0%

Chapter Title : Soul Mates 11 [Rahul RK]

Author : Rahul RK Read All Parts 423

തിരക്കിൽ ആണ്...

ഇത് നേരവും ഭക്ഷണവും കഴിച്ച് ഫോണിലും തോണ്ടി നടന്നിരുന്ന ആതിരക്കും ഇപ്പൊൾ തിരക്ക് ആണ്..

ഇനി ഞാനും എൻ്റെ ജീവിതത്തിലെ തിരക്കുകൾ തേടി പിടിക്കേണ്ട സമയം ആയിരിക്കുന്നു...

ഇവിടെ വരെ വന്നിട്ട് നീതു ചേച്ചിയെ കാണാതെ പോകണ്ട എന്ന് കരുതി ഞാൻ അകത്തേക്ക് കയറി..

ചേച്ചി ഹാളിൽ തന്നെ ഉണ്ടായിരുന്നു..

"വിനു നീ എത്തിയോ.. എന്താടാ വരുന്ന കാര്യം വിളിക്കാതെ ഇരുന്നെ.."

"ഒന്നില്ല ചേച്ചി.. ഇങ്ങോട്ട് തന്നെ അല്ലേ വരുന്നത് അതുകൊണ് ആണ്..."

"ഉം... നീ വാ ചായ കുടിക്കാം.."

"വേണ്ട ചേച്ചി.. എനിക്ക് മുറിയിൽ പോയി ഒന്ന് ഫ്രഷ് ആയി ഡ്യൂട്ടിക്ക് കയറണം.. ഓഫീസിലെ അവസ്ഥ ഒന്നും അറിയില്ല..."

"ശരി.. അല്ല നീ അതിഥിയെ കണ്ടോ..?? അവള് ഇപ്പൊ അങ്ങ് ഇറങ്ങിയതെ ഒള്ളു.."

"കണ്ടു.. അവളെ മാത്രം അല്ല.. വിഷ്ണുവിനെയും കണ്ടു..."

"ഉം.. വിഷ്ണു നല്ലവൻ ആണ് ടാ.. അവളെ പറ്റി എല്ലാം അറിയുന്ന ആളാണ് പോരാത്തതിന് അവൻ്റെ അമ്മ അല്ലേ അവളുടെ ഡോക്ടർ ഇതിൽ പരം ഇനി ആലോചിക്കാൻ ഒന്നും ഇല്ലല്ലോ.."

"അതെ ചേച്ചി.. എല്ലാം നന്നായി തന്നെ നടക്കട്ടെ... എന്നാ ഞാൻ ഇറങ്ങുവാ.. പിന്നെ വരാം.."

"ശരി ടാ..."

ഞാൻ പുറത്തേക്ക് ഇറങ്ങി പോർച്ചിൽ കിടന്ന എൻ്റെ വണ്ടിയും എടുത്ത് നേരെ മുറിയിലേക്ക് പോന്നു..

മുറി എല്ലാം പഴയ പോലെ തന്നെ കിടക്കുകയാണ്...
നേരെ കയറി ഒന്ന് കുളിച്ച് ഫ്രഷ് ആയി..
ഓഫീസിലേക്ക് പുറപ്പെട്ടു.. കുറച്ച് ആയല്ലോ മര്യാദക്ക് അത് വഴി ഒക്കെ ഒന്ന് പോയിട്ട്...

പാർക്കിങ്ങിൽ വണ്ടി നിർത്തി ലിഫ്റ്റിന് നേരെ നടക്കുമ്പോൾ ആണ് എതിരെ ആശ നടന്ന് വരുന്നത് കണ്ടത്.. അവളാണ് ആദ്യം ലിഫ്റ്റ്റിന് അടുത്ത് എത്തിയത്.. എന്നെ കണ്ടപ്പോൾ അവള് കാത്തു നിന്നു..
അങ്ങനെ ഞങൾ ഒരുമിച്ച് ലിഫ്റ്റിൽ കയറി..

"വിനു നാട്ടിൽ പോയി അല്ലേ.."

"അതെ.. പെട്ടന്ന് ഉണ്ടായ പോക്കാണ്..".

"അത് മനസ്സിലായി.. അല്ലെങ്കിലും പൊതുവേ താൻ ഇപ്പൊ ഈ വഴി ഒന്നും വരാർ ഇല്ലല്ലോ.."

"ഇനി എന്തായാലും എന്നും ഉണ്ടാവും.."

"ഉം.. താൻ വന്നത് ഏതായാലും നല്ല ബെസ്റ്റ് സമയത്ത് ആണ്.. മുംബൈ ബ്രാഞ്ചിലെ വർക്കുകൾ എല്ലാം ഫ്രൈഡേ ആണ് ഇങ്ങോട്ട് ട്രാൻസ്ഫർ ആയത്"

"അപ്പോ ഹെവി വർക്ക് ആയിരിക്കുമല്ലോ.."

"വർക്ക് ലോഡ് കുറക്കാൻ വേണ്ടി ഈ പ്രോജക്ടിന് വേണ്ടി മാത്രം മുബൈ ബ്രാഞ്ചിൽ നിന്ന് ഒരു

💬 Comments

View all comments