Chapter Title : Soul Mates 12 [Rahul RK]
എന്നിട്ടും എന്ത് കൊണ്ട് അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ഇങ്ങനെ ഒരു വിധി എന്നത് ഉത്തരം ഇല്ലാത്ത ചോദ്യം ആണ്...
ദൈവത്തിൻ്റെ പരീക്ഷണം.. വിധിയുടെ വിളയാട്ടം എന്നൊക്കെ പറഞ്ഞ് വേണമെങ്കിൽ നമുക്ക് അതൊക്കെ ഒഴിച്ച് വിടാം.. പക്ഷെ അനുഭവിക്കുന്നവർക്ക് അതൊക്കെ അവരുടെ മാത്രം പ്രശ്നങ്ങൾ ആണ്...
പെട്ടന്നാണ് മാനേജർ പുറത്തേക്ക് വന്ന് എല്ലാവരോടും ആയി ആ സന്തോഷ വാർത്ത പറഞ്ഞത്...
ഞങ്ങൾ അവസാനമായി ചെയ്ത പ്രോജക്ട് ക്ലൈൻ്റ് ലെവലിൽ അപ്രൂവ് ആയി എന്നും അവർ പ്രതീക്ഷിച്ചതിലും മുകളിൽ ക്വലിട്ടി വന്നിട്ടുണ്ട് എന്നും ആയിരുന്നു ആ വാർത്ത...
അത് വരെ ഉറക്കം തൂങ്ങി ഇരുന്നവർ എല്ലാം ചാടി എഴുന്നേറ്റ് കയ്യടിക്കാനും ആർപ്പ് വിളിക്കാനും തുടങ്ങി...
എല്ലാവരും കെവിനിനേ ആണ് അഭിനന്ദിക്കുന്നത്... അദ്ദേഹം അത് അർഹിക്കുന്നും ഉണ്ടായിരുന്നു...
ആ സന്തോഷങ്ങൾക്ക് എല്ലാം പുറമെ ആണ് മറ്റൊരു സന്തോഷ വാർത്ത കൂടി വന്നത്...
ഇന്ന് രാത്രി ഈ വിജയാഘോഷത്തിൻ്റെ ഭാഗമായി ഓഫീസിൽ വലിയ ഒരു പാർട്ടി നടക്കുന്നു... എല്ലാവർക്കും ഫാമിലിയും ആയി വന്ന് പാർട്ടിയിൽ പങ്കെടുക്കാം എൻജോയ് ചെയ്യാം...
ഫാമിലി ഒന്നും ഇല്ലാത്തത് കൊണ്ട് നമ്മൾ തനിച്ച് തന്നെ വേണം പാർട്ടിയിൽ പങ്കെടുക്കാൻ...
അല്ലെങ്കിലും ഈ ഓഫീസ് പാർട്ടി അത്യാവശ്യം വെള്ളമടിക്കുന്നവർക്ക് മുതലാക്കാൻ പറ്റിയ അവസരം ആണ്..
ഞാൻ അങ്ങനെ കഴിക്കാറൊന്നും ഇല്ല.. മാക്സിമം ഒരു ബിയർ അത്രേ ഇത് വരെ ശീലം ഒള്ളു... ഇന്ന് രാത്രി എന്തായാലും ആ ശീലം തെറ്റിക്കാൻ പ്ലാൻ ഇല്ല...
ഓഫീസ് ടൈം കഴിഞ്ഞ് ഫ്ലാറ്റിൽ എത്തി.. കൂട്ടത്തിൽ നല്ല ഡ്രസ്സ് എടുത്ത് അണിഞ്ഞ് അത്യാവശ്യം കാണാൻ കുഴപ്പം ഇല്ല എന്ന് തോന്നുന്ന വിധത്തിൽ ആയപ്പോൾ ഞാൻ പാർട്ടി നടക്കുന്ന ഹോട്ടലിലേക്ക് പുറപ്പെട്ടു...
ഈ ഓഫീസിൽ വന്നതിനു ശേഷം ഉള്ള ആദ്യത്തെ പാർട്ടി ആണ്.. ഭയങ്കര ഗ്രാൻ്റ് ആണ്... ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വലിയ സെറ്റപ്പ് ആണ്...
ഇവിടെ ഫാമിലി ആയി താമസിക്കുന്നവർ എല്ലാം അവരെയും കൂട്ടി ആണ് വന്നിരിക്കുന്നത്...
ഞാൻ ഒറ്റക്കായത് കൊണ്ട് എനിക്ക് ആരെയും പരിചയപ്പെടുത്തേണ്ട കാര്യം ഇല്ല.. പക്ഷേ ഓരോരുത്തരും അവരവരുടെ ഭാര്യയെയും മക്കളെയും ഒക്കെ എനിക്ക് പരിചയപ്പെടുത്തി കൊണ്ടിരുന്നു...
ആവശ്യത്തിന് ഫുഡും ലിക്കറും എല്ലാം റെഡിയാണ്.. അടിച്ച് ഓഫാകേണ്ടവർക്ക് അതും ആകാം അല്ലാത്തവർക്ക് നല്ല ഫുഡും കഴിക്കാം...
ഞാൻ ഒരു ബിയർ മാത്രം എടുത്ത് കഴിച്ചു..
ഫുഡ് അൽപ നേരം കഴിഞ്ഞ് കഴിക്കാം എന്ന് വെച്ചു...
ഡാൻസ് ചെയ്യുന്ന
💬 Comments
View all comments