0%

Chapter Title : സൂസൻ 16 [Tom]

Author : tom Read All Parts 1.5K

രണ്ടായാലും കുറ്റം തന്നെ..."

"ശെരി ചേച്ചി കുറ്റം തന്നെ പോരെ... ആ കുറ്റത്തിന് എന്ത് പ്രയിച്ചിത്തം ചെയ്യണം ഞാൻ ഇപ്പോൾ??" ചേച്ചിയെ ഒന്നു സോപ്പ് ഇടാൻ ഞാൻ തുനിഞ്ഞു...

"ഒരു പ്രായിചിതവും ചെയ്യണ്ട... ഇനി വലിക്കാതെ ഇരുന്നാൽ മതി..."

"ശെരി ടീച്ചറെ ഉത്തരവ്..."

"പോടാ കളിയാക്കാതെ " എന്നും പറഞ്ഞു എന്റെ തോളിൽ ഒരു അടിവച്ചു തന്നു ചേച്ചി...

ചേച്ചിയും എന്റെ ഒപ്പം ആ നിലാവ് ഉള്ള രാത്രിയിൽ എന്റെയൊപ്പം ആ മതിലിൽ ഇരുന്നു...

"അല്ല ചേച്ചി അവിടെ പണികളിൽ അല്ലായിരുന്നോ?? എന്ത് പറ്റി പെട്ടന്ന് ഇങ്ങോട്ട്..."

"പണികൾ ചെയ്യാൻ അവിടെ കൊറേ പേർ ഇല്ലേ... പിന്നെ ഞാൻ വന്നപ്പോ പ്രാർത്ഥനക്കു ഇരിക്കാൻ മടിച്ചു കയറിയത.."

"അമ്പടി..."

"നീ ഇത് എവിടെ ആയിരുന്നു ഇത്രയും നേരം, ക്ലാസ്സ്‌ കഴിഞ്ഞു വന്നു കൊറേ വട്ടം വിളിച്ചാലോ ഞാൻ... സ്വിച്ച് ഓഫ്‌.."

"അത് ചേച്ചി, ഒരു ചെറിയ ഓട്ടം ഉണ്ടായിരുന്നു.. ഉച്ചക്ക് തീരും എന്ന് കരുതിയതാ പക്ഷെ വൈകിട്ടു വരെ ആയിപോയി.. പിന്നെ ഫോണും ചാർജ് ഇല്ലായിരുന്നു. "

"അതിനു നീ എപ്പോഴാ ഡ്രൈവർ ആയതു..." കളിയാക്കി കൊണ്ടു തന്നെ ചേച്ചി പറഞ്ഞു....

"അയ്യോ ഡ്രൈവർ ഒന്നും അല്ലെ ചെറിയൊരു ഹെല്പ്.. വീടിനു അടുത്തുള്ളവർ ആണ്, അവർക്കു വണ്ടി ഉണ്ട് പക്ഷെ ഓടിക്കാൻ അറിയുന്നവർ ആരും ഇപ്പോൾ അവിടെ ഇല്ല, പിന്നെ അവരെ കൊണ്ടു ആക്കാനും പിടിക്കാനും വണ്ടി എനിക്ക് തന്നു,, അതാകുമ്പോൾ നമ്മുടെ ആവശ്യങ്ങൾക്കും വണ്ടി ഉണ്ടാകുമല്ലോ..."

"ഓഹ് അങ്ങനെ.... ആ വണ്ടി ആണോ ഇത്.."

"ആഹ്ഹ്, "

💬 Comments

View all comments