0%

Chapter Title : Soul Mates 12 [Rahul RK]

Author : Kambikathakal Read All Parts 496

പോലെ അതിഥി എന്നോട് ചോദിച്ചു...

"അല്ല.. വിനു എന്തോ പറയണം എന്ന് പറഞ്ഞില്ലേ.. അതെന്താ..??"

"അത് അതിഥി.. എൻ്റെ ഓഫീസിൽ പുതിയ ഒരു ഹെഡ് വന്നിട്ടുണ്ട്.. പുള്ളി ആദ്യം ബാഗ്ലൂർ ആയിരുന്നു അതിനു ശേഷം മുംബൈയിൽ പോയി.. പേര്.. പേര് കെവിൻ റിച്ചാർഡ്..."

"കെവിൻ റിച്ചാർഡ്...!!!!!???"

അൽഭുതത്തോടെ ആണ് അതിഥി അത് ചോദിച്ചത്...

എല്ലാം കേട്ടപ്പോൾ വിഷ്ണുവും ചോദിച്ചു..

"അല്ല.. കെവിൻ എന്ന് പറയുമ്പോൾ.."

"നിങൾ ഉദ്ദേശിച്ച കെവിൻ അല്ല.. പക്ഷേ ബാക്കി എല്ലാ കാര്യങ്ങളും സെയിം ആണ്.. ആദ്യം ഞാനും വിചാരിച്ചത് ഇത് അയാൾ തന്നെ ആകും എന്നാണ്... പക്ഷേ ഇയാൾക്ക് അത്യാവശ്യം പ്രായമുണ്ട്..."

ഞാൻ ഫോൺ എടുത്ത് ഓഫീസിൽ ഉള്ള കേവിനിൻ്റെ ഫോട്ടോ അവരെ കാണിച്ചു...

"അല്ല.. ഇതല്ല വിനു..."

"അറിയാം..."

അതിഥിയും തറപ്പിച്ച് തന്നെ പറഞ്ഞു, അവളെ ചതിച്ച കെവിൻ റിച്ചാർഡ് ഇതല്ല എന്ന്...

അത് നേരത്തെ തന്നെ എനിക്ക് ബോധ്യമായത് ആണ്...

ഇനിയും അവരുടെ സ്വകാര്യ നിമിഷങ്ങൾ അപഹരിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ അവിടെ നിന്ന് ഇറങ്ങി...

എന്നെ കണ്ടപ്പോൾ വിഷ്ണുവിന് ഉണ്ടായ മാറ്റം കൂടി കണ്ടതോടെ അതിഥിയുടെ കാര്യത്തിൽ ഞാൻ കുറച്ച് കൂടി ശ്രദ്ധ ചെലുത്തണം എന്ന് എനിക്ക് തോന്നി...

???????

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ഓഫീസിൽ പോകാൻ റെഡിയായി കണ്ണാടിയിൽ നോക്കി മുടി ഒതുക്കി നിൽക്കുമ്പോൾ ആണ് ഫോൺ റിംഗ് ചെയ്തത്...

നോക്കിയപ്പോൾ അമ്മാവൻ ആയിരുന്നു..

അമ്മാവൻ എന്താ ഇത്ര നേരത്തെ...

"ഹലോ...??"

"വിനു.. നീ ഓഫീസിൽ ആണോ..??"

"അല്ല അമ്മാവാ.. ഞാൻ ഇറങ്ങുന്നെ ഒള്ളു.. പറഞ്ഞോളൂ.."

"മോനെ ആതു മോളുടെ കാര്യം പറയാൻ ആണ്.. അജയ് മോൻ്റെ വീട്ടുകാർ വിളിച്ചിരുന്നു.. അവന് രണ്ട് മാസം കഴിഞ്ഞാൽ ലീവ് ഉണ്ടെന്നാണ് പറഞ്ഞത് അപ്പോ ആ സമയത്ത് നല്ല വല്ല മുഹൂർത്തവും ഉണ്ടോ എന്ന് നോക്കാൻ പറഞ്ഞു.."

"അല്ല അമ്മാവാ.. രണ്ട് മാസം എന്നൊക്കെ പറയുമ്പോൾ.. ഇത്ര പെട്ടന്ന്..."

"പെട്ടന്നാണ് മോനെ.. പക്ഷേ ഇത് കഴിഞ്ഞാൽ പിന്നെ അവന് ഇപ്പൊ അടുത്ത് ഒന്നും ലീവ് കിട്ടില്ല എന്നാണ് പറഞ്ഞത്..."

"ഉം... ശരി.."

"ഞാൻ വിളിച്ചത് മറ്റൊരു കാര്യം കൂടി പറയാൻ ആണ്.. അവളുടെ അക്കൗണ്ടിന് എന്തോ കുഴപ്പം ഉണ്ട്.. അപ്പോ ഞാൻ കുറച്ച് പൈസ മോൻ്റെ അക്കൗണ്ടിൽ ഇടാം.. മോൻ അതൊന്നു എടുത്ത് അവളുടെ കയ്യിൽ കൊടുക്കാമോ.."

"അതിനെന്താ അമ്മാവാ.. ഞാൻ

💬 Comments

View all comments