Chapter Title : സൂര്യനെ പ്രണയിച്ചവൾ 9 [Smitha]
“അതെ, അല്ലെങ്കില്‍ അവള്‍ എന്‍റെത് ചീത്ത സ്വഭാവം ആണെന്ന് കരുതും,”
“അയ്യോ അത് മോശമാണ്...”
ഗായത്രി പിന്നെയും ചിരിച്ചു.
“ജോയലിന്റെ നേച്ചര്‍ ചീത്ത ആണെന്ന് ആ കുട്ടി ഒരിക്കലും അറിയരുത്!”
അപ്പോള്‍ മറ്റൊരു പെണ്‍കുട്ടി ജോയലിന്റെ കൈയില്‍ പിടിച്ചു.
അവള്‍ ജോയലിനോട് വളരെ ചേര്‍ന്ന്‍ അടുത്ത് ഉരുമ്മി നിന്നു.
നൃത്തത്തിന്‍റെ താളം വീണ്ടും ദൃതമായപ്പോള്‍ അവള്‍ ഒന്നുകൂടി അവനോടു ചേര്‍ന്ന്‍ അമര്‍ന്നു നിന്നു.
ജോയല്‍ അങ്കലാപ്പോടെ ഗായത്രിയെ നോക്കി.
മുഖത്ത് അസഹ്യത കാണിച്ച് അവന്‍ അവളെ നോക്കി.
ജോയല്‍ അവളെ നോക്കുമ്പോള്‍ ഗായത്രിയുടെ മുഖത്തും അല്‍പ്പം അനിഷ്ടമോ അരുതായ്കയോ നിറഞ്ഞിരിക്കുന്നത് കണ്ടു.
“എന്താ ഗായത്രി...?”
അവള്‍ മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ അവന്‍ ചോദിച്ചു.
“ആ കുട്ടി കണ്ടാല്‍ ഇപ്പോള്‍ ശരിക്കും ദേഷ്യം വരും ജോയല്‍...”
അവള്‍ മുഖത്ത് വിഷമം കാണിച്ചുകൊണ്ട് പറഞ്ഞു.
“അതുകൊണ്ട് നടാഷയുടെ അടുത്ത് ഇത്രേം ചേര്‍ന്നു നില്‍ക്കണ്ട!”
അപ്പോള്‍ നൃത്തത്തിന്റെ താളം മുറുകി.
നടാഷയുടെ കൈ ജോയലിന്റെ അരക്കെട്ടില്‍ അമര്‍ന്നു.
“നടാഷ വണ്‍ മിനിറ്റ്!”
അവളുടെ കൈ വിടുവിച്ച് ജോയലിനെ പിടിച്ചു മാറ്റിക്കൊണ്ട് ഗായത്രി പറഞ്ഞു.
“ജോയലിനെ ഇപ്പം വിട്ടേക്കാം,”
ഗായത്രി അവളോട് പറഞ്ഞു.
“ഇപ്പോള്‍ ജസ്റ്റ് ഓര്‍ത്തതേയുള്ളൂ, ജോയലിനോട് ഒരു ഇമ്പോര്‍ട്ടന്‍റ്റ് മാറ്റര്‍ പറയാനുണ്ട് എന്ന്...”
അത് പറഞ്ഞ് അവള്‍ അവനെ വിളിച്ചുകൊണ്ട് മറ്റൊരിടത്തേക്ക് നീങ്ങി.
ബസ്സിന്‍റെ എല്ലാ ഭാഗത്തും കുട്ടികള്‍ സംഘഗാനവും സംഘനൃത്തവുമൊക്കെയായി ബഹളവും തിരക്കുമാണ്.
“എന്താ ഗായത്രി?”
ജോയല്‍ അവളോട് ചോദിച്ചു.
“പറയാനുള്ള ഇമ്പോര്‍ട്ടന്‍റ്റ് മാറ്റര്‍?”
“ഒന്നൂല്ല, ജോയല്‍...”
അവള്‍ പറഞ്ഞു.
“ജോയലിനെ ആ നാടാഷയുടെ പിടിയില്‍ നിന്നും ഫ്രീ
💬 Comments
View all comments