Chapter Title : Soul Mates 12 [Rahul RK]
എൻ്റെ ഭാര്യയും ആയി സംസാരിച്ചതാണ് പക്ഷേ അതിന് അവള് പറഞ്ഞ മറുപടി.. അതാണ് എൻ്റെ ജീവിതം തന്നെ മാറ്റി മറിച്ചത്... നമുക്ക് സ്നേഹിക്കാൻ നമ്മൾ മാത്രം മതി.. തനിക്ക് ഞാനും എനിക്ക് താനും ഉള്ളപ്പോൾ ഇനി നമുക്കിടയിലേക്ക് വേറെ ആരും വേണ്ട... അതായിരുന്നു അവള് എന്നോട് പറഞ്ഞത്... എൻ്റെ മാത്രം കുഴപ്പം ആയിരുന്നിട്ടും കൂടി.. ഒരിക്കൽ പോലും അവള് എന്നെ ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ കുറ്റപ്പെടുത്തിയിട്ടില്ല... ദൈവം ഒരു ഭാഗ്യം തന്നില്ല എങ്കിൽ മറ്റൊരു ഭാഗ്യം തരും എന്ന പോലെ എനിക്ക് കിട്ടിയ നിധി ആണ് അവള്..."
"കെവിൻ...."
"വേണ്ട വിനു.. താൻ എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി ഒന്നും പറയണ്ട.. എൻ്റെ പ്രശ്നങ്ങൾ കേട്ടിരുന്നല്ലോ അതിനു തന്നെ തന്നോട് വലിയ ഒരു നന്ദി പറയണം... തന്നോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയത് കൊണ്ടാണ് പറഞ്ഞത്... വാ നമുക്ക് അങ്ങോട്ട് പോകാം..."
"ശരി കെവിൻ..."
അങ്ങനെ ഞാനും കെവിനും തിരികെ ഓഫീസിലേക്ക് തന്നെ പോയി..
ജീവിതം പലരിലും പല പോലെ ആണ്...
പലപ്പോഴും നമ്മൾ പല സാഹചര്യങ്ങളിലും ഒരേ വഞ്ചിയിലെ യാത്രക്കാർ എന്ന് പറയും എങ്കിലും ആരും ആരോടും സമം അല്ല...
അത് മാത്രമല്ല, ജീവിതത്തിൽ നമ്മൾ എന്തൊക്കെ നേടിയാലും എന്തൊക്കെ ഉണ്ട് എന്ന് പറഞ്ഞ് അഹങ്കരിച്ചാലും നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത ചില കാരണങ്ങൾ ചിലപ്പോൾ നമ്മളെ അടിമുടി പരാജയപ്പെടുത്തും...
ഞാൻ അറിയുന്ന ഈ കെവിൻ വളരെ നല്ലവൻ ആണ്.. മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരെ സ്നേഹിക്കാനും അവരോട് കരുണയോടെ പെരുമാറാനും കഴിവുള്ള ആൾ... പക്ഷേ
💬 Comments
View all comments