Chapter Title : Soul Mates 12 [Rahul RK]
വ്യക്തമായി.
അല്ലെങ്കിലും ഇതെൻ്റെ തെറ്റിദ്ധാരണ തന്നെ ആണ്.. ഏതൊരു കള്ളനും സ്വന്തം ഐഡൻ്റിറ്റി ഉപയോഗിച്ച് ഇത് പോലെ ഉള്ള തട്ടിപ്പുകൾക്ക് ഇറങ്ങില്ലല്ലോ...
മീറ്റിംഗ് വളരെ ഭംഗിയായി തന്നെ അവസാനിച്ചു...
ഹാളിൽ നിന്നും ഞാൻ പുറത്തേക്ക് നടക്കുമ്പോൾ ആണ് ആരോ എന്നെ പുറകിൽ നിന്ന് വിളിച്ചത്...
"എക്സ് ക്യൂസ് മി.."
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ കെവിൻ ആയിരുന്നു..
"എസ് സാർ..."
"സോറി.. ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും ഇവിടെ കണ്ടിട്ടില്ലല്ലോ..."
"ഞാൻ ലീവിൽ ആയിരുന്നു സാർ.. ഇന്നാണ് തിരികെ വന്നത്.."
"ഓ.. മലയാളി തന്നെ ആണല്ലേ ഞാൻ അറിയാതെ മലയാളം പറയുകയും ചെയ്തു..."
"മലയാളി തന്നെ ആണ് സാർ.."
"സാർ വേണ്ട.. കെവിൻ.. അത് മതി.."
"ഓകെ.. മുന്നേ ഉള്ള പുള്ളിക്ക് വേറെ എന്ത് പറഞ്ഞില്ലേലും ഡെയിലി ഒരു മൂന്ന് നാല് തവണ സാർ എന്ന് വിളിക്കണം.."
"ഹ.. ഹ.. പക്ഷേ എനിക്ക് അത് വേണ്ട.."
"ഓകെ കെവിൻ.."
"ഇവിടെ കൂടുതൽ മലയാളികൾ ആണല്ലേ.."
"അതെ.. ഹയർ ലെവൽ മുതൽ താഴെ വരെ മുഴുവൻ നമ്മുടെ ആൾക്കാർ തന്നെ ആണ്.."
"ഹും.. സോറി.. ഞാൻ പേര് ചോദിച്ചില്ല.."
"വിനോദ്.."
"ഓകെ.. വിനോദ് ഇപ്പൊ ഇവിടെ എത്ര നാളായി..??"
"ഞാൻ വന്നിട്ട് ഇപ്പൊ കുറച്ച് മാസം ആയിട്ടുള്ളൂ..."
"കൊറോണ ടൈമിൽ റീ ജോയിൻ ചെയ്തതാവും അല്ലേ.."
"അതെ.. മുന്നേ ഞാൻ ബാംഗ്ലൂരിൽ ആയിരുന്നു.."
"ആണോ.. ഞാനും ബാംഗ്ലൂർ ആയിരുന്നു.. ഇപ്പൊ അല്ല.. കുറച്ച് മുന്നേ.. അവിടെ നിന്നാണ് മുംബൈയിലേക്ക് മാറിയത്.."
"ഹൊ.."
"അപ്പോ ശരി വിനോദ് കാണാം.."
"ഓകെ കെവിൻ.."
അങ്ങനെ അദ്ദേഹം കാബിനിലേക്കും ഞാൻ എൻ്റെ കാബിനിലേക്കും തിരികെ പോന്നു...
പുള്ളി പറഞ്ഞത് അയാളും ബാംഗ്ലൂർ ഉണ്ടായിരുന്നു എന്നാണല്ലോ...
അതിഥിയുടെ ഡയറിയിൽ എഴുതിയത് പ്രകാരം അവളെ കണ്ട് കെവിൻ പിരിഞ്ഞത് മുംബൈയിൽ അത്യാവശ്യമായി പോകണം എന്ന് പറഞ്ഞാണ്..
പേരും സ്ഥലവും വർഷങ്ങളും എല്ലാം കൃത്യം.. പക്ഷേ ആൾ മാത്രം മാറി പോയി...
ഇനി വല്ല പ്ലാസ്റ്റിക്ക് സർജറിയും... ഏയ്.. വെറുതെ....
ഞാൻ സീറ്റിലേക്ക് ഇരുന്ന് ജോലികളിൽ മുഴുകി...
?????????
ദിവസങ്ങൾ പിന്നെയും കടന്നു പോയി...
കെവിനിൻ്റെ കൃത്യമായ പ്ലാനിംഗ് ഉള്ളതിനാൽ ഇത്ര വലിയ പ്രോജക്ട് ആയിട്ടും ജോലി ഭാരം തോന്നിയത് പോലും ഇല്ല...
അദ്ദേഹം ആളുകളോട് ഇടപഴകുന്ന രീതിയും മുകളിൽ ഉള്ളവരെ മുതൽ താഴെ ഉള്ളവരെ വരെ ഒരേ രീതിയിൽ നോക്കി കാണുന്നതും
💬 Comments
View all comments