0%

Chapter Title : Soul Mates 12 [Rahul RK]

Author : Kambikathakal Read All Parts 1.1K

കൊടുത്തോളാം.."

"ശരി മോനെ.. ഞാൻ ബാങ്കിൽ പോയി നിൻ്റെ അക്കൗണ്ടിൽ ഇടാം..."

"ശരി ഞാൻ.. വൈകുന്നേരം അവളെ കാണുമ്പോ കൊടുക്കാം.."

"ശരി മോനെ.."

ആതിരയുടെ കാര്യത്തിൽ എല്ലാം വളരെ ഫാസ്റ്റ് ആണല്ലോ.. കണ്ണടച്ച് തുറക്കും മുന്നേ ആണ് അവളുടെ കല്ല്യാണം ഉറപ്പിച്ചത്...

ഇപ്പൊ ഇതാ കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ കല്ല്യാണം ആയി എന്നും പറയുന്നു...

പക്ഷേ എനിക്ക് എന്തോ ഇതിൽ അത്ര വലിയ താല്പര്യം ഒന്നും ഇല്ല..

അതെന്താണ് എന്നറിയില്ല.. പക്ഷേ ഇതറിഞ്ഞപ്പോൾ മുതൽ എനിക്ക് അത്ര സന്തോഷം ഒന്നും ഇലായിരുന്നു...

അജയുടെ വീട്ടുകാരും, കേട്ടറിഞ്ഞത് വച്ച് അജയും നല്ല ആളുകൾ ആണ്..

പക്ഷേ അതല്ല പ്രശനം...

ഞാൻ എന്തായാലും അതിനു അതികം പ്രാധാന്യം കൊടുത്തില്ല...

ഇന്ന് പ്രോജക്ടിൻ്റെ ലാസ്റ്റ് ദിവസം ആണ്...

കമ്പനിക്ക് വലിയ പ്രതീക്ഷകൾ ഉള്ള ഒരു അഭിമാന പദ്ധതി ആണിത്...

കാര്യങ്ങള് വിചാരിച്ചതിലും പെട്ടന്ന് ഇത്ര സ്മൂത്ത് ആയി പരിഹരിക്കപ്പെട്ടത്തിന് ഒരേ ഒരു കാരണം കെവിൻ മാത്രമാണ്...

ഈ പ്രോജക്ട് റൺ ചെയ്ത ഇത്രയും കാലത്തിൻ്റെ ഉള്ളിൽ തന്നെ കേവിനും ആയി എനിക്ക് നല്ലൊരു ബന്ധം സ്ഥാപിക്കാൻ സാധിച്ചിരുന്നു...

അങ്ങനെ വിചാരിച്ചതിലും ഭംഗിയായി തന്നെ വർക്കുകൾ അവസാനിച്ചു...

ഓഫീസിൽ ഭയങ്കര ആഹ്ലാദ പ്രകടനങ്ങൾ ആയിരുന്നു.. ഈ പ്രോജക്ടിന് വേണ്ടി എല്ലാവരും അത്രയും കഷ്ടപെട്ടിരുന്നു...

പക്ഷേ അതിനേക്കാൾ ഉപരി ഈ വർക്ക് കൊണ്ട് കെവിൻ ഓഫീസിൽ സ്റ്റാർ ആയി മാറി...

ഉച്ചക്ക് തന്നെ പണം ക്രെഡിറ്റ് ആയി എന്നുള്ള മെസ്സേജ് എനിക്ക് വന്നിരുന്നു..

ഓഫീസ് ബിൽഡിംഗിൽ തന്നെ ഉള്ള എ ടി എമ്മിൽ

💬 Comments

View all comments