0%

Chapter Title : സൂസൻ 19 [Tom]

Author : tom Read All Parts 1.6K

4 മണിക്ക് ഉള്ളിൽ വീട്ടിൽ ആക്കണം...

ലിഫ്റ്റിൽ നിന്നു ഗ്രൗണ്ട് ഫ്ലോറിൽ എത്തുമ്പോഴും മരിയ അവിടെന്നു പോയിരുന്നു എങ്കിൽ എന്നായിരുന്നു എന്റെ പ്രാർത്ഥന... ഗ്രൗണ്ട് ഫ്ലോറിൽ എത്തിയ ഞാൻ ചുറ്റുപാടും വീക്ഷിച്ചു മരിയ അവിടെ വല്ലോം ഉണ്ടോ എന്ന്..

എന്റെ പ്രാർത്ഥനയുടെ ഫലം എന്നോണം അവൾ അവിടെ ഒന്നും ഇല്ലായിരുന്നു...

ഞങ്ങൾ ആ ഹോട്ടലിന്റെ പുറത്തു കടക്കാൻ മുന്പിലെ ആ വലിയ ഗ്ലാസ്‌ വാതിലിനു മുന്നിൽ എത്തിയപ്പോൾ ആയിരുന്നു, മരിയയും അവളുടെ കൂടെ കണ്ട ആളും അയാളുടെ കാറിൽ പോകുന്നത് കണ്ടത്, ഞാൻ വേഗം ഒരു നിമിഷത്തേക്ക് തല ചരിച്ചു...

ഗായത്രി ചേച്ചി അവരുടെ വണ്ടി പോയി എന്ന് പറഞ്ഞപ്പോൾ ആയിരുന്നു ഞാൻ അവിടെ നിന്നും കാലു മുന്നോട്ടു വക്കാൻ പോലും ശ്രമിച്ചത്...

ചേച്ചിയുടെ കൈ പിടിച്ചു ഞാൻ നടന്നു, അവിടെ നിന്ന സെക്യൂരിറ്റി ചേട്ടന്മാർ വാതിൽ തുറന്നു തന്നു...

അപ്പോഴാണ് ഞങ്ങൾ വന്നപ്പോൾ ഞങ്ങൾക്ക് റൂം കാണിച്ചു തന്ന ചെക്കനെ ഞാൻ കണ്ടത്, അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു, തിരിച്ചു ഞാനും ഒരു ചിരി പാസ്സ് ആക്കി...

നേരെ ഗായത്രി ചേച്ചിയെയും കൂട്ടി കാർ കിടന്ന സ്ഥലത്തേക്ക് പോയി, നായിന്റെ മക്കൾ വരുമ്പോഴേ കാർ വാങ്ങി പാർക്ക്‌ ചെയ്തുള്ളു, തിരിച്ചു പോരുമ്പോൾ നമ്മൾ തന്നെ പാർക്കിംഗ് ൽ പോയി എടുക്കണം..

ഇറങ്ങാൻ നേരം റൂം കീ ഹാൻഡ് ഓവർ ചെയ്തപ്പോൾ കാർ കിടക്കുന്ന പാർക്കിംഗ് നമ്പർ പറഞ്ഞു തന്നത് കൊണ്ട് കൂടുതൽ ചുറ്റാൻ നിന്നില്ല...

കാറിൽ കയറിയ ഞാൻ എ സി ഓൺ ആക്കി

💬 Comments

View all comments