Chapter Title : Soul Mates 12 [Rahul RK]
ആളുകളെ നോക്കി ഞാൻ ഒരു കോർണറിൽ നിൽക്കുമ്പോൾ ആണ് കെവിൻ എൻ്റെ അടുത്തേക്ക് വന്നത്...
"വിനോദ്.."
"ഹായ് കെവിൻ.."
"ഞാൻ തനിക്ക് ഒരാളെ പരിചയപ്പെടുത്താൻ വന്നതാണ്..."
"ആരാ കെവിൻ??"
"എൻ്റെ ഭാര്യ.. മെർലിൻ റിച്ചാർഡ്..."
കേവിനിൻ്റ് കൂടെ ഉണ്ടായിരുന്നത് അദ്ദേഹത്തിൻ്റെ ഭാര്യ ആയിരുന്നു... കാഴ്ചക്ക് വളരെ സുന്ദരിയായ ഒരു സ്ത്രീ... ഒരു നോർത്ത് ഇന്ത്യൻ ലുക്ക് ഉണ്ട്.. പക്ഷെ മലയാളി ആണ്.. അല്പം മോഡേൺ ആണെന്ന് തോന്നുന്നു...
ഞാൻ അവർക്ക് നേരെ കൈകൾ നീട്ടി...
"ഹായ്.. വിനോദ്.."
"ഹായ്.. മെർലിൻ..."
കെവിൻ പറഞ്ഞത് വച്ച് അവരോട് എനിക്ക് നല്ല ബഹുമാനം ആയിരുന്നു.. കെവിൻ്റെ കുറവുകൾ കാര്യമാക്കാതെ അവർ ഇപ്പോഴും അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടല്ലോ..
ഞങ്ങൾ ഒരുമിച്ചിരുന്ന് പിന്നെയും ഒരുപാട് നേരം സംസാരിച്ചു.. പക്ഷേ സംസാരത്തിൻ്റെ ഇടയ്ക്ക് പലപ്പോഴും അവർ എന്നെ ഇടം കണ്ണിട്ട് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.. പക്ഷേ ആ നോട്ടം എനിക്കത്ര പന്തിയായി തോന്നിയില്ല...
അവസാനം ഞങൾ ഒരുമിച്ചിരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു... കെവിൻ അത്യാവശ്യം മദ്യപിക്കുന്ന കൂട്ടത്തിൽ ആണെന്ന് മനസ്സിലായി..
പക്ഷേ അപ്പോഴും എന്നെ അലട്ടിയിരുന്നത് മെർലിൻ എന്നെ നോക്കുന്ന രീതി ആയിരുന്നു...
പരിപാടികൾ എല്ലാം കഴിഞ്ഞ് പിരിയൻ നേരം ഞങൾ എല്ലാവരും സെൽഫികൾ എടുക്കുന്നുണ്ടായിരുന്നു... മെർലിൻ പല തവണ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു.. പക്ഷേ കെവിനും മറ്റുള്ളവരും ഒരുപാട് നിർബന്ധിച്ചപ്പോൾ അവർ ഒന്ന് രണ്ട് ഫോട്ടോകൾക്ക് പോസ് ചെയ്തു...
ചിലർക്ക് ഈ സെൽഫികൾ ഒന്നും ഇഷ്ടം ആകില്ലല്ലോ...
അങ്ങനെ പാർട്ടി ഒക്കെ കഴിഞ്ഞ് ഞാൻ ഫ്ലാറ്റിൽ തിരികെ എത്തി..
ഒരു ബിയറെ കഴിച്ചിട്ടുള്ളു പക്ഷേ നല്ല ക്ഷീണം... മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലാത്തതാണ്.. പക്ഷേ വേറെ വഴിയില്ലാതത് കൊണ്ടും അപകട സാധ്യത കുറഞ്ഞത് കൊണ്ടും ആണ് അതിനു നിന്നത്...
എടുത്ത ഫോട്ടോകളിൽ നല്ലത് എന്ന് തോന്നുന്ന ഒന്ന് രണ്ടെണ്ണം എടുത്ത് ഞാൻ വാട്സാപ്പിൽ സ്റ്റാറ്റസ് ആക്കി വെച്ചു...
നാട്ടിൽ ഉളളവർ ഒക്കെ ഒന്ന് കാണട്ടെ നമ്മുടെ റേഞ്ച് എന്താണെന്ന്...
നല്ല ക്ഷീണം ഉള്ളത് കൊണ്ട് ഞാൻ വേഗം ഉറക്കത്തിലേക്ക് വീണു...
?????????
പിറ്റേന്ന് രാവിലെ ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടാണ് ഞാൻ എഴുന്നേറ്റത്...
നോക്കിയപ്പോൾ അതിഥി ആയിരുന്നു...
ഇവൾ എന്താ ഇത്ര രാവിലെ.. ഞാൻ ഫോൺ എടുത്തു..
"ഹലോ അതിഥി..."
"വിനു... നിൻ്റെ സ്റ്റാറ്റസിൽ ഉള്ളതൊക്കെ ആരാ..??"
"അത് എൻ്റെ കൂടെ വർക്ക് ചെയ്യുന്നവര്.. എന്ത് പറ്റി
💬 Comments
View all comments