Chapter Title : സൂര്യനെ പ്രണയിച്ചവൾ 9 [Smitha]
കം നാ..!”
ഒരു പെണ്‍കുട്ടി രണ്ടു പ്വേരെയും പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.
“അയ്യോ, ഞാന്‍! ഡാന്‍സോ!”
ഗായത്രി വിസമ്മതം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു.
“ഇത് ഡബ്ലിയു ഡി സി ഒന്നുമല്ല! രണ്ടും ഏറ്റെ!”
മറ്റൊരു പെണ്‍കുട്ടിയും കൂട്ടത്തില്‍ കൂടി അവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.
“ഡബ്ലിയു ഡി സി എന്ന് പറഞ്ഞാല്‍?”
ജോയല്‍ എഴുന്നേറ്റുനിന്നു കൊണ്ട് ഗായത്രിയോട് ചോദിച്ചു.
“വേള്‍ഡ് ഡാന്‍സ് കൊമ്പെറ്റീഷന്‍...”
ബാക്ക് ഗ്രൗണ്ടില്‍ വളരെ പോപ്പുലറായ ഒരു ഹിന്ദി ഗാനമാണ്.
ത്രസിപ്പിക്കുന്ന താളം, തരിപ്പിക്കുന്ന ഭാവം.
രക്തധമനികളെ ചൂട് പിടിപ്പിക്കുന്ന ചടുല ദ്രുത രാഗം.
“എന്‍റെ കൂടെ അടുത്ത് നിന്നൊക്കെ ഡാന്‍സ് ചെയ്യുന്നത് കണ്ട് ആ കുട്ടി കണ്ടാല്‍ പ്രശ്നമാകുമോ ജോ?”
അവന്‍റെ കയ്യില്‍ പിടിച്ച് ചുവട് വെച്ചുകൊണ്ട് ഗായത്രി ചോദിച്ചു.
“പിന്നില്ലേ?”
ചുറ്റും ആധിയോടെ നോക്കി ജോയല്‍ പറഞ്ഞു.
“അതുകൊണ്ട് നമ്മള് കൂടുതല്‍ അടുത്ത് ഇങ്ങനെ നിന്ന് ഒന്നും ഡാന്‍സ് ചെയ്യണ്ട ഗായത്രി... ആ കുട്ടി...”
ഗായത്രി അവന്‍റെ ഭാവത്തിലേക്ക് നോക്കി ചിരിച്ചു.
“എന്നാ നമുക്ക് അല്‍പ്പം ഗ്യാപ്പിട്ട് നില്‍ക്കാം അല്ലെ?”
അവള്‍ ചോദിച്ചു.
“അതെ, അല്ലെങ്കില്‍ അവള്‍ എന്‍റെത് ചീത്ത സ്വഭാവം ആണെന്ന് കരുതും,”
“അയ്യോ അത് മോശമാണ്...”
ഗായത്രി പിന്നെയും ചിരിച്ചു.
“ജോയലിന്റെ നേച്ചര്‍ ചീത്ത ആണെന്ന് ആ കുട്ടി ഒരിക്കലും അറിയരുത്!”
അപ്പോള്‍ മറ്റൊരു പെണ്‍കുട്ടി ജോയലിന്റെ കൈയില്‍ പിടിച്ചു.
അവള്‍ ജോയലിനോട് വളരെ ചേര്‍ന്ന്‍ അടുത്ത് ഉരുമ്മി നിന്നു.
നൃത്തത്തിന്‍റെ താളം വീണ്ടും ദൃതമായപ്പോള്‍ അവള്‍ ഒന്നുകൂടി അവനോടു ചേര്‍ന്ന്‍ അമര്‍ന്നു നിന്നു.
ജോയല്‍ അങ്കലാപ്പോടെ ഗായത്രിയെ നോക്കി.
മുഖത്ത് അസഹ്യത കാണിച്ച് അവന്‍ അവളെ നോക്കി.
ജോയല്‍ അവളെ നോക്കുമ്പോള്‍ ഗായത്രിയുടെ മുഖത്തും അല്‍പ്പം അനിഷ്ടമോ അരുതായ്കയോ നിറഞ്ഞിരിക്കുന്നത് കണ്ടു.
“എന്താ ഗായത്രി...?”
അവള്‍ മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ അവന്‍ ചോദിച്ചു.
“ആ കുട്ടി കണ്ടാല്‍ ഇപ്പോള്‍ ശരിക്കും ദേഷ്യം വരും ജോയല്‍...”
അവള്‍ മുഖത്ത് വിഷമം കാണിച്ചുകൊണ്ട് പറഞ്ഞു.
“അതുകൊണ്ട് നടാഷയുടെ അടുത്ത് ഇത്രേം ചേര്‍ന്നു നില്‍ക്കണ്ട!”
അപ്പോള്‍ നൃത്തത്തിന്റെ താളം മുറുകി.
നടാഷയുടെ കൈ ജോയലിന്റെ അരക്കെട്ടില്‍
💬 Comments
View all comments