Chapter Title : Soul Mates 12 [Rahul RK]
ലൊക്കേഷനിലേക്ക് പുറപ്പെട്ടു...
റെസ്റ്റോറൻ്റിന് മുന്നിൽ എത്തിയപ്പോൾ ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു...
"ഹലോ.."
"ഞാൻ താഴെ ഉണ്ട്... "
"മുകളിലേക്ക് വാ.."
"അത് വേണോ..?? "
"വാ.. എൻ്റെ ഫ്രണ്ട്സിനെ ഒക്കെ കാണാം.."
"ഓകെ.. ശരി..."
ഞാൻ വണ്ടി അവിടെ നിർത്തി മുകളിലേക്ക് ചെന്നു...
ഭയങ്കര ഫാൻസി ആയിട്ടുള്ള റസ്റ്റോറൻ്റ് ആണല്ലോ.. വെറുതെ അല്ല ഇവൾക്ക് കാശിനു ഇത്ര അത്യാവശ്യം.. ഓ.. ചിലപ്പോ കല്യാണത്തിൻ്റെ ട്രീറ്റ് ആയിരിക്കും...
ഞാൻ മുകളിൽ എത്തിയതും ആൾ കുറവായത് കൊണ്ട് പെട്ടന്ന് തന്നെ അവർ ഇരിക്കുന്ന സീറ്റ് കണ്ടെത്താൻ സാധിച്ചു...
ഞാൻ അവരുടെ അടുത്തേക്ക് ചെന്നു...
"ആ.. വാ ഇരിക്ക്..."
"വേണ്ട.. എനിക്ക് പോണം.."
അത് കേട്ടപ്പോൾ ആതിരയുടെ കൂട്ടുകാരികളും പറഞ്ഞു..
"ഇരിക്ക് ചേട്ടാ... ഞങ്ങൾ എത്ര നിർബന്ധിച്ചിട്ട് ആണെന്നറിയോ ഈ പിശുക്കി ഒരു ട്രീറ്റ് തരാം എന്ന് സമ്മതിച്ചത്.."
അത് കേട്ടപ്പോൾ ആതിര പറഞ്ഞു..
"എടി.. എടി.. മതിയെടി എനിക്കിട്ടു വച്ചത്..."
അത് പറഞ്ഞ് അവള് എന്നെ നോക്കി...
"ഇരിക്ക്.. എന്തായാലും പുറത്ത് നിന്ന് തന്നെ കഴികണ്ടെ ഒറ്റക്ക് പാചകം ചെയ്യാൻ ഒന്നും പോണിലല്ലോ..."
"ശരി.."
അങ്ങനെ ഞാനും അവരുടെ കൂടെ ഇരുന്നു...
പിസയും ബർഗറും അങ്ങനെ എന്തൊക്കെയോ സാധനങ്ങൾ എല്ലാവരും കൂടി ഓർഡർ ചെയ്ത് കഴിച്ചു...
ഇത്രേം പെൺകുട്ടികളുടെ നടുക്ക് ഒറ്റക്ക് ആയതിൻ്റെ ഒരു ചളിപ്പ് എനിക്ക് ഉണ്ടായിരുന്നു.. അത് മാത്രമല്ല അവർ പറയുന്ന കാര്യങ്ങള് ഒക്കെ എനിക്ക് അറിയാത്തതും ആണ്...
അങ്ങനെ ഒരുവിധം ഭക്ഷണം കഴിച്ച് തീർത്തു...
ബിൽ വന്നപ്പോൾ ഞാൻ പേഴ്സിൽ നിന്ന് പണം എടുത്ത് ആതിരയെ ഏൽപ്പിച്ചു...
അവള് അതിൽ നിന്ന് പണം എടുത്ത് ബിൽ അടക്കുകയും ചെയ്തു...
അങ്ങനെ ഫുടിങ് ഒക്കെ കഴിഞ്ഞ് ഞങൾ ഓരോ ജ്യൂസും എടുത്ത് സംസാരിച്ച് ഇരിക്കുകയായിരുന്നു... ആതിരയെ ഒന്ന് ഫ്രീയായി കിട്ടിയപ്പോൾ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു...
"ആതു..."
അവള് പെട്ടന്ന് ഞെട്ടി എന്നെ തിരിഞ്ഞ് നോക്കി...
"എന്താ വിളിച്ചെ..??"
"അല്ല.. അത്..."
"വേണ്ട ഉരുളണ്ട.. മുൻപും നീ എന്നെ ആതു എന്ന് വിളിച്ചിട്ട് മാറ്റി വിളിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്..."
"അത്.. അത് പണ്ടത്തെ ഓർമയിൽ..."
"അതെന്താ അങ്ങനെ.. പണ്ടത്തെ ആതു തന്നെ ആണ് ഇപ്പോ ഉള്ള ആതിര.. ആള് മാറിയിട്ടൊന്നും ഇല്ല..."
"എന്നിട്ടാണോ നീ എന്നെ വിനു.. എടാ.. പോടാ.. നീ ...നിന്നെ.. എന്നൊക്കെ വിളിക്കുന്നത്... പണ്ട് നീ
💬 Comments
View all comments