0%

Chapter Title : Soul Mates 12 [Rahul RK]

Author : Kambikathakal Read All Parts 494

വളരെ പ്രശംസനീയം ആയിരുന്നു...

ഞാൻ മനസ്സിൽ കണ്ട കെവിൻ റിച്ചാർഡ് എന്ന പേരിൻ്റെ ഉടമ ഒരിക്കലും ഇത്തരത്തിൽ ഉള്ള ഒരാളായിരുന്നില്ല...

കെവിൻ എന്ന് വിളിക്കുമ്പോൾ ഉള്ള ഒരു ബുദ്ധിമുട്ട് ഒഴിച്ചാൽ എനിക്ക് അദ്ദേഹത്തോട് വളരെ മതിപ്പ് ആയിരുന്നു..

ഇന്ന് ഓഫീസിൽ നിന്ന് കുറച്ച് നേരത്തെ ഇറങ്ങി..

നീതു ചേച്ചി എന്തൊക്കെയോ ചില ആവശ്യങ്ങൾക്കായി ബാംഗ്ലൂരിൽ പോയിരിക്കുകയാണ്...

അതിഥിയെ കണ്ടിട്ട് കുറെ ആയിട്ടുണ്ട്..

അത് കൊണ്ട് അങ്ങോട്ട് ചെല്ലാം എന്ന് വച്ചു...

അതിഥിയുടെയും വിഷ്ണുവിൻ്റെയും കാര്യങ്ങള് ഏകദേശം തീരുമാനം ആയത് കൊണ്ട് ഇനി അങ്ങോട്ട് പോകാനോ അവരെ കാണാനോ നിൽക്കണ്ട എന്നായിരുന്നു തീരുമാനം..

പക്ഷേ ഒരു നല്ല സുഹൃത്ത് ബന്ധം നശിപ്പിക്കുന്നത് ശരിയല്ലല്ലോ എന്ന് കരുതി മാത്രം ആണ് ഇപ്പോഴും അങ്ങോട്ട് ഇടക്കൊക്കെ പോകുന്നത്..

അതിഥിയുടെ വീട്ടുകാർക്ക് അതിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ...

അങ്ങനെ ഞാൻ അതിഥിയുടെ വീട്ടിൽ എത്തി..

കോളിംഗ് ബെൽ അടിച്ചതും വാതിൽ തുറന്നത് ശങ്കരേട്ടൻ ആയിരുന്നു...

"ഹാ.. വിനു മോനെ.. ഇപ്പൊ ഇങ്ങോട്ട് ഒന്നും കാണാനേ ഇല്ലല്ലോ.."

"ഓഫീസിൽ ജോലി തിരക്കാണ് ചേട്ടാ.. അതിഥി ഇല്ലെ..??"

"ഉണ്ട്..മോള് മുറിയിലാണ്.. ഞാൻ വിളിക്കാം.. കുഞ്ഞ് ഇരിക്ക്..."

ഞാൻ സോഫയിലേക്ക് ഇരുന്നു...

അധികം വൈകാതെ തന്നെ അതിഥി മുകളിൽ നിന്ന് കോണി ഇറങ്ങി വരുന്നത് ഞാൻ കണ്ടു...

അവള് ഓടി വന്ന് എൻ്റെ കൂടെ സോഫയിൽ ഇരുന്നു...

"ഹായ്.. എന്താടോ ഈ വഴി ഒക്കെ മറന്നോ..??"

"മറന്നതൊന്നും അല്ല.. ജോലി തിരക്ക് ആയി പോയി.."

"ഉം... ആൻ്റി ബാഗ്ലൂർ പോയതാണ്.."

"അറിഞ്ഞു..."

"ഉം..."

"ഞാൻ തന്നോട് വേറൊരു കാര്യം പറയാൻ ആണ് വന്നത്.."

"എന്ത് കാര്യം..??"

ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുന്നേ അങ്ങോട്ട് മറ്റൊരാൾ കടന്ന് വന്നു...

വിഷ്ണു ആയിരുന്നു.. നല്ല സ്പീഡിൽ നടന്ന് വന്നിരുന്ന വിഷ്ണു, എന്നെയും അതിഥിയെ യും ഒരുമിച്ച് കണ്ടപ്പോൾ ഒരു നിമിഷം ഒന്ന് നിന്നതായി എനിക്ക് തോന്നി...

പക്ഷേ അവൻ അത് പുറത്ത് കാണിച്ചില്ല.. ചിരിച്ച് കൊണ്ട് തന്നെ ഞങ്ങളുടെ അടുത്തേക്ക് വന്നു...

"വിനോദ് ഇവിടെ ഉണ്ടായിരുന്നോ..??"

"ഞാൻ ജസ്റ്റ് ഇപ്പൊ വന്നതെ ഒള്ളു.."

വിഷ്ണു ഞങ്ങളുടെ കൂടെ സോഫയിൽ ഇരുന്നു...

അതിഥിയും വിഷ്ണുവും തമ്മിൽ അവർക്ക് മാത്രം അറിയാവുന്ന എന്തൊക്കെയോ കാര്യങ്ങള് സംസാരിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു...

ഞാൻ ഇവിടെ ഇരിക്കുന്നുണ്ട് എന്ന കാര്യം ഒരുപക്ഷേ അവർ മറന്നിരിക്കാം...

പെട്ടന്ന് എന്തോ ഓർത്തത്

💬 Comments

View all comments