Chapter Title : സൂര്യനും മിന്നാമിനുങ്ങും [Master]
സൂര്യനും മിന്നാമിനുങ്ങും (Non Erotic)
Suryanum Minnaminungum | Author : Master
കമ്പിയല്ല; അതുകൊണ്ട് ആ പ്രതീക്ഷയോടെ വായിക്കരുത് എന്നപേക്ഷ.
നമ്മില്‍ പലര്‍ക്കും അറിയാവുന്നതാണ് സൂര്യന്റെയും മിന്നാമിനുങ്ങിന്റെയും ആ കുഞ്ഞന്‍ കഥ. സംഗതി ഇതാണ്, ഒരിക്കല്‍ സൂര്യന്‍ പറഞ്ഞു ഞാന്‍ നാളെ അവധി എടുക്കുകയാണ്. നോ ഉദയം സോ നോ അസ്തമയം. സൌകര്യമില്ല ഉദിക്കാന്‍. നീയൊക്കെ എന്നാ ചെയ്യുമെന്ന് എനിക്കൊന്നു കാണണം (സൂര്യന്‍ അങ്ങനെയൊന്നും പറഞ്ഞില്ല, പറഞ്ഞത് ഇതാണ്):
“നാളെ ഒരു ദിവസത്തേക്ക് എനിക്ക് പകരക്കാരന്‍ ആകാന്‍ ആര്‍ക്കെങ്കിലും പറ്റുമോ?”
ങേ? ക്യാ ബോല്‍ രഹാ ഹൈ ഭായ് സാബ്? ആപ്കോ ഇസ് ദുനിയാ മെ കോന്‍ ബദല്‍ സക്താ ഹൈ? Who the hell on earth can be your replacement my lord? എന്തരു സൂര്യാ, രാവിലെ കഞ്ചാവുകള് തന്നെ? ഇങ്ങനെയോക്കെപ്പോയി എല്ലാ ജീവികളുടെയും ജീവികള്‍ അല്ലാത്തവരുടെയും പ്രതികരണങ്ങള്‍. കാഞ്ഞിരപ്പള്ളി കറിയാച്ചന്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്:
“യ്യോടാ ഇയ്യാളെന്നാ വര്‍ത്തവാനവാ ഈ പറേന്നെ. ഇക്കണ്ട ലോകത്തെ മൊത്തം ലൈറ്റുകളും കത്തിച്ചിട്ടാലും ഇതിയാന്റെ കോടിയില്‍ ഒന്ന് വെട്ടം ഒണ്ടാക്കാന്‍ ഒക്കുവോ? ഒക്കുവോന്ന്?”
“ഒക്കത്തില്ല; പക്ഷെ ഒക്കാതെ ഒക്കത്തില്ലല്ലോ; കറിയാച്ചന്‍ ഒരു പരിഹാരം സൊല്ലുങ്കോ; ഭ, പരിഹാരം പറയടാ പുല്ലേ”
സൂര്യന്‍ കലിപ്പ് കയറി ഉത്തരവിട്ടു. തലകള്‍ പുകഞ്ഞു. എല്ലാവരും തിരിഞ്ഞും മറിഞ്ഞും തലകുത്തി നിന്നും വളിവിട്ടും ചിന്തിച്ചു. ഒരാള്‍ മാത്രം ഈ വിവരങ്ങള്‍ ഒന്നുമറിയാതെ ഉറക്കത്തിലായിരുന്നു. അതിയാന് സ്ഥിരം നൈറ്റ് ഡ്യൂട്ടിയല്ലേ? അതിന്റെ ക്ഷീണത്തില്‍ പകല് മൊത്തം ഉറക്കമായിരിക്കും ആശാന്‍; ആര്? മ്മട മിന്നാമിനുങ്ങേ.
💬 Comments
View all comments