0%

Chapter Title : സൂസൻ 15 [Tom]

Author : tom Read All Parts 1.8K

ആക്കി സിനിമ കാണൽ....

പിന്നെ ഏതു സിനിമ ക്കു പോണം എന്നായ്യി...

അങ്ങനെ അവസാനം സിനിമ ഏതാണ് എന്നും അത് ഏതു തീയേറ്ററിൽ ഉണ്ടന്നുള്ള കാര്യവും ഗൂഗിൾ നോക്കി തപ്പി എടുത്തു...

തീയേറ്റർ ഉറപ്പിച്ച ശേഷം സിജി നേരെ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു കൊറച്ചു ലേറ്റ് ആയെ വരുള്ളൂ എന്നും... വീട്ടുകാരും സമ്മതിച്ചു ഞാൻ കൂടെ ഉള്ളന്നുള്ള ധൈര്യത്തിൽ...

ഇതിനു ഇടക്ക് ആണ് ഞാൻ ഓർത്തത് സിനിമയും കഴിഞ്ഞു ഇവരെയും വീട്ടിൽ ആക്കി അമ്മയെ എടുക്കാൻ അമ്മായിടെ വീട്ടിൽ പോകേണ്ട കാര്യം,, എന്തായാലും അവിടെ എത്താൻ ഒരു 8 മണി എങ്കിലും ആകും...

അമ്മയെ വിളിച്ചു ലേറ്റ് ആകും എന്നാ കാര്യം അറിയിച്ചു സിനിമയ്ക്കു പോകുന്ന കാര്യം പറഞ്ഞില്ല . അത് പറഞ്ഞാൽ എനിക്ക് വയർ നിറച്ചു കിട്ടും, ബന്ധു മരിച്ചിട്ടു തീയേറ്ററിൽ പോകുന്നതിനു... വേറെ ഒരു കള്ളം തട്ടി വിട്ടു അമ്മയെ സോപ്പ് ഇട്ടു എടുത്തു...

കാൾ എല്ലാം കഴിഞ്ഞു വണ്ടി സ്റ്റാർട്ട്‌ ആക്കി നേരെ തീയേറ്ററിലേക്ക് പോയി...

കൊറോണ പ്രശ്നക്കെ ഒരുവിധം മാറി തീയേറ്റർ തുറന്ന സമയം ആയത് കൊണ്ടു 50% ഓസിക്യൂപാസിയിൽ ആയിരുന്നു പടം ഓടിയിരുന്നത്.. ഒരു സീറ്റ്‌ ഇടവിട്ട് ഇരിക്കുന്നത് നിര്ബന്ധവും...

വണ്ടി തീയേറ്റർ പാർക്കിംഗ് ൽ പാർക്ക്‌ ചെയ്തു ഞങ്ങൾ നേരെ തീയേറ്റർ നു ഉള്ളിൽ പ്രവേശിച്ചു...

ആവശ്യത്തിന് തിരക്കു ഉണ്ടായിരുന്നു സിനിമ കാണാൻ.. ടിക്കറ്റ് എടുക്കാൻ ഞാൻ ടിക്കറ്റ് ലോബിയിലേക്ക് പോയി... ആ സമയം എന്റെ കൂടെ വന്ന 5 കിളികളും അവിടെ ഉള്ള കഫെയിൽ കയറി

💬 Comments

View all comments