Chapter Title : Soul Mates 11 [Rahul RK]
നാറി സീൻ പിടിക്കുക ആണെന്ന് തോന്നുന്നു.. ഞാൻ അവളുടെ ഡ്രസ്സ് നേരെ ഇട്ട് അവളെ തട്ടി വിളിച്ചു...
അപ്പോഴേക്കും ട്രയിൻ സ്റ്റേഷനിൽ എത്തി...
ഞങൾ ടാക്സി പിടിച്ച് പോകാം എന്നാണ് പ്ലാൻ ചെയ്തത്.. ആദ്യം ആതിരയെ അവളുടെ ഹോസ്റ്റലിൽ ആക്കിയിട്ടു അതിഥിയുടെ വീട്ടിൽ പോയി എൻ്റെ ബൈക്ക് എടുക്കണം...
അങ്ങനെ ഞങൾ ഒരു ടാക്സിയിൽ കയറി യാത്ര ആരംഭിച്ചു...
അധികം വൈകാതെ തന്നെ ഞങൾ ആതിരയുടെ ഹോസ്റ്റലിൽ എത്തി.. അവിടെ അവളെ ഇറക്കി അവളോട് യാത്ര പറഞ്ഞ് ഞാൻ അതിഥിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു...
ഗെയിട്ടിൻ്റെ മുന്നിൽ തന്നെ ടാക്സി നിർത്തി..
പതിവ് പോലെ ഗേറ്റിൽ ആരും എന്നെ തടഞ്ഞില്ല..
മുറ്റത്ത് കാർ തുടച്ച് കൊണ്ട് നിന്നിരുന്ന ശങ്കരൻ ചേട്ടൻ്റെ അടുത്തേക്ക് ആണ് ഞാൻ ആദ്യം പോയത്.. എന്നെ കണ്ടതും അദ്ദേഹം എൻ്റെ അടുത്തേക്ക് വന്നു...
"ആ വിനു കുഞ്ഞ് വന്നോ... എല്ലാ പ്രശ്നവും തീർന്നു എന്ന് നീതു കുഞ്ഞ് പറഞ്ഞിരുന്നു... നാട്ടിൽ എല്ലാവർക്കും സുഖം അല്ലേ.."
"എല്ലാവർക്കും സുഖം ആണ് ചേട്ടാ... "
അപ്പോഴാണ് പെട്ടന്ന് അകത്ത് നിന്ന് അതിഥി പുറത്തേക്ക് വന്നത്.. കൂടെ മറ്റൊരാളും ഉണ്ടായിരുന്നു..
എന്നെ കണ്ടതും അവള് ഓടി എൻ്റെ അടുത്തേക്ക് വന്നു...
"ഹായ് വിനു..."
"ഹായ്.."
"ഇപ്പോഴാ എനിക്ക് ആശ്വാസം ആയത്.. ചെന്നൈക്ക് വരുന്ന കാര്യം ഒന്നും പ്ലാൻ ചെയ്തിട്ടില്ല എന്ന് പറഞ്ഞിട്ട് പറഞ്ഞ് തീരുന്ന മുന്നേ ഇവിടെ എത്തിയല്ലോ.."
"അത് കമ്പനിയിൽ വർക്ക് ഉള്ളത് കൊണ്ട്..."
"ഞാൻ പരിചയപ്പെടുത്താൻ മറന്നു.. വിനു ഇതാണ് വിഷ്ണു.. വിഷ്ണു ഇതാണ് എൻ്റെ ഡിയർ ഡിയരസ്റ്റ് ഫ്രണ്ട് വിനോദ്.."
അത് വിഷ്ണു തന്നെ ആയിരിക്കും എന്ന് ഞാൻ മുന്നേ ഊഹിച്ചിരുന്നു.. അതിഥി എന്നെ അഭിസംബോധന ചെയ്ത രീതിയിൽ എനിക്ക് അലോസരം ഒന്നും തോന്നിയില്ല...
വിഷ്ണു എനിക്ക് നേരെ കൈകൾ നീട്ടി..
"ഹായ് വിഷ്ണു..."
ഞാനും അയാൾക്ക് കൈകൾ കൊടുത്തു..
"ഹായ്..വിനോദ്.."
അത് കഴിഞ്ഞപ്പോൾ അതിഥി വീണ്ടും സംസാരിച്ച് തുടങ്ങി..
"സോറി വിനു.. ഞങൾ ഒന്ന് പുറത്ത് പോവാൻ ഇറങ്ങിയതാണ്... നമുക്ക് പിന്നെ സംസാരിക്കാം ഓകെ..??"
"അതിനെന്താ.. നിങൾ പോയിട്ട് വാ..."
"ശരി.."
അങ്ങനെ അവർ രണ്ടു പേരും കാറിൽ കയറി പോയി..
എത്ര പെട്ടന്ന് ആണ് ജീവിതത്തിൽ തിരക്കുകൾ ഉണ്ടാകുന്നത് അല്ലേ..
പ്രത്യേകിച്ച് ഒരു പണിയും ഇല്ലാതെ ചെടിയും നനച്ച് പുസ്തകവും വായിച്ച് നടന്നിരുന്ന അതിഥി ഇന്ന്
💬 Comments
View all comments