0%

Chapter Title : Soul Mates 2 [Rahul RK]

Author : Rahul RK Read All Parts 443

കണ്ണടച്ചാൽ മുന്നിൽ ആ ഡയറിയിൽ ചുവന്ന മഷിയിൽ വികൃതമായി എഴുതിയ വാചകം ആണ് തെളിയുന്നത്...

"Diary of a Nymphomaniac..."

എൻ്റെ തലച്ചോറ് എന്നോട് ബാക്കി വായിക്കരുത് എന്നും മനസ്സ് വായിക്കണം എന്നും പറഞ്ഞ് കൊണ്ടിരുന്നു...
രണ്ടിൽ ആരുടെ വാക്ക് കേൾക്കണം എന്നറിയാതെ ഞാൻ ശരിക്കും വിഷമിച്ചു...

എന്തോ ഒന്ന് ആ ഡയറിയിലേക്ക് എന്നെ ആകർഷിക്കുന്നതയി എനിക്ക് തോന്നി...
ഇനി അത് വെറും ഒരു തോന്നൽ ആണോ..??

എന്തൊക്കെ പറഞ്ഞാലും നാണം കെട്ട പരിപാടിയാണ്...
നീതു ചേച്ചി ഇതറിഞ്ഞാൽ... അവർ എന്നെ ഒരു അനിയനെ പോലെ അല്ലെ കാണുന്നത്...

എന്നെ അത്ര വിശ്വാസം ഉള്ളത് കൊണ്ടല്ലേ അവരുടെ പേഴ്സണൽ സാധനങ്ങൾ പോലും ഇതുപോലെ എന്നെ ഏൽപ്പിച്ചത്..

എന്നിട്ട് ഞാൻ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലല്ലോ...

പക്ഷേ എൻ്റെ മനസ്സ് എൻ്റെ തലച്ചോറിനെ മറികടന്ന് കഴിഞ്ഞിരുന്നു...
വീണ്ടും ബെഡ്ഡിൽ എഴുന്നേറ്റിരുന്നു ഞാൻ ലൈറ്റ് ഓൺ ചെയ്തു...

മേശപ്പുറത്ത് നിന്ന് ഡയറി കയ്യിൽ എടുത്ത് പതിയെ അടുത്ത താൾ മറിച്ചു...
അതിൽ ആ ഡയറിയുടെ യഥാർത്ഥ ഉടമയുടെ പേര് ഉണ്ടായിരുന്നു...

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ആദ്യം ചുവന്ന മഷിയിൽ എഴുതിയ ആ പേജ് ഡയറിയിൽ ഉള്ളതല്ല എന്നും അതിലേക്ക് കൂട്ടി ചേർത്തത് ആണ് എന്നും...

ഡയറിയുടെ ഉടമയുടെ പേര് കണ്ടതും എനിക്ക് കാര്യങ്ങള് കൂട്ടി വായിക്കാൻ പറ്റി തുടങ്ങി...

അതിഥി ജയരാജ്.....

മിടിക്കുന്ന നെഞ്ചോട് കൂടി ഞാൻ അടുത്ത പേജും മറിച്ചു................

Day 01

പ്രിയ്യപ്പെട്ട ഡയറി....
എൻ്റെ പേര് അതിഥി... ഇന്നലെ എൻ്റെ പതിനെട്ടാം പിറന്നാള് ആയിരുന്നു...
അച്ഛൻ എനിക്ക് ഗിഫ്റ്റ് ആയി തന്ന സാധനങ്ങളുടെ കൂട്ടത്തിൽ ഒരാളാണ് നീയും...

വിലപിടിപ്പുള്ള മാലയും വളയും ഡ്രെസ്സും ഒന്നും അല്ല.. കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിന്നെ ആണ്...
എൻ്റെ പ്രിയ്യപ്പെട്ട ഡയറിയെ....

(തുടരും)
(Warning⚠️ Next episode of this story will include adult contents. Reader discretion is adviced. If you are under 18 skip next episodes.)

💬 Comments

View all comments