0%

Chapter Title : Soul Mates 12 [Rahul RK]

Author : Kambikathakal Read All Parts 507

ആണെന്ന് എനിക്കറിയാം... "

"എങ്ങനെ..??"

"ഇത്രേം സ്മാർട്ട് ആയ ഒരു ടീം ഹെഡ് ഓഫീസിൽ എത്തിയാൽ പിന്നെ അയാളുടെ ജാതകം വരെ ഇവിടെ എല്ലാവരുടെയും കയ്യിൽ കാണും..."

"ഹ... ഹ.. ഹാ.. അത് ശരിയാ.. എത്ര ഒക്കെ കോർപ്പറേറ്റ് ആണെന്ന് പറഞ്ഞാലും ചില സമയത്ത് എല്ലാ ഐടി കമ്പനികളിലും പരദൂഷണവും അടുക്കള പുറത്തുള്ള പോലുള്ള സംഭാഷണങ്ങളും ഒക്കെ പതിവാണല്ലെ..."

"അത് ഈ ഫീൽഡിൽ മാത്രം അല്ല.. എല്ലാ മേഖലയിലും ഉണ്ടാകും.. മനുഷ്യൻ അല്ലേ.."

"അതെ.. പക്ഷേ എത്ര അന്വേഷിച്ചാലും ചാര പണി ചെയ്താലും കിട്ടാത്ത പല വിവരങ്ങളും ഉണ്ടാകും വിനു പലരുടെയും ജീവിതത്തിൽ..."

"മനസ്സിലായില്ല കെവിൻ..."

"ഞാൻ മാരീഡ് ആണോ എന്ന് വിനോദ് ചോദിച്ചില്ലെ.."

"അതെ.."

"വിനോദിൽ എനിക്കുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രം ആണ് ഞാൻ ഇത് പറയുന്നത്.. വളരെ കുറച്ച് പേർക്ക് മാത്രം അറിയാവുന്ന രഹസ്യം.. ചില സമയത്ത് ആരോടെങ്കിലും ഒക്കെ എല്ലാം തുറന്ന് പറയുമ്പോൾ ആണ് മനസ്സിന് ഒരു സമാധാനം കിട്ടുക..."

"കെവിൻ പറയുന്നത് എന്തായാലും അത് നമുക്കുള്ളിൽ മാത്രം നിൽക്കും.. എന്നോട് തുറന്ന് പറഞാൽ തനിക്ക് സമാധാനം കിട്ടും എങ്കിൽ ധൈര്യം ആയി പറഞ്ഞോളൂ..."

"ഉം... ഈ വിവാഹം എന്നൊക്കെ പറയുന്നത് പലപ്പോഴും ഭാഗികം ആയിട്ടെങ്കിലും നമ്മുടെ നിയന്ത്രണത്തിൽ ആയിരിക്കും.. ഇഷ്ടപ്പെട്ട പങ്കാളിയെ തെരഞ്ഞെടുക്കാനും ഇഷ്ടപ്പെട്ട സ്ഥലത്ത് ജീവിക്കാനും ഒക്കെ നമുക്ക് സാധിക്കും.. പക്ഷേ അതിനും അപ്പുറം നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത ചില കാര്യങ്ങളും ഉണ്ട് വിനോദ്...

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരുപാട് വർഷങ്ങൾ ആയി.. വീട്ടുകാരും നാട്ടുകാരും എല്ലാം സാക്ഷിയായി വളരെ സന്തോഷത്തോടെ ആണ് ഞങൾ വിവാഹിതരായതും പുതിയ ഒരു ജീവിതത്തിലേക്ക് കടന്നതും... എല്ലാ സൗഭാഗ്യങ്ങളും എനിക്ക് ഉണ്ട് വിനോദ്.. നല്ല ജോലി.. വലിയ വീട്.. കാറുകൾ.. കുടുംബം.. സ്നേഹ നിധിയായ ഭാര്യ.. എല്ലാം.... പക്ഷേ ഇല്ലാത്തത് ഒന്ന് മാത്രം ആണ്... ഞങ്ങളെ സ്നേഹിക്കാൻ.. ഞങ്ങൾക്ക് സ്നേഹിക്കാൻ... ഞങ്ങളുടേത് എന്ന് പറയാൻ.. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ മാത്രം ദൈവം തന്നില്ല..."

കെവിൻ പറഞ്ഞത് കേട്ടപ്പോൾ എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു.. ജീവിതത്തിൽ എത്ര എത്ര സൗഭാഗ്യങ്ങൾ ഉണ്ട് എന്ന് പറഞ്ഞാലും ഇത്തരം കാര്യങ്ങള് നമുക്ക് ഒരിക്കലും സഹിക്കാൻ ആവുന്നതല്ല...

എൻ്റെ മറുപടിക്ക് നിൽക്കാതെ തന്നെ കെവിൻ പറഞ്ഞ് തുടങ്ങി...

"കാണാത്ത ഡോക്ടർമാർ ഇല്ല.. കഴിക്കാത്ത മരുന്നുകൾ ഇല്ല.. ചെയ്യാത്ത ചികിൽസകൾ ഇല്ല... പക്ഷേ

💬 Comments

View all comments