Chapter Title : Soul Mates 12 [Rahul RK]
ഒന്നും ഫലം കണ്ടില്ല... വിനോദ് ഇപ്പൊ ചിന്തിക്കുന്നത് ഞങ്ങളിൽ ആർക്കാണ് പ്രശ്നം എന്നാകും അല്ലേ... പ്രശ്നം എനിക്ക് തന്നെ ആണ് വിനോദ്... അപൂർവ്വം ചിലരിൽ മാത്രം കാണുന്ന അപൂർവ്വമായ ഒരു അസുഖം.. അതല്ല രസം.. ഈ അവസ്ഥക്ക് നിലവിൽ ട്രീറ്റ്മെൻ്റ് ഒന്നും ലഭ്യമല്ല.. അതിനർത്ഥം ജീവിതകാലം മുഴുവൻ ഞാൻ ഇങ്ങനെ..."
"കെവിൻ... എന്താ ഇത്...."
ഞാൻ കേവിനിനെ തോളിൽ കൈ വച്ച് ആശ്വസിപ്പിച്ചു...
"ഞങ്ങളുടെ ബന്ധുക്കളുടെയോ അടുത്ത സുഹൃത്തുക്കളുടെയോ ഒന്നും പരിപാടികൾക്ക് ഞങൾ ഇപ്പൊ പങ്കെടുക്കാർ ഇല്ല... ഓരോരുത്തരുടെ കുത്തി കുത്തി ഉള്ള ചോദ്യവും പരിഹാസവും സഹതാപ തരംഗംങ്ങളും ഒക്കെ കണ്ടും കേട്ടും മടുത്തു..."
"കെവിൻ... ചികിത്സ ഒന്നും ഇല്ലാത്ത സ്ഥിതിക്ക്.. നിങ്ങൾക്ക് ഒരു അടോപ്ഷനെ പറ്റി.. ചിന്തിച്ചു കൂടെ.."
"ഞാൻ അത് എൻ്റെ ഭാര്യയും ആയി സംസാരിച്ചതാണ് പക്ഷേ അതിന് അവള് പറഞ്ഞ മറുപടി.. അതാണ് എൻ്റെ ജീവിതം തന്നെ മാറ്റി മറിച്ചത്... നമുക്ക് സ്നേഹിക്കാൻ നമ്മൾ മാത്രം മതി.. തനിക്ക് ഞാനും എനിക്ക് താനും ഉള്ളപ്പോൾ ഇനി നമുക്കിടയിലേക്ക് വേറെ ആരും വേണ്ട... അതായിരുന്നു അവള് എന്നോട് പറഞ്ഞത്... എൻ്റെ മാത്രം കുഴപ്പം ആയിരുന്നിട്ടും കൂടി.. ഒരിക്കൽ പോലും അവള് എന്നെ ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ കുറ്റപ്പെടുത്തിയിട്ടില്ല... ദൈവം ഒരു ഭാഗ്യം തന്നില്ല എങ്കിൽ മറ്റൊരു ഭാഗ്യം തരും എന്ന പോലെ എനിക്ക് കിട്ടിയ നിധി ആണ് അവള്..."
"കെവിൻ...."
"വേണ്ട വിനു.. താൻ എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി ഒന്നും പറയണ്ട.. എൻ്റെ പ്രശ്നങ്ങൾ കേട്ടിരുന്നല്ലോ അതിനു തന്നെ തന്നോട് വലിയ ഒരു നന്ദി പറയണം... തന്നോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയത് കൊണ്ടാണ് പറഞ്ഞത്... വാ നമുക്ക് അങ്ങോട്ട് പോകാം..."
"ശരി കെവിൻ..."
അങ്ങനെ ഞാനും കെവിനും തിരികെ ഓഫീസിലേക്ക് തന്നെ പോയി..
ജീവിതം പലരിലും പല പോലെ ആണ്...
പലപ്പോഴും നമ്മൾ പല സാഹചര്യങ്ങളിലും ഒരേ വഞ്ചിയിലെ യാത്രക്കാർ എന്ന് പറയും എങ്കിലും ആരും ആരോടും സമം അല്ല...
അത് മാത്രമല്ല, ജീവിതത്തിൽ നമ്മൾ എന്തൊക്കെ നേടിയാലും എന്തൊക്കെ ഉണ്ട് എന്ന് പറഞ്ഞ് അഹങ്കരിച്ചാലും നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത ചില കാരണങ്ങൾ ചിലപ്പോൾ നമ്മളെ അടിമുടി പരാജയപ്പെടുത്തും...
ഞാൻ അറിയുന്ന ഈ കെവിൻ വളരെ നല്ലവൻ ആണ്.. മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരെ സ്നേഹിക്കാനും അവരോട് കരുണയോടെ പെരുമാറാനും കഴിവുള്ള ആൾ... പക്ഷേ
💬 Comments
View all comments