാണത്തിന്റെ മനോഹരമായ മഴവില്ലുകള്‍ തെളിഞ്ഞു.

“ജസ്റ്റ് ടൈം പാസ് ഒന്നുമല്ലല്ലോ മാഡം?”

“അല്ല!”

ഗായത്രി പുഞ്ചിരിയോടെ നാണത്തോടെ പറയുന്നത് അവന്‍ കേട്ടു.

“ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്ന ആള്‍ക്ക് കൊടുക്കാനാണ്. അതാണ് അല്‍പ്പം കൂടി ഹോട്ട് ആയ കാര്‍ഡ്സ് വേണം എന്ന് പറഞ്ഞത്...”

“എങ്കില്‍..ഇത് ..ഇത് നോക്കൂ....”

സെയില്‍സ് ഗേള്‍ കുറെ കാര്‍ഡുകളുടെ കളക്ഷന്‍ അവള്‍ക്ക് കാണിച്ചു.
സെലക്റ്റ് ചെയ്യുന്നതിനിടയില്‍ ഗായത്രി പെട്ടെന്ന് വാച്ച് നോക്കുന്നത് ജോയല്‍ കണ്ടു.

“അത് മതി!”

അവള്‍ സെയില്‍സ് ഗേളിനോട് പറഞ്ഞു.

“ടൈം ആകുന്നു. അത് പായ്ക്ക് ചെയ്തേക്കൂ!”

സെയില്‍സ് ഗേള്‍ പുഞ്ചിരിയോടെ അവ പാക്ക് ചെയ്തു.
അപ്പോള്‍ ജോയല്‍ പെട്ടെന്ന് സ്റ്റോറിന് വെളിയിലേക്ക് കടന്നു.

സ്റ്റോറിന് രണ്ടു മൂന്ന്‍ കടകള്‍ക്കപ്പുറത്ത് എത്തിക്കഴിഞ്ഞ് അവന്‍ നിന്നു.

അപ്പോള്‍ ഗായത്രി കാര്‍ഡ്സ് സ്റ്റോറില്‍ നിന്നും ഇറങ്ങി വരുന്നത് അവന്‍ കണ്ടു.
അവന്‍ തിരിഞ്ഞ്, അവളെ കാണാത്ത ഭാവത്തില്‍

💬 Comments

View all comments