0%

Chapter Title : Soul Mates 11 [Rahul RK]

Author : Rahul RK Read All Parts 421

ഞാൻ അമേരിക്ക കാരനെ കെട്ടുന്നതിൽ തനിക്കെന്താടോ ഇത്ര അസൂയ.. താനും ഒരു കോടീശ്വരൻ്റെ മോളെ അല്ലേ നോട്ടം ഇട്ട് വച്ചിരിക്കുന്നത്.."

"ഏയ്.. ഞാൻ നിന്നോട് പറഞ്ഞില്ലേ.. അതിഥി എനിക്ക് സെറ്റാവില്ല.."

"അതെന്താ പെട്ടന്ന് അങ്ങനെ തോന്നാൻ..??"

"അത് അങ്ങനെ ആണ്.. ഞാൻ ഇപ്പൊ ഒരു റിലേഷൻ ഷിപ്പിന് പറ്റിയ മൂഡിൽ ഒന്നും അല്ല.. "

"എന്താ തേപ്പ് വല്ലതും കിട്ടിയിട്ടുണ്ടോ..??"

"തേച്ചിട്ട് പോകാൻ പോലും ഒരുത്തി ഉണ്ടായിട്ട് വേണ്ടേ.."

"ശെടാ.. ഇതരിഞ്ഞിരുന്നേൽ ഞാൻ നിന്നെ ഒന്ന് പ്രേമിച്ചിട്ട് തേച്ചേനെ..."

"ഹ..ഹ.. പോടി.."

അവള് ഒന്ന് കോട്ട് വാ ഇട്ടു...

"എന്താടോ ഉറക്കം വരുന്നുണ്ടോ..??"

"ചെറുതായിട്ട് പക്ഷേ കുഴപ്പം ഇല്ല..."

"ഉം..."

പിന്നെയും ഞങൾ ഓരോന്ന് സംസാരിച്ച് നിൽക്കുമ്പോൾ ആണ് ടി ടി അങ്ങോട്ട് വന്നത്..

"അതേ.. രണ്ടാളും സീറ്റിൽ പോയി ഇരുന്ന് കഥ പറയാൻ നോക്ക്.. ഡോറിൽ നിൽക്കരുത്..."

അത് കേട്ടതും ഞങൾ സീറ്റിലേക്ക് തന്നെ മടങ്ങി പോയി...

വേറെ വേറെ സീറ്റിൽ ഇരിക്കുന്നതിന് പകരം ഞാനും ആതിരയും ഒരേ സീറ്റിൽ ആണ് ഇരുന്നത്...

"നീ ഇനി ഇന്ന് ക്ലാസിനു കേറുന്നുണ്ടോ..??"

"എവിടെ.. റൂമിൽ പോയി സുഖമായി ഒന്ന് ഉറങ്ങി ക്ഷീണം ഒക്കെ തീർത്ത് നാളെയെ ക്ലാസിനു കേറുന്നുള്ളൂ..."

"ഉം... അത് കൊള്ളാം.."

"എന്താ നിൻ്റെ പ്ലാൻ..??"

"ഓഫീസിൽ പോണം.. റൂമിൽ ഇരുന്നാൽ ബോറടി ആണ്.."

"ഹാ.. അപ്പോ പോവുന്നതാ നല്ലത്.."

പിന്നെ ഞങൾ ഒന്നും മിണ്ടിയില്ല... പരസ്പരം താഴോട്ട് നോക്കി ഇരുന്നു...

കുറച്ച് സമയം അങ്ങനെ വെറുതെ കടന്ന് പോയി..

അവസാനം നിശബ്ദത ഭേദിച്ച് ഞാൻ തന്നെ പറഞ്ഞു..

"നേരം പുലരാൻ സമയം ഉണ്ട്.. നമുക്ക് കിടന്നാലോ..??"

"ശരി.. കിടക്കാം.."

അങ്ങനെ ഞാൻ എഴുന്നേറ്റ് എൻ്റെ സീറ്റിലേക്ക് കിടന്നു...

ഞങ്ങൾ രണ്ട് പേരും ഉറക്കത്തിലേക്ക് വീണു...

?????????

പിറ്റേന്ന് നേരം പുലർന്നു ട്രെയിൻ സ്റ്റേഷൻ എത്താൻ ആയപോൾ ആണ് ഞാൻ എഴുന്നേറ്റത്..

നോക്കുമ്പോൾ ആതിര നല്ല ഉറക്കം ആണ്...

ഞാൻ അവളെ വിളിക്കാൻ ആയി എഴുന്നേറ്റതും അവളുടെ ചുരിദാറിൻ്റെ സൈഡിലൂടെ അന്ന് കണ്ടത് പോലെ അവളുടെ വെള്ളി അരഞ്ഞാണത്തിൻ്റെ ഇത്തിരി ഭാഗം ഞാൻ കണ്ടു...

കുറച്ച് കൂടി കാണാൻ എൻ്റെ മനസ്സ് എന്നോട് അതിയായി പറഞ്ഞു എങ്കിലും എന്തോ അത് തെറ്റാണെന്ന് എനിക്ക് തോന്നി...

പെട്ടന്ന് ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ അവിടെ ബെർത്തിൽ ഉണ്ടായിരുന്ന ആൾ എഴുന്നേറ്റ് ഇരിക്കുന്നത് കണ്ടു..

💬 Comments

View all comments