0%

Chapter Title : സൂസൻ 9 [Tom]

Author : tom Read All Parts 1.7K

എന്ന്...

ഇത് കേട്ടപ്പോൾ തന്നെ പകുതി ജീവൻ പോയ അവസ്ഥ ആയിരുന്നു എനിക്ക്...

ഇതിനെക്കാളും നല്ലത് ബസ് യാത്രയിൽ ബുദ്ധിമുട്ടി സ്കൂൾ ൽ വരുന്നത് തന്നെ ആയിരുന്നു...

എന്തായാലും ഞാൻ ലോക്ക് ആയി എന്ന് മനസിലായി..

ഞാൻ മനസ്സിൽ എന്റെ അമ്മാവനെ പച്ച ക്കു തെറി വിളിക്കുവാർന്നു...

മൂപര് പറഞ്ഞു നീ ഒറ്റക്ക് അല്ല കൂടെ ദീപ്തിയും ഉണ്ടാകും..

അവൾ ഉള്ളതും ഇല്ലാത്തതും എല്ലാം കണക്കാ ജാഡ തെണ്ടി ....

ക്ലാസ്സ്‌ എടുക്കാൻ ഞങ്ങൾക്ക് നിയോഗിക്കപ്പെട്ടത് അടുത്ത വീട്ടിലെ ചേച്ചി ആയിരുന്നു... ചേച്ചി എന്ന് പറയുമ്പോൾ ഒരു 31 വയസു ഉണ്ട്, ആ പുള്ളികാരിയും സ്കൂൾ ടീച്ചർ ആണ് .. ഇംഗ്ലീഷ് ടീച്ചർ... പക്ഷെ ഞങ്ങടെ സ്കൂൾ ൽ അല്ല ആ ചേച്ചി

അവരുടെ അച്ഛൻ നേരെത്തെ മരിച്ചു... വീട്ടിൽ അമ്മയുണ്ട്. പിന്നെ അവർ രണ്ടു മക്കൾ ആണ് ഉള്ളത് .. മൂത്തത് ചേട്ടൻ കല്യാണം ക്കെ കഴിഞ്ഞു അങ്ങ് അമേരിക്കയിൽ ഫാമിലി ആയി സെറ്റിൽഡ് ആണ്.. ഈ ചേച്ചിയുടെ പേര് ഗായത്രി കല്യാണം കഴിഞ്ഞു ഭർത്താവ് ടി ടി ആർ ആണ്... അതുകൊണ്ട് തന്നെ എപ്പോഴും വീട്ടിൽ ഉണ്ടായെന്നും വരില്ല... പിന്നെ ചേച്ചിക്ക് ഒരു മകൻ ഉണ്ട് ഇപ്പോൾ 4 വയസായി ചെക്കന്...

ഈ ചേച്ചിയുടെ അമ്മയും എന്റെ അമ്മായിയും നല്ല കൂട്ടാണ്.. എല്ലാ ദിവസവും വൈകുന്നേരം ഇവരുടെ കത്തി പറയൽ ക്കെ ഉണ്ടതാനും...

അങ്ങനെ അടുത്ത ദിവസം സ്കൂൾ ൽ പോയി തിരികെ വന്നു... വൈകിട്ട് 6 മുതൽ 8.30 വരെ ആണ് ട്യൂഷൻ..

💬 Comments

View all comments