0%

Chapter Title : Soul Mates 12 [Rahul RK]

Author : Kambikathakal Read All Parts 501

നിറ പുഞ്ചിരി വിരിഞ്ഞിരുന്നു...

ഞാൻ വണ്ടിയിൽ നേരെ ഫ്ലാറ്റിലേക്ക് പുറപ്പെട്ടു...

റൂം തുറന്നു അകത്ത് കയറി ഫ്രഷ് ആയി ഞാൻ കട്ടിലിലേക്ക് കിടന്നു...

മനസ്സിൽ നിറയെ സന്തോഷം ഉണ്ട്.. പക്ഷേ ഒരു കോണിൽ നിറയെ ദുഃഖവും നിരാശയും ഭയവും എല്ലാം ആണ്...

പക്ഷേ ഒന്നിൻ്റെയും കാരണം വ്യക്തമല്ല താനും... ജീവിതം പലപ്പോഴും നമുക്ക് ചില അവസരങ്ങൾ തരും... ഓപ്ഷനുകൾ തരും..

അതിൽ നമ്മൾ ബുദ്ധിപരമായി ഉത്തരങ്ങൾ തിരഞ്ഞെടുത്തില്ല എങ്കിൽ അത് നമ്മുടെ ജീവിതത്തെ തന്നെ ആകും മാറ്റി മറിക്കുന്നത്...

എടുത്ത തീരുമാനം തെറ്റാണെങ്കിൽ വളരെ ചില അപൂർവ്വം സാഹചര്യങ്ങളിൽ വിധി നമുക്ക് ഒരു അവസരം കൂടി തരും.. ലാസ്റ്റ് ചാൻസ്... അതും നമ്മൾ പാഴാക്കുകയാണെങ്കിൽ പിന്നീട് ഒരു അവസരമോ പ്രതീക്ഷയോ ഉണ്ടായി എന്ന് വരില്ല...

പക്ഷേ ഇവിടെ അതല്ല പ്രശ്നം... മേൽപ്പറഞ്ഞ കാര്യങ്ങള് ഒക്കെ എൻ്റെ ജീവിതത്തിൽ എവിടെ ആണെന്നോ എവിടെ ആണ് തീരുമാനങ്ങൾ എടുക്കേണ്ടത് എന്നോ ഒരു ഐഡിയയും ഇല്ല...

പക്ഷേ ഒന്ന് മാത്രം അറിയാം.. എന്തോ ഒരു സന്തോഷം... ഒരു ആനന്ദം മനസ്സിൽ തോന്നുന്നു...

തലയിണ കെട്ടിപിടിച്ച് കൊണ്ട് ഞാൻ ഉറക്കത്തിലേക്ക് വീണു...

??????????

പിറ്റേന്ന് പതിവ് പോലെ എഴുന്നേറ്റ് ഓഫീസിലേക്ക് പുറപ്പെട്ടു..

പ്രോജക്ട് തീർന്നത് കൊണ്ട് ഇപ്പൊ പണിയൊന്നും ഇല്ല...

വെറുതെ കഥകൾ ഒക്കെ പറഞ്ഞ് ഇരിപ്പാണ് മെയിൻ പരിപാടി...

പലർക്കും പരദൂഷണം പറയാൻ നല്ല അവസരം ആണ് കിട്ടിയിരിക്കുന്നത്...

ഉച്ചക്ക് ലഞ്ച് കഴിച്ചു കഴിഞ്ഞ് കാൻ്റീനിൽ വെറുതെ ജനൽ വഴി പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ ആണ് പുറത്ത് ആരോ തട്ടി വിളിച്ചത്...

"വിനോദ്..."

നോക്കിയപ്പോൾ കെവിൻ ആയിരുന്നു...

"ഹായ് കെവിൻ.."

"എന്താ ഇവിടെ ഒറ്റക്ക് നിൽക്കുന്നത്.??"

"ഏയ്... വെറുതെ..."

"എന്തേലും പ്രശ്നം ഉണ്ടോ..??"

"പ്രശ്നമോ ഇല്ലല്ലോ.. എന്താ അങ്ങനെ ചോദിച്ചത്...??"

"നത്തിങ്.. വിനോദിനെ കണ്ടപ്പോ എനിക്ക് അങ്ങനെ തോന്നി..."

"ഏയ്... കുഴപ്പം ഒന്നും ഇല്ല.."

"നമുക്ക് അങ്ങോട്ട് ഇരുന്നാലോ..??"

"അതിനെന്താ ഇരിക്കാം.."

ഞങ്ങൾ ഒരുമിച്ച് കസേരകളിൽ ഇരുന്നു...

"പ്രോജക്ട് എല്ലാം ഭംഗിയായി തന്നെ അവസാനിച്ചു അല്ലേ വിനോദ്.."

"അതെ.. അതിൻ്റെ മെയിൻ രീസൺ കെവിൻ തന്നെ ആണ്.."

"ഏയ്.. അങ്ങനെ അല്ല വിനോദ്.. നമ്മുടെ ടീം... എല്ലാവരുടെയും ഹാർഡ് വർക്ക് അതാണ് അതിൻ്റെ കാരണം.."

"കെവിൻ ഇതേ പറയൂ എന്ന് എനിക്ക് ഉറപ്പായിരുന്നു..."

"വിനോദ് മാരീഡ് ആണോ..??"

"ഏയ് അല്ല.."

"ഉം... "

"കെവിൻ മാരീഡ്

💬 Comments

View all comments