0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 9 [Smitha]

Author : സ്മിത Read All Parts 317

ചെയ്യുവൊന്നും അല്ലല്ലോ അല്ലെ? ശരിക്കും ഇഷ്ടമായിട്ട് ആണല്ലോ അല്ലെ?”

അവളുടെ ചിരിയുടെ വശ്യതയിലേക്ക് ഒരു നിമിഷം അവന്‍റെ കണ്ണുകള്‍ പാളി.

“നോ...ഫോഴ്സോ! നെവര്‍! യൂ ആര്‍ സച്ച് എ ഗുഡ് കമ്പനി!”

അവള്‍ വീണ്ടും പുഞ്ചിരിച്ചു.

“ജോയല്‍ ബ്രേക്ക് ഫാസ്റ്റ് കൊണ്ടുവന്നിട്ടുണ്ടോ?”

അവള്‍ തിരക്കി.

“യെസ് ഗായത്രി”

അവന്‍ പറഞ്ഞു.

“മമ്മ രാവിലെ തന്നെ എഴുന്നേറ്റു. ഞാന്‍ വേണ്ട എന്ന് പറഞ്ഞതാ...അത്ര വെളുപ്പിനെ എഴുന്നേറ്റ് മമ്മയെ കഷ്ടപ്പെടുത്താന്‍ ഇഷ്ടമില്ലായിരുന്നു. ബട്ട് മമ്മ സമ്മതിച്ചില്ല...ഇഡലിയും ചട്ണിയും ഒക്കെ ഉണ്ടാക്കി....തെര്‍മോ ബോക്സില്‍ അതൊക്കെ പാക്ക് ചെയ്തു തന്നു...”

“വൌ!!”

അവള്‍ അഭിനന്ദിച്ച് പറഞ്ഞു.

“ദാറ്റ്സ് ഗ്രേറ്റ്! ഞാനുംബ്രേക്ക് ഫാസ്റ്റ് കൊണ്ടുവന്നിട്ടുണ്ട്. നമുക്ക്...”

അവള്‍ ചുറ്റും നോക്കി.

അല്‍പ്പ ദൂരെ, റോഡില്‍ നിന്നും അല്‍പ്പം മാറി ഒരു വലിയ ആല്‍മരം നിന്നിരുന്നു.
അതിനടുത്ത് ഒരു ചെറിയ ക്ഷേത്രം.

“ജോയല്‍..നമുക്ക് അവിടെ ഇരിക്കാം..റെസ്റ്റോറന്‍റ്റില്‍ പോയി ഫ്രഷ്‌ ആയിട്ട് വേഗം വന്നിട്ട്?”

ജോയല്‍ അങ്ങോട്ട്‌ നോക്കി.
സൂര്യന്‍റെ സ്വര്‍ണ്ണ വെയില്‍ പരന്നു കിടക്കുന്നു, അവിടെ.
ശാഖോപശാഖകളോടെ പരന്നു പന്തലിച്ച് കിടക്കുന്ന വലിയ ആല്‍മരം.
ആല്‍മരത്തിനുമപ്പുറം ഭൂമിയുടെ അങ്ങേയറ്റത്തോളം നീണ്ട് വിശാലമായി കിടക്കുന്ന ഗോതമ്പ് പാടങ്ങള്‍.

“വൈ നോട്ട്!”

അവിടെ നിന്നും കണ്ണുകള്‍ മാറ്റാതെ അവന്‍ പറഞ്ഞു.

“നല്ല സെറ്റിംഗ്! എന്നാല്‍ വേഗം പോയി ഫ്രെഷ് ആയിട്ട് വരാം!”

അവര്‍ റെസ്റ്റോറന്‍റ്റിലേക്ക് നടന്നു.
ജോയല്‍ ആദ്യം ഫ്രെഷ് ആയി ഇറങ്ങി.
അപ്പോള്‍ രാംഗോപാലും മറ്റു കൂട്ടുകാരും അവനെ കാത്ത് ലോബിയില്‍ നിന്നിരുന്നു.

“ജോയലെ!”

രാംഗോപാല്‍ പറഞ്ഞു.

“ഞങ്ങള് മാഡത്തെ കണ്ടാരുന്നു, സീറ്റ് മാറ്റാന്‍...”

“എടാ അത്..”

ജോയല്‍ വിഷമത്തോടെ പറഞ്ഞു.

“എടാ മാഡത്തേക്കൊണ്ട് സീറ്റ് അങ്ങനെ അറേഞ്ച് ചെയ്യിച്ചത് ഗായത്രിയാ...നിന്നോട് എന്തോ പ്രോജക്റ്റ് ഡിസ്ക്കസ് ചെയ്യാന്‍ ഉണ്ടെന്ന് പറഞ്ഞ്...”

ജോയേലിനത് വിശ്വസിക്കാനായില്ല.
തന്നോടൊപ്പം ഇരിക്കാന്‍ വേണ്ടി ഗായത്രി നേരിട്ട് മാഡത്തിന്‍റെ യടുത്ത് സീറ്റ് ക്രമീകരിപ്പിച്ചെന്നോ?

“പ്രോജെക്റ്റ്‌?”

“ആം പ്രോജക്റ്റ്...”

അവര്‍ ചിരിച്ചു.

“ഇങ്ങനെ ലോകത്ത് ഒരേ ഒരു പ്രോജക്റ്റെ ഉള്ളൂ മോനെ...”

“അത് എന്ത് പ്രോജക്റ്റ്?”

“ലവ് പ്രോജക്റ്റ്”

രാം ഗോപാല്‍ വീണ്ടും ചിരിച്ചു.

“ഇഷ്ക് പ്രോജക്റ്റ്.

💬 Comments

View all comments